കഴിഞ്ഞ വർഷത്തെ പ്രളയാനന്തര പുനരധിവാസത്തിന്റെ ഭാഗമായാണ് വയനാട്ടിലെ പനമരത്ത് രണ്ടു മാസ് ഹൗസിങ് പദ്ധതികൾ സന്നദ്ധസംഘടനയായ തണൽ നടപ്പാക്കിയത്. 60 സെന്റിൽ 16 വീടുകളും മറ്റൊരു 75 സെന്റിൽ 20 വീടുകളും അടങ്ങുന്ന വില്ലേജ് പ്രോജക്ട് ആണ് വിഭാവനം ചെയ്തത്. ഒരു വർഷത്തിനിപ്പുറം വയനാട്ടിൽ വീണ്ടും മഴയും ഉരുൾപൊട്ടലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ വർഷത്തെ പ്രളയാനന്തര പുനരധിവാസത്തിന്റെ ഭാഗമായാണ് വയനാട്ടിലെ പനമരത്ത് രണ്ടു മാസ് ഹൗസിങ് പദ്ധതികൾ സന്നദ്ധസംഘടനയായ തണൽ നടപ്പാക്കിയത്. 60 സെന്റിൽ 16 വീടുകളും മറ്റൊരു 75 സെന്റിൽ 20 വീടുകളും അടങ്ങുന്ന വില്ലേജ് പ്രോജക്ട് ആണ് വിഭാവനം ചെയ്തത്. ഒരു വർഷത്തിനിപ്പുറം വയനാട്ടിൽ വീണ്ടും മഴയും ഉരുൾപൊട്ടലും സംഭവിച്ചപ്പോഴും അതൊന്നും ബാധിക്കാതെ ഈ വീടുകൾ തലയുയർത്തി നിൽക്കുന്നു. 

4 സെന്റ് പ്ലോട്ടുകളായി വേർതിരിച്ച്, അതിൽ രണ്ടു കിടപ്പുമുറി, ഹാൾ, കിച്ചൻ, ബാത്റൂം എന്നിവയുള്ള ചെറുവീടുകളാണ് നിർമിച്ചത്. 500 ചതുരശ്രയടിയിൽ താഴെ വിസ്തീർണമാണുള്ളത്. ഏകദേശം 8 ലക്ഷം രൂപയാണ് ഓരോ വീടുകൾക്കും ചെലവായത്. പൂർണമായും ഫർണിഷ് ചെയ്ത അകത്തളങ്ങൾ ഉൾപ്പെടെയാണ് ഈ ചെലവ്.

ADVERTISEMENT

പൈലിങ് നടത്തി ഫൗണ്ടേഷൻ നിർമിച്ച ശേഷം അതിൽ ജിഐ പൈപ്പുകൾ കൊണ്ടാണ് വീടിന്റെ ചട്ടക്കൂട് ഉറപ്പിച്ചത്. അതിനുമുകളിൽ ഫൈബർ സിമന്റ് ബോർഡുകൾ വിരിച്ചാണ് നിർമാണരീതി. ഭൂനിരപ്പിൽ നിന്നും രണ്ടടിയോളം ഉയരത്തിലാണ് അടിത്തറ വരുന്നത്. കനത്ത പ്രളയമോ, മണ്ണിടിച്ചിലോ വന്നാലും അടിയിലൂടെ ഒഴുകിപ്പോകാൻ പാകത്തിനാണ് രൂപകൽപന. ഭാരം കുറഞ്ഞ നിർമാണവസ്തുവായതിനാൽ, ഏതെങ്കിലും സാഹചര്യവശാൽ തകർന്നുവീണാൽ തന്നെ അകത്തുള്ളവർക്ക് ജീവഹാനി സംഭവിക്കുകയുമില്ല. വെറും രണ്ടു മാസം കൊണ്ട് ഈ വീടുകൾ എല്ലാം പൂർത്തിയാക്കി നൽകാനായി എന്നതാണ് അതിശയിപ്പിക്കുന്ന വസ്തുത. നിംഫ്ര ആർക്കിറ്റെക്ട്സിലെ ഡിസൈനർ റഫീക്കും സംഘവുമാണ് വീടുകളുടെ രൂപകൽപനയും സാങ്കേതികസഹായവും നിർവഹിച്ചത്.

വിവിധ സംഘടനകളുമായി സഹകരിച്ച് പ്രളയാനന്തര പുനരധിവാസത്തിൽ മികച്ച സംഭാവനയാണ് വടകര ആസ്‌ഥാനമായ തണൽ എന്ന സന്നദ്ധ സംഘടന നിർവഹിക്കുന്നത്. കഴിഞ്ഞ വർഷം കുടകിൽ പ്രളയം പൊട്ടിപ്പുറപ്പെട്ടപ്പോഴും കുറഞ്ഞ സമയം കൊണ്ട് പ്രീഫാബ് വീടുകൾ തണൽ നിർമിച്ചുനൽകിയിരുന്നു.