മഴക്കാലത്ത് നമ്മുടെ വീടിനും പരിസരത്തും ലഭിക്കുന്ന ജലം ഭൂമിയിലേക്ക് താഴ്ത്തി കിണർ റീചാർജ് ചെയ്യുന്ന രീതിയാണ് റെയിൻ ഹാർവസ്റ്റിങ്. ചെരിവ് ഷെയ്ഡിൽ നിന്നും, ഫ്ളാറ്റ് റൂഫ് ടെറസിൽ നിന്നും പൈപ്പ് / പാത്തി വഴി സംഭരിക്കുന്ന ജലം കിണറിന് അഞ്ചടിയിൽ കൂടാതെ അകലത്തിൽ എടുക്കുന്ന കുഴികളിലേക്കിറക്കി റീചാർജിങ് പ്രക്രിയ ചെയ്യാം. 

4' x 4' സൈസിൽ അ‍ഞ്ചടി താഴ്ചയിൽ കുഴിയെടുത്ത് 20 mm/ 12mm മെറ്റൽ, മണൽ, ചിരട്ടക്കരി എന്നിവ ലെയറുകളായി അടുക്കി വയ്ക്കണം. ജലം ശുദ്ധീകരിക്കാൻ, ടാങ്കിന്റെ മുകൾ ഭാഗത്ത് 25% സ്ഥലം ജലം കാലിയാക്കി ഇട്ടു വേണം ഫിൽട്ടറിങ് ആരംഭിക്കുവാൻ. മേൽപ്പറഞ്ഞ വസ്തുക്കൾ നാലോ അഞ്ചോ ലെയറാക്കി അടുക്കി വേണം ജലം കടത്തിവിട്ട് ശുദ്ധീകരിച്ച് കിണറിലേക്കോ, ടാങ്കറിലേക്കോ, ഔട്ട്‍ലെറ്റ് നൽകുവാൻ.

കിണറിനു ചുറ്റും ഉറപ്പു കുറഞ്ഞ മണ്ണാണെങ്കിൽ അകലം കൂട്ടി വേണം മഴക്കുഴികൾ നിർമിക്കുവാൻ. ബോർ വെൽ ആണെങ്കിലും ചുറ്റും കുഴിയെടുത്ത് ഇതേ രീതിയിൽ നിർമിച്ച് വെള്ളം താഴ്ത്തി റീചാർജ് ചെയ്യാം. വീടിന് ചുറ്റും പറമ്പുണ്ടെങ്കിൽ കൂടുതൽ എണ്ണത്തിലും സൈസ് കുറച്ച് മൂന്നടി സ്ക്വയർ സൈലും അഞ്ചടി താഴ്ചയിലും മഴക്കുഴി നിർമിച്ച് 6mm / 12mm മെറ്റലും ഇഷ്ടിക കഷണങ്ങളും ഉപയോഗിച്ച് ഉപയോഗപ്രദമായ മഴക്കുഴികൾ നിർമിക്കാം.