ഓട്ടപ്പാച്ചിലിന്റെ പുതിയകാലം; വീടൊരുക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ അബദ്ധമാകും
ചിരകാല സ്വപ്നമായിരുന്ന വീട് സ്വന്തമാക്കി ഇഷ്ടത്തിനു ഡിസൈൻ ചെയ്ത് ഫർണിച്ചറുകളും ഇൻഡോർ ഔട്ട്ഡോർ പ്ലാന്റുകളും വച്ച് കർട്ടനും ക്യൂരിയോസും ടിവി യൂണിറ്റുംസെറ്റ്ചെയ്ത് വന്നവരെല്ലാം അടിപൊളി വീടെന്ന് അഭിനന്ദിച്ച് അത്രയും സന്തോഷത്തോടെ വീട്ടിൽ താമസം തുടങ്ങി. തുടക്കത്തിൽ വീടെപ്പോഴും വൃത്തിയാക്കി വയ്ക്കാൻ സമയം
ചിരകാല സ്വപ്നമായിരുന്ന വീട് സ്വന്തമാക്കി ഇഷ്ടത്തിനു ഡിസൈൻ ചെയ്ത് ഫർണിച്ചറുകളും ഇൻഡോർ ഔട്ട്ഡോർ പ്ലാന്റുകളും വച്ച് കർട്ടനും ക്യൂരിയോസും ടിവി യൂണിറ്റുംസെറ്റ്ചെയ്ത് വന്നവരെല്ലാം അടിപൊളി വീടെന്ന് അഭിനന്ദിച്ച് അത്രയും സന്തോഷത്തോടെ വീട്ടിൽ താമസം തുടങ്ങി. തുടക്കത്തിൽ വീടെപ്പോഴും വൃത്തിയാക്കി വയ്ക്കാൻ സമയം
ചിരകാല സ്വപ്നമായിരുന്ന വീട് സ്വന്തമാക്കി ഇഷ്ടത്തിനു ഡിസൈൻ ചെയ്ത് ഫർണിച്ചറുകളും ഇൻഡോർ ഔട്ട്ഡോർ പ്ലാന്റുകളും വച്ച് കർട്ടനും ക്യൂരിയോസും ടിവി യൂണിറ്റുംസെറ്റ്ചെയ്ത് വന്നവരെല്ലാം അടിപൊളി വീടെന്ന് അഭിനന്ദിച്ച് അത്രയും സന്തോഷത്തോടെ വീട്ടിൽ താമസം തുടങ്ങി. തുടക്കത്തിൽ വീടെപ്പോഴും വൃത്തിയാക്കി വയ്ക്കാൻ സമയം
ചിരകാല സ്വപ്നമായിരുന്ന വീട് സ്വന്തമാക്കി ഇഷ്ടത്തിനു ഡിസൈൻ ചെയ്ത് ഫർണിച്ചറുകളും ഇൻഡോർ ഔട്ട്ഡോർ പ്ലാന്റുകളും വച്ച് കർട്ടനും ക്യൂരിയോസും ടിവി യൂണിറ്റുംസെറ്റ് ചെയ്ത് വന്നവരെല്ലാം അടിപൊളി വീടെന്ന് അഭിനന്ദിച്ച് അത്രയും സന്തോഷത്തോടെ വീട്ടിൽ താമസം തുടങ്ങി.
തുടക്കത്തിൽ വീടെപ്പോഴും വൃത്തിയാക്കി വയ്ക്കാൻ സമയം കണ്ടെത്തി. പങ്കാളികൾ ജോലിക്കും കുട്ടികൾ സ്കൂളിലേക്കും പോയിത്തുടങ്ങി. ജോലിത്തിരക്കു കഴിഞ്ഞു വീട്ടിലെത്തിയാൽ ഭക്ഷണമുണ്ടാക്കലും കുട്ടികളുടെ പഠനവുമായി ദിവസം കഴിഞ്ഞു പോകുന്നു. ഒരവധി ദിവസം കിട്ടിയാൽ ഫങ്ഷനുകളും യാത്രകളുമായി. അങ്ങനെ ഡിസൈനർ ഫർണിച്ചറുകളും കർട്ടനും ക്യൂരിയോസും പൊടിപിടിച്ചും ഇൻഡോർ ഔട്ട്ഡോർ പ്ലാന്റുകൾ ആവശ്യത്തിന് വെള്ളവും വെളിച്ചവും കിട്ടാതെ വാടിപ്പോകുകയും ചെയ്യുന്നു. ക്രമേണ വീടിന്റെ പുതുമ നഷ്ടപ്പെട്ട് നിറം കെട്ടു പോകുന്നു.
ഇത്തരം ഒരു അവസ്ഥ ആരെങ്കിലും ആഗ്രഹിക്കുമോ? വീടുപണി നടക്കുമ്പോഴും ഇന്റീരിയർ പ്ലാൻ ചെയ്യുമ്പോഴും നിങ്ങളുടെ ജീവിതരീതി, ദിനചര്യ, താമസിക്കുന്നവരുടെ ജോലി–പഠനസാഹചര്യങ്ങൾ എന്നിങ്ങനെയുള്ള കാര്യങ്ങൾ കൂടി പരിഗണിച്ചാൽ വീടു പരിചരണം എളുപ്പമാക്കാം. ധാരാളം സമയവും ലാഭിക്കാം.
തറ ഒരേ നിരപ്പിൽ ആയിരിക്കണം. പടികളിറങ്ങിപ്പോകുന്ന ലിവിങ് സ്പേസും പല ലെവലിൽ വരുന്ന മുറികളും ഡിസൈനിൽ ഭംഗിയായിരിക്കും. പക്ഷേ, വൃത്തിയാക്കാൻ സമയമെടുക്കും. തറ വൃത്തിയാക്കാനുള്ള റോബട്ടിക് ക്ലീനറുകൾ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. തറനിരപ്പ് ഒരുപോലെയിരുന്നാലേ ഇത്തരം ക്ലീനറുകൾക്കു കാര്യക്ഷമമായി പ്രവർത്തിക്കാനാകൂ.
അടുക്കള / കിടക്കകളിലെ കാബിനറ്റുകൾക്കുള്ള എല്ലാ നിർമാണവസ്തുക്കളും വൃത്തിയാക്കാൻ എളുപ്പമുള്ളവ തിരഞ്ഞെടുക്കാം. ഉദാ: ലാമിനേറ്റ് / ഗ്ലാസ് / അക്രിലിക്
ഹോം മാനേജ്മെന്റിന്റെ താക്കോലാണ് സ്റ്റോറേജ് ഓർഗനൈസേഷൻ. അത് അടുക്കളയോ / വാർഡ്രോബുകളോ ആകട്ടെ. ഓരോന്നും വയ്ക്കാനുള്ള സ്ഥലം കൃത്യമായി പ്ലാൻ ചെയ്യണം. അടുക്കളയിൽ പൊടികളും മറ്റും എടുക്കാനുള്ള എളുപ്പത്തിനുള്ള സ്ഥലവും സംഭരണശേഷി കൂടുതൽ വേണ്ടി വരുന്ന അരി, പഞ്ചസാര പോലുള്ളവയ്ക്ക് പ്രത്യേകം സ്ഥലവും മറ്റു സ്റ്റോറേജ് സ്പേസും കൃത്യമായിത്തന്നെ നൽകുക. കഴുകിവയ്ക്കുന്ന പാത്രങ്ങൾക്കും സ്പൂണുകൾക്കും അവയുടെ വലുപ്പമനുസരിച്ച് അടുക്കിവയ്ക്കാൻ സാധിക്കുന്ന തരത്തിലുള്ള ഡിസൈനുകൾ ലഭ്യമാണ്. കിടപ്പുമുറിയിലെ വാർഡ്രോബുകളും ഇത്തരത്തിൽ പ്ലാൻ ചെയ്യാം. ഡ്രസിനുവേണ്ടി മാത്രമല്ല, പേഴ്സണല്‍ കെയർ വസ്തുക്കൾ മുതൽ സൂക്ഷിച്ചു വയ്ക്കേണ്ട എല്ലാ സാധനങ്ങൾക്കും ആ ഒറ്റ സ്പേസില്‍ ഇടം കണ്ടെത്താനാകും.
അലക്ക് / തുണി ഉണക്കൽ / ലോണ്ട്രി ബാസ്കറ്റ് തുടങ്ങിയവയ്ക്കായി സ്ഥലം കണ്ടെത്തുക. വീടാണെങ്കിൽ വർക്കേരിയയോടു ചേർന്നോ, ഫ്ലാറ്റാണെങ്കിൽ ബാൽക്കണിയോ ഇതിനായി ഉപയോഗിക്കാം. അതിനോടു ചേർന്നു തന്നെ അനുബന്ധ സാധനങ്ങൾ വയ്ക്കാനുള്ള ചെറിയ തട്ടുകൾ ഉണ്ടാക്കാം. ഈ ഭാഗത്തു തന്നെ ചൂല്, ക്ലീനിങ്ങ് ലോഷൻ, മോപ്പ് മറ്റ് ഉപകരണങ്ങൾ എന്നിവ വയ്ക്കാനുള്ള ഇടംകൂടി കണ്ടെത്തി അത് അടച്ചു വയ്ക്കാൻ പറ്റിയാൽ ആ ഏരിയ മുഴുവൻ വൃത്തിയായി കിടക്കും.
ഇതുപോലെ തന്നെ വാഷ്റൂമിലോ അതിനോടു ചേർന്നു വരുന്ന ഏരിയയിലോ ക്ലീനിങ് വസ്തുക്കൾ വയ്ക്കാനുള്ള റാക്ക് വച്ചാൽ ആ ഏരിയയും വൃത്തിയായിക്കിടക്കും.
വീടിന് എപ്പോഴും ഉണർവേകുന്നതു ചെടികളാണ്. പതിവായി നനവ് ആവശ്യമില്ലാത്ത സസ്യങ്ങൾ തിരഞ്ഞെടുക്കുന്നത് സമയലാഭവും തരുന്നു. കൂടാതെ, സ്വയം നനയ്ക്കുന്ന പാത്രങ്ങൾ (സെൽഫ് വാട്ടറിങ് പോട്ട്സ്) ചെടികളുടെ പതിവു നന കുറയ്ക്കുന്നു.
ദിവസവുമുള്ള കിടക്കക്രമീകരണവും സ്പ്രെഡുകൾ ഉപയോഗിച്ചു മൂടുന്നതും പതിവായി ഉപയോഗിക്കുന്ന ഷീറ്റുകളിൽ / കംഫർട്ടറുകളിൽ പൊടി അടിഞ്ഞുകൂടുന്നതു തടയാൻ സഹായിക്കുന്നു.
അഴുക്കും പൊടിയും അടിഞ്ഞു കൂടുന്നത് ഒഴിവാകണമെങ്കിൽ ഇന്റീരിയർ ഡിസൈനും പ്ലാൻ ചെയ്യണം. സിംപിൾ–പ്ലെയിൻ ആയിട്ടുള്ള ഡിസൈനുകൾ വൃത്തിയാക്കാനും എളുപ്പമായിരിക്കും. കൊത്തു പണികളും കുനുകുനെ വർക്കുകളുമുള്ള ഫർണിച്ചറുകളിലെ പൊടി കളയുക എളുപ്പമാവില്ല. മാറ്റ് ഫിനിഷ് ടൈലുകൾ നല്ലതാണെങ്കിലും സെൽഫ് ഡിസൈൻ വരുന്ന പാറ്റേണുകൾ ഒഴിവാക്കി പ്ലെയിൻ ഫിനിഷ് നൽകിയാലും ഇതേ ഗുണമുണ്ടാകും.
വീട്, വിശ്രമിക്കാനും റിലാക്സ് ചെയ്യാനും കൂടിയുള്ള സ്ഥലമാണ്. അതു മുന്നിൽക്കണ്ടു നിർമാണ പ്രവർത്തനങ്ങൾ നടത്തുക.
കടപ്പാട്
ആർക്കിടെക്റ്റ് മനോജ്കുമാർ
ഇല്യൂഷൻ ആർക്കിടെക്സ് ആന്റ് ഇന്റീരിയേർസ്, കടവന്ത്ര, കൊച്ചി