പലപ്പോഴും വീട് നിർമാണത്തിനായി എൻജിനീയർ നൽകുന്ന എസ്റ്റിമേറ്റ് തുകയേക്കാൾ അധിക തുക വന്നു ചേരുന്നു എന്ന പരാതി പൊതുവേ ഉണ്ട്. എങ്ങനെയാണ് എസ്റ്റിമേറ്റിന്റെ കൃത്യ തുക കണക്കാക്കുന്നത്?

വീടിന്റെ തീരുമാനിക്കപ്പെട്ട പ്ലാനിൽ മാറ്റം വരുത്താതെയിരിക്കുക എന്നതാണ് പ്രാഥമികമായി ചെയ്യേണ്ടത്. എസ്റ്റിമേറ്റിനൊപ്പം മെറ്റീരിയൽ സ്പെസിഫിക്കേഷൻ ചാർട്ടും വാങ്ങുക. കാരണം ചാർട്ടിലുള്ള മെറ്റീരിയൽ ബ്രാൻഡ് മാറിയാലും തുകയിൽ മാറ്റം വരാം. സർക്കാർ തലത്തിലുള്ള പെർമിറ്റ് ഫീ, കിണർ പണി, കോമ്പൗണ്ട് വാൾ, ലാൻഡ് സ്കേപ്പിങ്, മുറ്റത്ത് ഇന്റർലോക്ക് ടൈൽ, ഫർണിച്ചർ, കർട്ടൻ എന്നിവയുടെ എസ്റ്റിമേറ്റും നേരത്തേ തയാറാക്കി വാങ്ങുക.

ഇന്റീരിയർ ജോലികളുടെ ഭാഗമായ ഫാൾസ് സീലിങ്, മോഡുലാർ കിച്ചൺ, ബെഡ്റൂമുകളുടെ ഷെൽഫുകൾ, ഇവയുടെ മെറ്റീരിയലും. ചെലവും മുൻകൂട്ടി മനസ്സിലാക്കുക. ലേബർ ചാർജ് വർധനയോ മെറ്റീരിയൽ വിലവർധനയോ വന്നില്ലെങ്കിൽ 3%–5% വരെയുള്ള വ്യത്യാസത്തിൽ പണികൾ പൂർത്തീകരിക്കാം. എന്നാൽ ബജറ്റ് വീടുകളുടെ നിർമാണത്തിൽ തുക കൂടാതിരിക്കാൻ മുൻപ് പറഞ്ഞ സ്പെസിഫിക്കേഷൻ ചാർട്ടിൽ നിന്ന് വ്യതിചലിക്കാതിരിക്കാൻ ശ്രദ്ധിക്കുക.