ആധുനിക ജീവിതത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പാചകവാതകം. ജീവിതം നഗരത്തിലേക്കു പറിച്ചു നടുന്ന ഒരു കുടുംബത്തിന് അടുപ്പിൽ തീപുകയ്ക്കാൻ സാധിക്കില്ലല്ലോ. ആഹാരം പാചകം ചെയ്യണമെങ്കിൽ പുകയില്ലാത്ത ഗ്യാസ് അടുപ്പുതന്നെ ശരണം. അതുകൊണ്ടു തന്നെയാണ് നഗര ത്തിൽ താമസിക്കുന്നവർക്ക് ഗ്യാസ് കണക്ഷൻ എന്നത് ആദ്യ ത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആധുനിക ജീവിതത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പാചകവാതകം. ജീവിതം നഗരത്തിലേക്കു പറിച്ചു നടുന്ന ഒരു കുടുംബത്തിന് അടുപ്പിൽ തീപുകയ്ക്കാൻ സാധിക്കില്ലല്ലോ. ആഹാരം പാചകം ചെയ്യണമെങ്കിൽ പുകയില്ലാത്ത ഗ്യാസ് അടുപ്പുതന്നെ ശരണം. അതുകൊണ്ടു തന്നെയാണ് നഗരത്തിൽ താമസിക്കുന്നവർക്ക് ഗ്യാസ് കണക്‌ഷൻ എന്നത് ആദ്യത്തെ പ്രശ്നമാവുന്നത്. എങ്ങനെ ഒരു ഗ്യാസ് കണക്‌ഷൻ സ്വന്തമാക്കാം എന്നു നോക്കാം.

അംഗീകൃത ഗ്യാസ് ഏജൻസികളിൽ നിന്നാണ് നിങ്ങൾക്ക് കണക്‌ഷൻ വേണ്ടതെങ്കിൽ ഇനി പറയുന്ന നടപടികൾ ആവശ്യമാണ്.

ADVERTISEMENT

റേഷൻ കാർഡാണ് ഇതിനാവശ്യമായ മുഖ്യ രേഖ. ഒരു കാർഡുടമയ്ക്ക് ഒരു കണക്‌ഷൻ എന്ന നിലയ്ക്കാണ് നൽകി വരുന്നത്. നിങ്ങളുടെ റേഷൻ കാർഡും അതിന്റെ ഒന്നും നാലും പേജിന്റെ ഫോട്ടോ കോപ്പിയുമായി അടുത്തുള്ള ഗ്യാസ് ഏജൻസിയെ സമീപിക്കുകയാണ് ആദ്യ നടപടി. വെള്ളക്കടലാസിൽ നിങ്ങളിൽ നിന്ന് എഴുതി വാങ്ങുന്ന അപേക്ഷ കൂടിയായാൽ ഏജൻസി നടപടികൾ ആരംഭിക്കും. 1000 രൂപയാണ് കണക്‌ഷൻ ചാർജ്. റജിസ്റ്റർ ചെയ്തതിന് ഏജൻസി രസീതും നൽകും. ഇതിന് പ്രത്യേക ഫീസില്ല. ഇപ്പോൾ അപേക്ഷ ലഭിച്ച് ഒരാഴ്ചയ്ക്കകം തന്നെ കണക്‌ഷൻ അനുവദിക്കുന്നുണ്ട്. കണക്‌ഷൻ അനുവദിച്ച വിവരം സർട്ടിഫിക്കറ്റ് ഓഫ് പോസ്റ്റിങ് വഴി അപേക്ഷകനെ അറിയിക്കണമെന്നാണ് ചട്ടം.

ഒരു സിലിണ്ടർ കിട്ടിയാലുടൻ രണ്ടാമത്തെ സിലിണ്ടറിന് അപേക്ഷിക്കാം. ഗ്യാസ് സിലിണ്ടർ താമസസ്ഥലത്ത് എത്തിച്ചു തരുന്നതിനുള്ള സർവീസ് ചാർജുൾപ്പെടെയുള്ള ബില്ലിലുള്ള തുക വിതരണം ചെയ്യുന്ന ആൾവശം നൽകിയാൽ മതി.

ADVERTISEMENT

ഗ്യാസ് കണക്ഷൻ ട്രാൻസ്ഫർ ചെയ്യാൻ

ADVERTISEMENT

ഉദ്യോഗ സ്ഥലമാറ്റമുണ്ടാകുമ്പോൾ എങ്ങനെ ഗ്യാസ് കണക്‌ഷൻ ട്രാൻസ്ഫർ ചെയ്യുമെന്ന ടെൻഷൻ വേണ്ട. ഇതിനുള്ള നടപടി വെറും നിസ്സാരമാണ്. പഴയ സിലിണ്ടറും റെഗുലേറ്ററും ഏജൻസിയെ തിരികെ ഏൽപ്പിക്കുന്നു. പുതിയ ഏ‍ജൻസിക്കു കൈമാറാനുള്ള വൗച്ചറും കണക്ഷനു വേണ്ടി അടച്ച തുകയും ഏജൻസിയിൽ നിന്ന് നിങ്ങൾ കൈപ്പറ്റുന്നു. ഇതുമായി പുതിയ താമസസ്ഥലത്തിനടുത്തുള്ള ഏജൻസിയെ സമീപിക്കുകയേ വേണ്ടൂ. തൽസമയം തന്നെ കണക്‌ഷൻ ലഭ്യമാവും.