ഓപൻ ഷെൽഫ്, ടോൾ യൂണിറ്റ്, കോർണർ യൂണിറ്റ്. ഇവയെല്ലാം ആവശ്യത്തിനു വേണം. അടുക്കളയിലേക്കാവശ്യമായ അത്യാവശ്യ സാധനങ്ങൾ സൂക്ഷിക്കാനായിരിക്കണം കാബിനറ്റുകൾ. അതല്ലാതെ ഭിത്തി മുഴുവൻ കാബിനറ്റ് പിടിപ്പിച്ച് നാട്ടുകാരെ കാണിക്കേണ്ട യാതൊരു കാര്യവുമില്ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓപൻ ഷെൽഫ്, ടോൾ യൂണിറ്റ്, കോർണർ യൂണിറ്റ്. ഇവയെല്ലാം ആവശ്യത്തിനു വേണം. അടുക്കളയിലേക്കാവശ്യമായ അത്യാവശ്യ സാധനങ്ങൾ സൂക്ഷിക്കാനായിരിക്കണം കാബിനറ്റുകൾ. അതല്ലാതെ ഭിത്തി മുഴുവൻ കാബിനറ്റ് പിടിപ്പിച്ച് നാട്ടുകാരെ കാണിക്കേണ്ട യാതൊരു കാര്യവുമില്ല. ഇതാണ് ഓർക്കേണ്ട കാര്യം. ഓരോരുത്തരുടെയും ഭക്ഷണശീലം വ്യത്യസ്തമായിരിക്കും. അതനുസരിച്ച് സൂക്ഷിക്കേണ്ട സാധനങ്ങളുടെ എണ്ണത്തിലും അളവിലും മാറ്റം വരും. അവരവരുടെ ആവശ്യം മുന്നിൽക്കണ്ട് വിവേകത്തോടെ  കാബിനറ്റ് ഒരുക്കിയാൽ പണം പാഴാകില്ല. അല്ലെങ്കിൽ ലക്ഷങ്ങളായിരിക്കും നഷ്ടപ്പെടുക. 

ADVERTISEMENT

വീട് പണിയുമ്പോൾ തന്നെ കോൺക്രീറ്റ് ഷെൽഫുകൾ പണിത് അതിന് തടിയുടെയോ മറ്റോ വാതിലുകൾ നൽകിയാണ് മുമ്പ് കാബിനറ്റുകൾ നിർമിച്ചിരുന്നത്. ഇതു തന്നെയാണ് ഏറ്റവും ചെലവ് കുറച്ച് കാബിനറ്റ് ഒരുക്കാനുള്ള മാർഗം. സൂക്ഷിക്കാനുള്ള പാത്രങ്ങളുടെ എണ്ണവും വലുപ്പവുമനുസരിച്ച് മികച്ച രീതിയിൽ ഷെൽഫ് ഡിസൈൻ ചെയ്യുകയെന്നതാണ് പ്രധാനം. 

ADVERTISEMENT

ഷെൽഫ് നിർമിക്കാതെ മുറി മാത്രം പണിത ശേഷം പിന്നീട് പല മൊഡ്യൂളുകൾ (ബോക്സ്) കൂട്ടിച്ചേർത്ത് ആവശ്യമായ കാബിനറ്റുകൾ നിർമിക്കുകയാണ് മറ്റൊരു വഴി. ഇങ്ങനെ നിർമിക്കുന്ന അടുക്കളയെയാണ് മോഡുലാർ കിച്ചൻ എന്നു വിളിക്കുന്നത്. പ്ലൈവുഡ്, പാർട്ടിക്കിൾ ബോർഡ് എന്നിവയാണ് മൊഡ്യൂൾ അഥവാ കാർക്കസ് നിർമിക്കാൻ പ്രധാനമായും ഉപയോഗിക്കുന്നത്. ഈ മൊഡ്യൂളിനുള്ളിൽ ചാനൽ ഉറപ്പിച്ച ശേഷം അതിൽ പലതരം സ്റ്റീൽ ബാസ്കറ്റുകളും പിടിപ്പിച്ചാണ് കാബിനറ്റ് നിർമിക്കുന്നത്. 

ADVERTISEMENT

കാബിനറ്റിന്റെ അടപ്പ് അഥവാ ഷട്ടർ ആണ് പുറമേ കാണുന്നത്. ഇതാണ് മോഡുലാർ അടുക്കളയുടെ സൗന്ദര്യം നിശ്ചയിക്കുന്ന ഘടകം. ഗ്ലാസ്, തടി, ലാമിനേറ്റഡ് പ്ലൈ, എംഡിഎഫ്, അലുമിനിയം, സ്റ്റീൽ എന്നിവയെല്ലാമാണ് കാബിനറ്റ് ഷട്ടർ നിർമിക്കാൻ ഉപയോഗിക്കുന്നത്. അതിൽത്തന്നെ നിറങ്ങളും ഫിനിഷുമെല്ലാം ഇഷ്ടം പോലെ ലഭ്യമാണ്. വിരൽ തൊട്ടാലുടൻ ശബ്ദമുണ്ടാക്കാതെ തുറന്നു വരുന്നതും സെൻസറിന്റെ സഹായത്താൽ പ്രവർത്തിക്കുന്ന കാബിനറ്റുകളുമെല്ലാം രംഗത്തുണ്ട്. 

Content Summary : Why cabinets are an essential part of the kitchen design?