എന്റെ ഭർത്താവും ഞാനും എൻആർഐകളാണ്. ഞങ്ങൾ ഇടയ്ക്കിടെ കേരളത്തിൽ ഞങ്ങളുടെ വീട് സന്ദർശിക്കാറുണ്ട്. കോട്ടയത്തുള്ള ഞങ്ങളുടെ വീട്ടിൽ ഫർണിച്ചറും ഗാഡ്‌ജെറ്റുകളും ഉള്ളതിനാൽ, മോഷണത്തിൽ നിന്നുള്ള പരിരക്ഷയ്ക്കായി എനിക്ക് ഹോം ഇൻഷൂറൻസ് എടുക്കാമോ?

വീട്ടിലുള്ള സാധനങ്ങളുടെ പരിരക്ഷയ്ക്കായി നിങ്ങൾക്ക് ഹോം ഇൻഷൂറൻസ് തിരഞ്ഞെടുക്കാവുന്നതാണ്. എന്നാൽ നിങ്ങളുടെ വീട് 35-45 ദിവസം വരെ തുടർച്ചയായി ആൾത്താമസമില്ലാതെ കിടക്കുകയാണെങ്കിൽ പല ഇൻഷൂറൻസ്  കമ്പനികളും മോഷണം,  കവർച്ച, മറ്റ് അപകടങ്ങൾ എന്നിവ മൂലമുണ്ടാകുന്ന നഷ്ടം അല്ലെങ്കിൽ നാശനഷ്ടത്തിനുള്ള പരിരക്ഷ നൽകുകയില്ല. എന്നിരുന്നാലും, അത്തരം ഒഴിവാക്കൽ ഇല്ലാത്ത ചില പോളിസികളും ഉണ്ട്. 

തെറ്റായി പ്രതിനിധീകരിക്കുന്നത്/വസ്തുതകൾ മറച്ചുവയ്ക്കുന്നത്, നിങ്ങളുടെ ക്ലെയിമിനെ ബാധിച്ചേക്കാം എന്നതിനാൽ ആൾത്താമസമില്ലാത്ത വീടിനെപ്പറ്റി ഇൻഷൂറൻസ് കമ്പനിയെ നിങ്ങൾ അറിയിക്കേണ്ടതാണ്. ഇതിൽ ഏത് സാഹചര്യമാണെങ്കിലും, നിങ്ങളുടെ സമ്പത്തിന് നിങ്ങൾ ഇൻഷൂറൻസ് എടുത്തിരിക്കണം, കൂടാതെ, സ്മാർട്ഫോണുകൾ, ലാപ്‌ടോപ്പുകൾ എന്നിവപോലെയുള്ള പോർട്ടബിൾ ഇലക്‌ട്രേണിക്ക് ഗാഡ്‌ജെറ്റുകൾക്കായി ഒരു സമ്പൂർണ റിസ്‌ക്ക് കവറിനായി നിങ്ങൾക്ക് ആഗോള പരിരക്ഷയും തിരഞ്ഞെടുക്കാവുന്നതാണ്.

ഉത്തരം നൽകിയത് 

തപൻ സിംഘേൽ, 

എംഡി,സിഇഒ, ബജാജ് അലയൻസ് 

ജനറൽ ഇൻഷൂറൻസ്