ചെറിയ പ്ലോട്ടിൽ (മൂന്ന് സെന്റിൽ താഴെ) വീടു പണിയാൻ മുൻഭാഗത്തും, വശങ്ങളിലും എത്ര വീതിയിൽ സ്ഥലം ഒഴിച്ചിടണം?

മുൻഭാഗത്ത് രണ്ട് മീറ്ററും, മൂന്നു മീറ്ററും പിന്നിൽ ആവറേജ് ഒരു മീറ്ററും, വശങ്ങളിൽ 90 സെ.മീ, 60 സെ.മീ എന്നീ കണക്കിൽ വിട്ടു വേണം വീട് നിർമിക്കാൻ. 60 സെ.മീ വീതിയുള്ള വശം, ആ വശത്തെ ഉടമസ്ഥന്റെ അനുമതിയോടെ വേണമെങ്കിൽ ചേർത്ത് പണിയാം. മുൻവശത്ത് പഞ്ചായത്ത് / എൻ.എച്ച്/ എസ്. എച്ച്. റോഡുകളിൽ മൂന്ന് മീറ്റർ വേണമെന്ന് നിഷ്കർഷിക്കാറുണ്ട്. മൂന്ന് സെന്റിൽ കൂടുതലുള്ള സ്ഥലത്ത് ഏഴുമീറ്റർ വരെ പൊക്കമുള്ള കെട്ടിടങ്ങൾക്ക് വശങ്ങളിൽ ഒരു മീറ്ററും, 1.20 മീറ്ററും പുറകുവശത്ത് രണ്ട് മീറ്ററും. മുൻവശത്ത് മൂന്നു മീറ്ററും സ്ഥലം വിടണം.