കാണാന്‍ ഏറെ ഇമ്പമുള്ളവയാണ് പിച്ചള പാത്രങ്ങള്‍. എന്നാല്‍ ഇവ തൂത്തുതുടച്ചു വയ്ക്കുന്നത് പാടുള്ള കാര്യമാണ്. ഇന്ന് വിപണിയില്‍ പിച്ചള പാത്രങ്ങള്‍ വൃത്തിയാക്കാന്‍ ഒരുപാട് കെമിക്കലുകള്‍ ലഭിക്കും. എന്നാല്‍ അവയൊന്നും ഉപയോഗിക്കാതെ പിച്ചള പാത്രങ്ങള്‍ വൃത്തിയാക്കാന്‍ ചില പ്രകൃതിദത്തമാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാണാന്‍ ഏറെ ഇമ്പമുള്ളവയാണ് പിച്ചള പാത്രങ്ങള്‍. എന്നാല്‍ ഇവ തൂത്തുതുടച്ചു വയ്ക്കുന്നത് പാടുള്ള കാര്യമാണ്. ഇന്ന് വിപണിയില്‍ പിച്ചള പാത്രങ്ങള്‍ വൃത്തിയാക്കാന്‍ ഒരുപാട് കെമിക്കലുകള്‍ ലഭിക്കും. എന്നാല്‍ അവയൊന്നും ഉപയോഗിക്കാതെ പിച്ചള പാത്രങ്ങള്‍ വൃത്തിയാക്കാന്‍ ചില പ്രകൃതിദത്തമാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവ എന്തൊക്കെ എന്നു നോക്കാം.

സിങ്ക്, ചെമ്പ് എന്നിവയുടെ സംയുക്തത്തിൽ നിർമ്മിച്ച ലോഹമാണ് പിച്ചള. പാത്രങ്ങൾ, ആഭരണങ്ങൾ, സംഗീതോപകരണങ്ങൾ, അലങ്കാര വസ്തുക്കൾ, തുടങ്ങിയ വസ്തുക്കൾ നിർമ്മിക്കാൻ ഇത് ഉപയോഗിക്കുന്നു. എളുപ്പത്തിൽ ക്ലാവ് പിടിക്കും എന്നതാണ് ഇതിന്റെ ദോഷം.  പിച്ചള പാത്രങ്ങളിലെ അഴുക്ക് കളയാന്‍ ചൂടുവെള്ളത്തിൽ സോപ്പ് പൊടി ഇട്ടശേഷം അതില്‍ മുക്കി വയ്ക്കാം. എന്നിട്ട് മൃദുലമായ തുണി ഉപയോഗിച്ച് തുടയ്ക്കുക. ഇല്ലെങ്കില്‍ പഴയ ടൂത്ത് ബ്രഷ് ആയാലും മതി.

ADVERTISEMENT

പിച്ചളയിലെ ക്ലാവ് നീക്കം ചെയ്യാൻ വിനാഗിരിയും ഉപ്പും അൽപം പലഹാര മാവും എടുക്കുക. ഇവ ഒരു കുഴമ്പു രൂപത്തിലാക്കുക. ഒരു ഗ്ലാസ്സിൽ പകുതി വിനാഗിരി എടുത്ത്, 1 ടീസ്പൂൺ ഉപ്പ് ചേർത്ത്, അതിൽ മാവുചേർത്ത് കുഴമ്പ് രൂപത്തിൽ ആകുന്നതുവരെ ഇളക്കുക. അതുകൊണ്ട് പിച്ചള തുടച്ചു പത്തു മിനിറ്റ് വയ്ക്കുക. തുടർന്ന് ചൂടുവെള്ളം കൊണ്ട് കഴുകി ഉണക്കുക.

അരക്കപ്പ് വെള്ളം ചൂടാക്കുക, അതിൽ രണ്ടു ടീസ്പൂൺ ഉപ്പ്, വെളുത്ത വിനാഗിരി എന്നിവ ചേർത്തു തുടച്ചാലും പിച്ചള പാത്രങ്ങളിലെ അഴുക്ക് പോകും. വെറും നാരങ്ങ നീര് കൊണ്ടും പിച്ചള പാത്രങ്ങള്‍ വൃത്തിയാകാം. നാരങ്ങ നീര് മാത്രം ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കി പിച്ചളയുടെ തിളക്കം വീണ്ടെടുക്കാം. നാരങ്ങ നീര് കൊണ്ട് വൃത്തിയാക്കിയ ശേഷം നനഞ്ഞ തുണി കൊണ്ട് തുടച്ചു ഉണക്കുക.

ADVERTISEMENT

പിച്ചള പാത്രങ്ങള്‍ പോലെ വൃത്തിയാക്കാന്‍ പ്രയാസമുള്ളതാണ് വെള്ളിപാത്രങ്ങളും. വളരെ ദോഷകരമായ രാസപദാർത്ഥങ്ങൾ ഇല്ലാതെ വെള്ളിസാധനങ്ങൾ വൃത്തിയാക്കാൻ ഉരുളക്കിഴങ്ങ് മതിയാകും. ടൂത്ത് പേസ്റ്റ് ഒരു തുണിയില്‍ ഇട്ട ശേഷം വെള്ളി പാത്രങ്ങള്‍ തുടച്ചാലും മതിയാകും.

ഒരു അലുമിനിയം പാത്രത്തിൽ അല്ലെങ്കിൽ അലുമിനിയം തകിട് ഉള്ള പാത്രത്തിൽ വെള്ളി ആഭരണങ്ങളും മറ്റു വെള്ളി സാധനങ്ങളും വയ്ക്കുക. അതിനുമേൽ ബേക്കിംഗ് സോഡ ഒഴിക്കണം. ശേഷം തിളച്ച വെള്ളം ഒഴിക്കുക. അപ്പോഴേക്കും ക്ലാവ് വെള്ളിയിൽ നിന്നും തകിടിലേക്ക് വന്നിട്ടുണ്ടാകും.

ADVERTISEMENT

English Summary- Cleaning Brass Utensils in Kitchem; Cleaning Hacks