സ്ഥലത്തിന് വളരെ വിലയുള്ള ഇക്കാലത്ത് അനാവശ്യമായി സ്ഥലം പാഴാക്കാത്ത തരത്തിലുള്ള ഒരു വീട് എല്ലാവരുടെയും സ്വപ്നമാണ്. ചെറിയ പ്ലോട്ടിൽ സൗകര്യമുള്ള വീട് സ്വപ്നം കാണുന്നവരും വലിയ പ്ലോട്ടിൽ കാര്യക്ഷമമായ വീട് സ്വപ്നം കാണുന്നവരും അറിയേണ്ട ചില കാര്യങ്ങളുണ്ട്.. സ്പേസ് സേവിങ്... മുറിയുടെ വലുപ്പം

സ്ഥലത്തിന് വളരെ വിലയുള്ള ഇക്കാലത്ത് അനാവശ്യമായി സ്ഥലം പാഴാക്കാത്ത തരത്തിലുള്ള ഒരു വീട് എല്ലാവരുടെയും സ്വപ്നമാണ്. ചെറിയ പ്ലോട്ടിൽ സൗകര്യമുള്ള വീട് സ്വപ്നം കാണുന്നവരും വലിയ പ്ലോട്ടിൽ കാര്യക്ഷമമായ വീട് സ്വപ്നം കാണുന്നവരും അറിയേണ്ട ചില കാര്യങ്ങളുണ്ട്.. സ്പേസ് സേവിങ്... മുറിയുടെ വലുപ്പം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ഥലത്തിന് വളരെ വിലയുള്ള ഇക്കാലത്ത് അനാവശ്യമായി സ്ഥലം പാഴാക്കാത്ത തരത്തിലുള്ള ഒരു വീട് എല്ലാവരുടെയും സ്വപ്നമാണ്. ചെറിയ പ്ലോട്ടിൽ സൗകര്യമുള്ള വീട് സ്വപ്നം കാണുന്നവരും വലിയ പ്ലോട്ടിൽ കാര്യക്ഷമമായ വീട് സ്വപ്നം കാണുന്നവരും അറിയേണ്ട ചില കാര്യങ്ങളുണ്ട്.. സ്പേസ് സേവിങ്... മുറിയുടെ വലുപ്പം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ഥലത്തിന് വളരെ വിലയുള്ള ഇക്കാലത്ത് അനാവശ്യമായി സ്ഥലം പാഴാക്കാത്ത തരത്തിലുള്ള ഒരു വീട് എല്ലാവരുടെയും  സ്വപ്നമാണ്. ചെറിയ പ്ലോട്ടിൽ സൗകര്യമുള്ള വീട് സ്വപ്നം കാണുന്നവരും വലിയ പ്ലോട്ടിൽ കാര്യക്ഷമമായ വീട് സ്വപ്നം കാണുന്നവരും അറിയേണ്ട ചില കാര്യങ്ങളുണ്ട്..

സ്പേസ് സേവിങ്...

ADVERTISEMENT

മുറിയുടെ വലുപ്പം കുറയ്ക്കുന്നതോ അല്ലെങ്കിൽ മൊത്തം ഏരിയ കുറയ്ക്കുന്നതോ അല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു വാസഗൃഹത്തിന് വേണ്ട എല്ലാ ആവശ്യങ്ങളും കണക്കി ലെടുത്ത് ക്ലൈന്റിന്റെ ആവശ്യങ്ങൾ പൂർണമായും ഉൾക്കൊ ണ്ട്, ലഭ്യമായ സ്ഥലം പരമാവധി പ്രയോജനപ്പെടുത്തി രൂപ കല്പന ചെയ്യുന്നതാണ് ‘സ്പേസ് സേവിങ്’.

ഗൃഹം നിർമിക്കാൻ ഉദ്ദേശിക്കുന്ന സൈറ്റിന്റെ വിസ്തീർണം, ആകൃതി എന്നിവ പ്രധാനമാണ്. വസ്തുവിന്റെ വീതിയും ഒരു പരിധിവരെ കണക്കിലെടുക്കേണ്ടതാണ്. ഇത് ഏറ്റവും കുറ ഞ്ഞത് ഒരു മുറിയുടെ വലുപ്പവും വശങ്ങളിൽ വിടേണ്ട സ്ഥല വും കൂടി ഏകദേശം 6.5 മീറ്ററോളം ഉണ്ടാകണം. നല്ല ഡിസൈൻ എന്നാൽ വെറും ആഡംബരമോ  അലങ്കാരമോ മാത്രമല്ല. കുറഞ്ഞ സ്ഥലത്ത് പരമാവധി ആവശ്യങ്ങൾ ഉൾ ക്കൊള്ളിച്ചു കൊണ്ട് രൂപപ്പെടുത്തുന്ന ഡിസൈൻ നല്ലതാ ണെന്നു പറയാം. 

ആവശ്യത്തിനുള്ള ഫർണിച്ചർ മാത്രമേ മുറിയിൽ ഇടാവൂ. കൂടുതൽ നിറച്ചാൽ മുറിയുടെ ഭംഗി മാത്രമല്ല അതിന്റെ വലു പ്പവും കുറഞ്ഞതായി തോന്നും. മാത്രമല്ല, ഫർണിച്ചറിന്റെ വലുപ്പവും ഒരു ഘടകമാണ്. മുറിക്ക് പാകമല്ലാത്ത വലുപ്പ ത്തിലുള്ള സോഫയും മറ്റും സ്ഥല നഷ്ടം വരുത്തും. 

ചെറിയ വീടാണെങ്കിലും കൂടുതൽ മുറികൾക്കു പകരം ‘മൾട്ടി ഫങ്ഷണൽ സ്പേസ്’ ഡിസൈൻ ചെയ്യുന്നതാണ് ഉത്തമം. ഭിത്തിക്കു പകരം കണ്ണാടി കൊണ്ടു ള്ള പാർട്ടീഷന്‍ ആകാം. ആവശ്യാനുസരണം ‘വിഷ്വൽ പ്രൈവസി’ കിട്ടുന്ന  രീതിയിൽ ഗ്ലാസിനെ നമുക്ക് ഡിസൈൻ ചെയ്ത് എടുക്കാനാകും. 

ADVERTISEMENT

ചെറിയ പ്ലോട്ടിൽ ഡിസൈൻ ചെയ്യുമ്പോൾ ഓപ്പൺ സ്പേസ് കിട്ടത്തക്ക രീതിയിൽ ഇരു നിലകളിൽ ചെയ്യുന്നതാണു നല്ലത്. ഇതു ചെലവു കുറയ്ക്കും. ഫൗണ്ടേഷന്റെ ചെലവിൽ വലിയ വ്യത്യാസം വരികയില്ല. എന്നാൽ കൂടുതൽ നിലം/ ഓപ്പൺ സേപ്സ് പ്ലോട്ടിൽ ലഭ്യമാകും. 

സ്റ്റെയർ കെയ്സിന്റെ രൂപകൽപനയും സ്ഥാനവും വളരെ ശ്രദ്ധിച്ചു ചെയ്യണം. സ്റ്റെയർ റൂം സ്ഥലം നഷ്ടപ്പെടുത്തും. ഹാളിന്റെയോ അല്ലെങ്കിൽ ഡൈനിങ് റൂമിന്റെയോ ഏതെ ങ്കിലും ഒരു ഭിത്തിയോടു ചെർന്നു സ്റ്റെയർ കെയ്സ് നൽകു കയാണു നല്ലത്. ‘യൂ’ ഷേപ്പിനേക്കാൾ സ്ഥലം കുറച്ചെടുക്കു ന്നത് ‘എൽ’ ഷേപ്പിലുള്ള ഗോവണി തന്നെ കോൺക്രീറ്റിനു പകരം സ്റ്റീൽ, തടി, കാസ്റ്റ് അയൺ, പ്രീകാസ്റ്റ് സ്ലാബ്, സ്റ്റോൺ എന്നിവ കൊണ്ടും സ്റ്റെയർ കെയ്സ് നിർമിക്കാം. 

 

ഇവിടെ ഇരട്ടി ശ്രദ്ധ

ADVERTISEMENT

വീടിന്റെ ഏറ്റവും പ്രധാന ഭാഗമാണ് അടുക്കളയും ബാത്റൂമും. വലുപ്പം കൂടിയ അടുക്കളകൾക്കു പകരം സൗകര്യങ്ങളെ ല്ലാമുള്ള ‘കോംപാക്ട് കിച്ചൺ’ ആണ് ഇപ്പോഴത്തെ രീതി. ഒരു വീട്ടമ്മ ദിവസം രണ്ട്– മൂന്ന് കിലോമീറ്റർ വീട്ടിൽത്തന്നെ നടക്കു ന്നുണ്ട്. ഇതിൽ ഏകദേശം ഒരു കിലോമീറ്റർ അടുക്കളയിൽ മാത്രമാണ്. വീട്ടമ്മയുടെ ആയാസം മാത്രമല്ല ചെലവു കുറ യ്ക്കാനും കോംപാക്റ്റ് കിച്ചൺ സഹായിക്കും. ചെറിയ സ്പേ സിൽ എപ്പോഴും നല്ലത് ഓപ്പൺ കിച്ചണാണ്. ഭിത്തിയുടെ അഭാവം അടുക്കളയെ വളരെ സ്പേഷ്യസ് ആക്കും. വളരെ സൂക്ഷ്മതയോടെ ഡിസൈൻ ചെയ്താൽ ആറ് അടി വീതിയും 8–10 അടി നീളവുമുള്ള സ്ഥലത്ത് നല്ല കോംപാക്റ്റ് കിച്ചൺ ഡിസൈൻ ചെയ്യാം. 

നല്ലൊരു ഫങ്ഷണൽ ടോയ്‍ലറ്റ് ഡിസൈൻ ചെയ്യുമ്പോൾ രണ്ടു തരം സ്പേസാണ് ഉള്ളിൽ നല്കുന്നത്. ‘വൈറ്റ് ഏരിയ’ അതായത് കുളിക്കുന്ന സ്ഥലവും, ‘ഡ്രൈ ഏരിയ’ അതായത് വാട്ടർ ക്ലോസറ്റും വാഷ് ബേസിനും വയ്ക്കുന്ന സ്ഥലവും, ഇത്തരത്തിൽ ഒരു ടോയ്‍ലറ്റ് നിർമ്മിക്കാൻ നാല് – അഞ്ച് അടി വീതിയും ഏഴ് – എട്ട് അടി നീളവുമെങ്കിൽ ഫ്ളഷ് ടാങ്കില്ലാതെ നേരിട്ട് ടാങ്കിൽ നിന്നും ഫ്ളഷ് ചെയ്യുന്ന രീതിയിൽ രൂപകല്പ ന ചെയ്യാവുന്നതാണ്. ചെറിയ ടോയ്‍ലറ്റിൽ അധികം കളർ ഫിക്ചേഴ്സ് ഉപയോഗിക്കാതെ വെള്ള അല്ലെങ്കിൽ ഓഫ് വൈറ്റ് നൽകുന്നത് ടോയ്‍ലറ്റിനെ വളരെ സ്പേഷ്യസായി തോന്നിപ്പിക്കും.

വീടു വയ്ക്കുന്നതും ആഹാരം പാകം ചെയ്യുന്നതും തമ്മിലൊരു സാമ്യമുണ്ട്. രണ്ടു പേർ ഒരേ കടയിൽ നിന്നു വാങ്ങിയ പച്ചക്കറിയും മസാലയുമൊക്കെ ഉപയോഗിച്ച് അവിയലോ സാമ്പാറോ വയ്ക്കുന്നു എന്നു കരുതുക. തീർച്ചയായും രണ്ടിന്റെയും സ്വാദ് വ്യത്യസ്തമായിരിക്കും. ഇതുപോലെയാണ് വീടു വയ്ക്കുന്ന കാര്യവും.