കൊതുകുകൾ മനുഷ്യന്റെ നിത്യപ്രശ്നമാണ്. അസ്വസ്ഥതകൾക്ക് പുറമേ ഇവ ഉണ്ടാക്കുന്ന രോഗങ്ങളും നിരവധിയാണ്. കൊതുകു കടി ഏൽക്കാതിരിക്കാനുള്ള ക്രീമുകളും ഇവയെ കൊല്ലാനുള്ള ഇലക്ട്രോണിക് ബാറ്റുകളും അടക്കം നിരവധി ഉത്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊതുകുകൾ മനുഷ്യന്റെ നിത്യപ്രശ്നമാണ്. അസ്വസ്ഥതകൾക്ക് പുറമേ ഇവ ഉണ്ടാക്കുന്ന രോഗങ്ങളും നിരവധിയാണ്. കൊതുകു കടി ഏൽക്കാതിരിക്കാനുള്ള ക്രീമുകളും ഇവയെ കൊല്ലാനുള്ള ഇലക്ട്രോണിക് ബാറ്റുകളും അടക്കം നിരവധി ഉത്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. പക്ഷേ കൊതുകുകളിൽനിന്നും ഒരു പരിധിവരെ രക്ഷനൽകുമെങ്കിലും അവയെ പൂർണ്ണമായി തുരത്താൻ ഇവയൊന്നും ഉപയോഗപ്രദമല്ല. എന്നാൽ പ്രകൃതിയിൽ തന്നെയുള്ള ചില ഗന്ധങ്ങൾ കൊതുകുകൾക്ക്  സഹിക്കാനാവാത്തതാണ്. ഇവയുടെ സാന്നിധ്യം വീട്ടിലോ പരിസരത്തോ  ഉണ്ടെങ്കിൽ കൊതുകുശല്യം അകറ്റിനിർത്താം. അവ ഏതൊക്കെ എന്ന് നോക്കാം. 

ഗ്രാമ്പൂ 

ADVERTISEMENT

ഗ്രാമ്പൂ വെറുമൊരു രസക്കൂട്ട് മാത്രമല്ല, അതിന് ഔഷധഗുണങ്ങളും ഏറെയാണ്. ഗ്രാമ്പൂ കത്തിക്കുന്ന  മണം ഉണ്ടെങ്കിൽ കൊതുകുകൾ ആ വഴി വരില്ല.  ചെറുനാരങ്ങ മുറിച്ച് അതിൽ ഗ്രാമ്പൂ കുത്തിവച്ച് ജനാലകളുടെയും വാതിലുകളുടെയും അടുത്തായി വയ്ക്കുന്നതും ഗുണം ചെയ്യും. 

കാപ്പിപ്പൊടി 

കാപ്പിപ്പൊടിക്കുമുണ്ട് വിചാരിക്കാത്ത ചില ഉപയോഗങ്ങൾ. കൊതുകുകൾ കൂടുതലായി കയറിവരുന്ന ഭാഗത്ത് ചെറിയ പാത്രങ്ങളിൽ അല്പം കാപ്പിപ്പൊടി ഇട്ട് തുറന്നു വയ്ക്കുക. ഈ ഗന്ധം അന്തരീക്ഷത്തിൽ വ്യാപിക്കുന്നതോടെ കൊതുകുകൾ വന്നവഴി മടങ്ങും. 

വെളുത്തുള്ളി 

ADVERTISEMENT

കൊതുകുകൾക്ക് തീരെ ഇഷ്ടമല്ലാത്ത മറ്റൊരു ഗന്ധമാണ് വെളുത്തുള്ളിയുടേത്. വെളുത്തുള്ളി ശരീരഗന്ധവുമായി കലർന്ന പ്രവർത്തിച്ചാൽ തന്നെ കൊതുകുകൾ അടുക്കാൻ മടിക്കും. എന്നാൽ വെളുത്തുള്ളി കഴിക്കാതെ തന്നെ കൊതുകുകളെ അകറ്റാനുള്ള മാർഗവുമുണ്ട്. വെളുത്തുള്ളി അല്ലികൾ എടുത്തു കഷ്ണങ്ങളായി മുറിക്കുക. കൊതുകു കയറി വരുന്ന ജനാലകൾക്കും വാതിലുകൾക്കും അരികിൽ ഇത് വിതറാവുന്നതാണ്. അവശ്യ എണ്ണകളോ മറ്റേതെങ്കിലും ദ്രാവകങ്ങളുമായോ വെളുത്തുള്ളി ചതച്ചത് കലർത്തി സ്പ്രേ ചെയ്യുന്നതും ഗുണം ചെയ്യും. 

കർപ്പൂരതുളസി 

ഒരുവിധം എല്ലാ പ്രാണികളെയും കീടങ്ങളെയും തുരത്താൻ സഹായിക്കുന്ന ഒന്നാണ് കർപ്പൂരതുളസി. കർപ്പൂരതുളസി ചെടി വീട്ടുമുറ്റത്ത് ഉണ്ടെങ്കിൽതന്നെ കൊതുകുകൾ അധികം അടുക്കില്ല. കർപ്പൂര തുളസിയുടെ  ഇലകൾ ഞെരടി ശരീരത്തിൽ തടവിയാൽ കൊതുകു കടിയേല്ക്കാതെ രക്ഷപ്പെടാനാവും. 

വേപ്പെണ്ണ 

ADVERTISEMENT

കൊതുകിനെ തുരത്താനുള്ള മറ്റൊരു പ്രകൃതിദത്ത മാർഗമാണ് വേപ്പെണ്ണയുടെ ഉപയോഗം. കൊതുകുകൾ കൂടുതലായി കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ വേപ്പെണ്ണ നേർപ്പിച്ച് സ്പ്രേ ചെയ്താൽ മതിയാകും. 

കർപ്പൂരം

കർപ്പൂരത്തിനും കൊതുകുകളെ അകറ്റി നിർത്താനുള്ള പ്രത്യേക കഴിവുണ്ട്. കൊതുകുശല്യം രൂക്ഷമാകുമ്പോൾ ജനാലകളും വാതിലുകളും അടച്ചിട്ട ശേഷം മൂന്നോനാലോ കർപ്പൂരം കത്തിക്കുക. ഇതിന്റെ രൂക്ഷഗന്ധം സഹിക്കാനാവാതെ കൊതുകുകൾ നിമിഷനേരംകൊണ്ട് സ്ഥലം വിടും.

English Summary- Mosquito Repellant Trick using Fragrance