കഴിഞ്ഞ പ്രളയത്തിനുശേഷമുള്ള വേനൽക്കാലം മലയാളിക്ക് ഒരു തിരിച്ചറിവായിരുന്നു. ഓരോ വർഷവും ഭൂഗർഭ ജലസ്രോതസുകൾ വറ്റിക്കൊണ്ടിരിക്കുകയാണ്. ഇനിയെങ്കിലും ലഭിക്കുന്ന മഴവെള്ളം സംരക്ഷിക്കണം എന്ന തിരിച്ചറിവിൽ നിന്ന് വീടുകളിൽ മഴവെള്ള സംഭരണി നിർമിക്കുന്നവരുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

10,000 ലീറ്റർ ശേഷിയുള്ള ഒരു ടാങ്കിന് ഒരു വർഷം ശരാശരി നാലു ലക്ഷം (10 പ്രാവശ്യം) ലീറ്റർ മഴവെള്ളം നിറയുമെന്നാണ് ഏകദേശ കണക്ക്. മഴക്കാലത്ത് വെള്ളമെടുക്കുന്നതിനനുസരിച്ച് വീണ്ടും നിറയും. പക്ഷേ, വേനല്‍ക്കാലത്തെ ക്ഷാമം പരിഹരിക്കാൻ എത്ര സംഭരണശേഷി വേണമെന്ന് നിശ്ചയിച്ചാണ് ടാങ്കിന്റെ ശേഷി നിർണയിക്കുന്നത്.

ADVERTISEMENT

ഫെറോസിമന്റ് രീതിയിൽ ടാങ്കുകൾ പണിയാൻ ലീറ്റർ നിരക്കിലാണ് ചെലവ് കണക്കാക്കുന്നത്. ഒരു ലീറ്ററിന് ശരാശരി അഞ്ച് മുതൽ ആറു രൂപ വരെയാണ് ചെലവ് വരിക. 10,000 ലീറ്ററിന് 50,000 രൂപ മുതൽ 60,000 രൂപ വരെയാകും. ഇവയിൽ 18,000 രൂപ മുതൽ 25,000 രൂപ വരെ പണിക്കൂലിയാണ്. പൈപ്പുകൾ, പാത്തികൾ (ചരിഞ്ഞ മേൽക്കൂരകൾക്ക്), അരിപ്പ, ടാങ്ക് എന്നിവയാണ് ഇവയിൽ വരുന്നത്. പമ്പ് സെറ്റ്, വെള്ളം ശേഖരിക്കാനുള്ള മറ്റ് ടാങ്ക് (ടാങ്ക് മണ്ണിനടിയിലാകുമ്പോൾ വേണ്ടി വരും) എന്നിവയുടെ തുകയും അധികമായി വരും.

കെട്ടിടങ്ങളിലെ എത്രഭാഗങ്ങളിൽ പൈപ്പുകൾ, പാത്തികൾ എന്നിവ വേണമെന്നതിനനുസരിച്ചും കെട്ടിടവും ടാങ്കും തമ്മിലുള്ള ദൂരവ്യത്യാസമനുസരിച്ചും ചെലവിൽ ഏറ്റക്കുറച്ചിലുണ്ടാകാം. വലിയ കെട്ടിടങ്ങളിൽ മേൽക്കൂരയിലെ മുഴുവൻ വെള്ളവും ശേഖരിക്കണമെന്നില്ല. അതിനനുസൃതമായി പൈപ്പുകൾ ഘടിപ്പിച്ചാൽ മതിയാകും. ടാങ്കിന്റെ സംഭരണശേഷി കൂടുന്നതിനനുസരിച്ച് ആനുപാതികമായി ചെലവ് വർധിക്കുന്നില്ല. ടാങ്കിന്റെ വലുപ്പത്തിന്റെ ചെലവിൽ വ്യത്യാസമുണ്ടാകുമെങ്കിലും അനുബന്ധ സാമഗ്രി കളുടെ ചെലവിൽ വ്യതിയാനമില്ല. അതു കൊണ്ട് മൊത്തം ചെലവ് കണക്കാക്കുമ്പോൾ വലുപ്പം കൂടുന്നതിനനുസരിച്ച് ലീറ്ററിനുള്ള ചെലവ് കുറവായിരിക്കും.

ADVERTISEMENT

 ഫൈബർ ടാങ്കോ മറ്റ് ടാങ്കുകളോ ആണെങ്കിൽ ടാങ്ക് പൈപ്പുകൾ, പാത്തികൾ, അരിപ്പ എന്നിവയുടെ വിലയും പണിക്കൂലിയും ആകും. സിമന്റ്, മണൽ, ചുടുകല്ല് എന്നിവ ഉപയോഗിച്ചുള്ള ടാങ്കുകളും പണിയാറുണ്ട്. അവയുടെ ചെലവ് മേസ്തിരിമാർക്ക് കണക്കാക്കാൻ കഴിയും. വാഹന സൗകര്യം കുറവുള്ളയിടങ്ങളിൽ അധിക ലേബർ ചാർജ് വരുന്നതാണ്. പൈപ്പുകൾ, പാത്തികൾ, അരിപ്പ, ടാങ്ക് എന്നിവയ്ക്കുള്ള ചെലവും ലേബർ ചാർജുമാണ് പ്രധാനമായി വരുന്നത്.

ADVERTISEMENT

മഴവെള്ള സംഭരണി ഭൂമിക്കടിയിലോ മുകളിലോ?

ഭൂമിക്കടിയില്‍ പണിതാൽ പ്രത്യേകിച്ച് സ്ഥലനഷ്ടമുണ്ടാകുന്നില്ല. ഭാഗികമായി ഭൂമിക്കടിയിലും പൂർണമായും ഭൂമിക്കടിയിലും ടാങ്കുകൾ പണിയുന്നുണ്ട്. കാർഷെഡ്, ബെഡ്റൂം, വരാന്ത, പൂന്തോട്ടം എന്നിവയ്ക്കടിയിൽ മഴവെള്ള സംഭരണി പണിയാറുണ്ട്.

ഭൂമിക്കടിയിൽ ടാങ്കു പണിതാൽ മോട്ടോർ ഘടിപ്പിച്ച് വെള്ളം പമ്പു ചെയ്യാനുള്ള ക്രമീകരണം കൂടി വേണം. പൂർണമായും ഭൂമിയിലെ തറയ്ക്കു മുകളിലാണെങ്കിൽ ടാങ്കിന്റെ താഴ് ഭാഗ ത്ത് ടാപ്പ് ഘടിപ്പിച്ച് ജലമെടുക്കാം. പമ്പിന്റെ ആവശ്യമില്ല. പക്ഷേ, ഭൂമിയുടെ മുകളിലായതിനാൽ പണിയുന്ന സംഭരണി പുറത്തു കാണുന്നതാണ്. വീടിന്റെ സൗന്ദര്യവും സ്ഥല ലഭ്യതയുമെല്ലാം കണക്കിലെടുക്കേണ്ടി വരും.

നന്നായി പണിതില്ലെങ്കിൽ എവിടെയായാലും ചോർച്ചയുണ്ടാകും. വൃത്തിയാക്കാനായി ഇറങ്ങാനുള്ള ദ്വാരം ഘടിപ്പിച്ചാണ് ടാങ്കുകൾ പണിയുന്നത്. ഇടയ്ക്ക് വെള്ളം പമ്പ് ചെയ്തു കളഞ്ഞ് ഇറങ്ങി വൃത്തിയാക്കാം. സുരക്ഷിതത്വവും ശാസ്ത്രീയവുമായ രീതിയിലും കൃത്യതയോടെയും ടാങ്കു നിർമിച്ചാൽ വൃത്തിയാക്കലിന്റെ കാലാവധി കൂടിയാലും കുഴപ്പമില്ല.