ഒരു വീടു വച്ചാൽ ആദ്യം വേണ്ടത് വെളിച്ചമാണ്. വെളിച്ചം മാത്രം പോര, ഈട് കിട്ടാനായി പണിയുന്ന ടെറസ് വീടിന കത്ത് ഉറങ്ങാൻ പറ്റണമെങ്കിൽ തലയ്ക്കു മുകളിൽ പങ്ക കറങ്ങണം. ഇതിനൊക്കെ ഗൃഹപ്രവേശനത്തിനു മുമ്പേ വൈദ്യുതിയെ കൈപിടിച്ചു കയറ്റണമല്ലോ. നമ്മുടെ ഇഷ്ട ത്തിനങ്ങു പിടിച്ചു കൊണ്ടുവരാൻ പറ്റിയതല്ല ഈ ശക്തി. വൈദ്യുതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു വീടു വച്ചാൽ ആദ്യം വേണ്ടത് വെളിച്ചമാണ്. വെളിച്ചം മാത്രം പോര, ഈട് കിട്ടാനായി പണിയുന്ന ടെറസ് വീടിനകത്ത് ഉറങ്ങാൻ പറ്റണമെങ്കിൽ തലയ്ക്കു മുകളിൽ പങ്ക കറങ്ങണം. ഇതിനൊക്കെ ഗൃഹപ്രവേശനത്തിനു മുമ്പേ വൈദ്യുതിയെ കൈപിടിച്ചു കയറ്റണമല്ലോ. നമ്മുടെ ഇഷ്ടത്തിനങ്ങു പിടിച്ചു കൊണ്ടുവരാൻ പറ്റിയതല്ല ഈ ശക്തി. വൈദ്യുതി കണക്ഷൻ കിട്ടിയാലേ നമുക്ക് ഉറങ്ങാൻ പറ്റൂ എന്നു ചുരുക്കം. ഇതിന് എന്തു ചെയ്യണമെന്ന് നോക്കാം.

വൈദ്യുതി കണക്‌ഷന് അപേക്ഷിക്കുന്നവർ സിംഗിൾഫേസ്, ത്രീഫേസ് എന്നിവയിൽ ഏതു വേണമെന്ന് വ്യക്തമാക്കണം. 5000 വാട്സിനു മുകളിൽ ലോഡ് വരുന്നുണ്ടെങ്കിൽ ത്രീഫേസ് കണക്‌ഷൻ മാത്രമേ നൽകുകയുള്ളൂ. ഗാർഹികാവശ്യത്തിനുള്ള കണക്‌ഷനെടുക്കുമ്പോൾ ആ സ്ഥലത്ത് ത്രീഫേസ് ലൈൻ ഇല്ലെങ്കിൽ ലൈൻ വരുന്ന മുറയ്ക്ക് കണക്ഷൻ എടുത്തുകൊള്ളാമെന്ന ഉറപ്പിന്മേൽ 5000 വാട്സിനു മുകളിൽ ലോഡ് ഉപയോഗിക്കുന്നവർക്കും സിംഗിൾ ഫേസ് കണക്‌ഷൻ അനുവദിക്കും. ഇതിന് 13–ാം നമ്പർ ഫോറത്തിലാണ് അപേക്ഷിക്കേണ്ടത്.

ADVERTISEMENT

വൈദ്യുതി കണക്‌ഷൻ നൽകുവാനായി പോസ്റ്റിനും മറ്റും ചെലവാകുന്ന തുക ഉപഭോക്താവിൽ നിന്ന് ഈടാക്കും. ഇലക്ട്രിസിറ്റി ആക്ട് 2003, 46–ാം വകുപ്പു പ്രകാരം റെഗുലേ റ്ററി കമ്മീഷൻ അംഗീകരിച്ച നിരക്കാണ് ഈടാക്കുക. ഈ തുകയ്ക്ക് ഒ.വൈ.സി. എന്നാണ് പറയുക. 18, 19 നമ്പറുകളിലേക്കുള്ള അപേക്ഷാഫോറം പൂരിപ്പിച്ച് നൽകിയാണ് ഒ.വൈ.സി. അടയ്ക്കേണ്ടത്.

വൈദ്യുതി കണക്‌ഷനുവേണ്ടിയുള്ള അപേക്ഷയിൽ ഈ പറയുന്ന കാര്യങ്ങൾ വ്യക്തമാക്കിയിരിക്കണം.

∙ഓവർഹെഡ് ലൈൻ വലിക്കേണ്ടതുണ്ടോ?

∙നിലവിലുള്ള ലൈനിൽ ഫേസ് കൂട്ടിച്ചേർക്കേണ്ടതുണ്ടോ?

ADVERTISEMENT

∙അധികമായി പോസ്റ്റ് സ്ഥാപിക്കേണ്ടതുണ്ടോ?

നിലവിലുള്ള പോസ്റ്റിൽ നിന്ന് 35 മീറ്റർ അകലെയാണ് വൈദ്യുതി മീറ്റർ സ്ഥാപിക്കേണ്ടതെങ്കിൽ ഓവർ ഹെഡ് ലൈൻ ആവശ്യമായി വരും. ഇതു പോലെ ഫേസ് കൂട്ടിച്ചേർക്കേണ്ടിവരുന്ന സാഹചര്യങ്ങൾ ഇവയാണ.്

ADVERTISEMENT

∙ ആ സ്ഥലത്ത് തെരുവു വിളക്കിനായുള്ള ലൈനുകൾ മാത്രമേ ഉള്ളൂ എങ്കിൽ

∙സിംഗിൾ ഫേസ് ലൈൻ മാത്രമുള്ള സ്ഥലത്ത് ത്രീഫെയ്സ് കണക്ഷൻ നൽകേണ്ടി വരുമ്പോൾ

representative image

മറ്റു വ്യക്തികളുടെ പുരയിടത്തിൽ കൂടി ലൈൻ ക്രോസ് ചെയ്യുന്നത് ഒഴിവാക്കാനും നിയമാനുസൃതമായ ക്ലിയറൻസ് ഉറപ്പാക്കുന്നതിനും വേണ്ടിയാണ് പോസ്റ്റ് അധികമായി സ്ഥാപിക്കേണ്ടതായി വരുന്നത്.

മേൽപ്പറഞ്ഞ കാര്യങ്ങൾ ബാധകമാണോ അല്ലയോ, ഉറപ്പില്ല– എന്നീ കോളങ്ങളാണ് അപേക്ഷയിൽ കാണുക. അറിയില്ല എന്നാണ് നിങ്ങൾക്കു പറയാനുള്ളതെങ്കിൽ ഉറപ്പില്ല എന്ന കോളത്തിൽ ടിക് ചെയ്യുക.

5000 വാട്സ് വൈദ്യുതിയിൽ കൂടുതൽ ആവശ്യമുള്ള ഉപഭോക്താക്കൾ 3 ഫേസ് വയറിങ് നടത്തണം. വയറിങ് പൂർത്തിയായി കഴിഞ്ഞാൽ അതു സംബന്ധിച്ച് കോൺട്രാ ക്ടറുടെ (ഇലക്ട്രീഷ്യന്റെ) കംപ്ലീഷൻ റിപ്പോർട്ടും ടെസ്റ്റ് റിപ്പോർട്ടും നിർദിഷ്ട ഫോറത്തിൽ കണക്ഷനുവേണ്ടിയുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കണം.

കോൺട്രാക്ടറുടെ കംപ്ലീഷൻ റിപ്പോർട്ടിനോടൊപ്പം താഴെ പറയുന്ന രേഖകള്‍ കൂടി ഹാജരാക്കണം.

1. വയറിങ് ചെയ്തു കഴിഞ്ഞ കെട്ടിടത്തിന്റെ പ്ലാൻ വരച്ച് അതിൽ ഫിറ്റ് ചെയ്തിട്ടുള്ള വിളക്കുകൾ, ഫാനുകൾ, പ്ലഗുകൾ എന്നിവയുടെ സ്ഥാനങ്ങൾ അടയാളപ്പെടുത്തിയ ഒരു അംഗീകൃത ചിത്രം (തദ്ദേശ വകുപ്പ് അംഗീകരിച്ചത്).

2. ഫോട്ടോ പതിച്ച തിരിച്ചറിയൽ കാര്‍‍ഡ്.

3. ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് / അംഗീകരിച്ച പ്ലാൻ.

4. ഉപഭോക്താവിന്റെ ഇൻസ്റ്റലേഷൻ പൂർത്തീകരണ സർട്ടിഫിക്കറ്റ്, മുമ്പ് വയറിങ്ങിനു മുമ്പ് കെഎസ്ഇബിയുടെ അനുവാദത്തിനായി അപേക്ഷിക്കണമായിരുന്നു. ഇപ്പോൾ ലൈസൻസുള്ള ഇലക്ട്രീഷ്യനെക്കൊണ്ട് വയറിങ് ചെയ്യിപ്പി ച്ചശേഷം അയാളുടെ സാക്ഷ്യപത്രം അപേക്ഷയോടൊപ്പം നൽകിയാൽ മതി. ഇതാണ് വയറിങ് പൂർത്തീകരിച്ചു എന്നു തെളിയിക്കുന്ന ഇൻസ്റ്റലേഷൻ സർട്ടിഫിക്കറ്റ്.

5. അപേക്ഷകൻ പ്രത്യേക മുൻഗണന അർഹിക്കുന്നുണ്ട്. എങ്കിൽ ബന്ധപ്പെട്ട രേഖകൾ.

6. ഇലക്ട്രിക് ലൈൻ മറ്റ് പുരയിടങ്ങളിലൂടെ കടന്നു പോകുന്നുണ്ടെങ്കിൽ ആ ഉടമസ്ഥന്റെ അനുമതി പത്രം.