2001 ല്‍ പുതുച്ചേരിയിലെ വീട്ടില്‍ ആദ്യമായി ഒരു സോളര്‍ പവര്‍ സിസ്റ്റം വച്ചപ്പോള്‍ പലരും കളിയാക്കി ചിരിച്ചത് ഡോക്ടര്‍ ബ്രഹ്മാനന്ദിനു ഇന്നും നല്ല ഓര്‍മ്മയുണ്ട്. കാരണം പതിനെട്ടു വർഷം മുന്‍പ് വൈദ്യുതി ബില്‍ ഇന്നത്തെയത്ര വലിയ തുകയായിരുന്നില്ലല്ലോ. പണം വെറുതെ കളയുന്നു എന്നാണ് അന്ന് പലരും പറഞ്ഞത്. പക്ഷേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2001 ല്‍ പുതുച്ചേരിയിലെ വീട്ടില്‍ ആദ്യമായി ഒരു സോളര്‍ പവര്‍ സിസ്റ്റം വച്ചപ്പോള്‍ പലരും കളിയാക്കി ചിരിച്ചത് ഡോക്ടര്‍ ബ്രഹ്മാനന്ദിനു ഇന്നും നല്ല ഓര്‍മ്മയുണ്ട്. കാരണം പതിനെട്ടു വർഷം മുന്‍പ് വൈദ്യുതി ബില്‍ ഇന്നത്തെയത്ര വലിയ തുകയായിരുന്നില്ലല്ലോ. പണം വെറുതെ കളയുന്നു എന്നാണ് അന്ന് പലരും പറഞ്ഞത്. പക്ഷേ ഡോക്ടര്‍ക്ക് അന്നേ ഉറപ്പുണ്ടാരുന്നു ഭാവിയില്‍ ഈ പരിഹാസങ്ങള്‍ക്ക് തനിക്ക് മറുപടി നല്‍കാന്‍ സാധിക്കുമെന്ന്.

ADVERTISEMENT

1,400  ചതുരശ്രയടിയില്‍ മൂന്നു കിടപ്പറയുള്ള ഒരു രണ്ടുനില വീടാണ് ഡോക്ടര്‍ നിര്‍മ്മിച്ചത്. തന്റെ വീട് പ്രകൃതിക്ക് ദോഷം വരാതെ വേണം നിലനില്‍ക്കാന്‍ എന്നത് പണ്ടേ അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. പുതുച്ചേരി അത്യാവശ്യം ചൂടുള്ള സ്ഥലമാണ്. എന്നിട്ടും ഈ വീട്ടില്‍ ഒരു ചൂടും അറിയുന്നില്ല. നല്ല വെളിച്ചം കടക്കുന്ന തരത്തിലാണ് വീടിന്റെ നിര്‍മ്മാണം അതുകൊണ്ട് പകല്‍ നേരത്ത് വൈദ്യുതിയുടെ ആവശ്യം ശരിക്കും ഇല്ലെന്നു തന്നെ പറയാം. ദിവസവും  4.8 kWh വൈദ്യുതി ഉൽപാദിപ്പിക്കുന്ന ഓഫ്‌ ഗ്രിഡ് സോളര്‍ പവര്‍ സിസ്റ്റം ആയിരുന്നു വീട്ടില്‍ ഉപയോഗിച്ചിരുന്നത്. അടുത്തിടെ പാചകത്തിനായി ഒരു സോളര്‍ കുക്കര്‍ വാങ്ങി.

ADVERTISEMENT

ആദ്യ കാലത്ത് ഊർജം ലാഭിക്കുന്ന ഗ്രഹോപകരണങ്ങള്‍ ലഭിക്കുക ഏറെ പ്രയാസകരമായിരുന്നു എന്ന് ഡോക്ടര്‍ പറയുന്നു. പല കമ്പനികളെയും ഇതിനു വേണ്ടി സമീപിക്കേണ്ട അവസ്ഥ വരെ അന്നുണ്ടായി. എന്നാല്‍ ഇന്ന് വിദേശത്തെ പോലെ തന്നെ ഇന്ത്യയിലും ഇതൊക്കെ ലഭ്യമായി തുടങ്ങിയിട്ടുണ്ട് എന്ന് അദ്ദേഹം പറയുന്നു. 

ADVERTISEMENT

300-600 യൂണിറ്റ് വൈദ്യതിയാണ് ഒരു കുടുംബത്തിനു ഒരു മാസം ചുരുങ്ങിയത് വേണ്ടത്. എന്നാല്‍ സോളര്‍ വൈദ്യതിയോ? അത് നമുക്ക് ആവശ്യം പോലെ ലഭ്യമാണ്. പക്ഷേ നമ്മള്‍ അത് വേണ്ട പോലെ ഉപയോഗിക്കുന്നില്ല എന്ന് ഡോക്ടര്‍ പറയുന്നു. ഇത്ര വര്‍ഷമായി മീറ്റര്‍ ചാര്‍ജ് മാത്രമാണ് ഡോക്ടര്‍ വൈദ്യുതി ബില്‍ ഇനത്തില്‍ അടച്ചിട്ടുള്ളത്. കഴിഞ്ഞ 4-5 വര്‍ഷമായി ഓഫ് ഗ്രിഡ് സിസ്റ്റം വേണ്ടവിധം പ്രവര്‍ത്തിക്കാതെ വന്നതോടെയാണ് റൂഫ് ടോപ്‌ സോളര്‍ സിസ്റ്റം വീട്ടില്‍ ഇന്‍സ്റ്റാള്‍ ചെയ്തത്. ഇപ്പോള്‍ തന്റെ വീട്ടില്‍ മാത്രമല്ല അയല്‍പക്കത്തെ ചില വീടുകളിലേക്ക് വരെ ഇവിടെ നിന്നും വൈദ്യുതി നല്‍കാന്‍ സാധിക്കുന്നുണ്ട് എന്ന് ഡോക്ടര്‍ പറയുന്നു.  

അന്ന് കളിയാക്കി ചിരിച്ചവര്‍ ഇന്ന് തങ്ങളോടു ഇതിനെ കുറിച്ച് കൂടുതല്‍ ചോദിച്ചറിയാന്‍ വരുന്നു എന്നും ഡോക്ടര്‍ പറയുന്നു. ബാങ്കോക്ക്‌ ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിസിറ്റിങ്  അധ്യാപകനും എനര്‍ജി എക്സ്പെര്‍ട്ടും കൂടിയാണ് ഡോക്ടര്‍ ബ്രഹ്മാനന്ദ്. ആരും ഒന്ന് മനസ്സുവച്ചാൽ പരിസ്ഥിതി സൗഹൃദ ജീവിതം നയിക്കാനാകുമെന്നു ഡോക്ടറിന്റെ ജീവിതം തെളിവാകുന്നു.