ഇക്കഴിഞ്ഞ കനത്ത മഴയിൽ മലപ്പുറം കോട്ടക്കുന്നിൽ മണ്ണിടിച്ചിലിനെ തുടർന്ന് നിരവധി കുടുംബങ്ങളുടെ വീടുകൾ വാസയോഗ്യമല്ലാതായി. പലരുടെയും വീട് ഭാഗികമായി തകർന്നു. സമീപമുള്ള ഒരു എൽപി സ്‌കൂളിലാണ് ഇവരെ പുനരധിവസിപ്പിച്ചിരുന്നത്. എന്നാൽ സ്‌കൂൾ തുറന്നതോടെ ദുരിതാശ്വാസ ക്യാമ്പ് പിരിച്ചു വിടേണ്ടി വന്നു. എങ്ങോട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇക്കഴിഞ്ഞ കനത്ത മഴയിൽ മലപ്പുറം കോട്ടക്കുന്നിൽ മണ്ണിടിച്ചിലിനെ തുടർന്ന് നിരവധി കുടുംബങ്ങളുടെ വീടുകൾ വാസയോഗ്യമല്ലാതായി. പലരുടെയും വീട് ഭാഗികമായി തകർന്നു. സമീപമുള്ള ഒരു എൽപി സ്‌കൂളിലാണ് ഇവരെ പുനരധിവസിപ്പിച്ചിരുന്നത്. എന്നാൽ സ്‌കൂൾ തുറന്നതോടെ ദുരിതാശ്വാസ ക്യാമ്പ് പിരിച്ചു വിടേണ്ടി വന്നു. എങ്ങോട്ട് പോകണമെന്നറിയാതെ വിഷമിച്ചു നിന്ന 9 കുടുംബങ്ങൾക്ക് കെ.പി മുസ്തഫ എന്ന വ്യവസായി മലപ്പുറം മയിലപ്രയിലുള്ള തന്റെ വീട് തുറന്നു കൊടുത്തു. ഇപ്പോൾ 33 പേർ അധിവസിക്കുന്ന ദുരിതാശ്വാസ ക്യാംപാണ് ഈ ആഡംബര വീട്. 

ഏകദേശം 40 വർഷം മുൻപ് മുസ്തഫയുടെ പിതാവും വ്യവസായിയുമായിരുന്ന കെ.പി മുഹമ്മദലിയാണ് ഈ വീട് പണിതത്. അക്കാലത്ത് മലപ്പുറത്തെ ഏറ്റവും വലിയ വീടായിരുന്നു ഇത്. ഇപ്പോൾ മുഹമ്മദലി തറവാട്ടുവീട്ടിലാണ് താമസം. മകൻ മുസ്തഫയും കുടുംബവും കോഴിക്കോട് ഫ്ലാറ്റിലും. അങ്ങനെയാണ് ആൾതാമസമില്ലാത്ത കിടന്ന വീട് ദുരിതാശ്വാസ കേന്ദ്രമായി മുസ്തഫ വിട്ടുകൊടുത്തത്. 15000 ചതുരശ്രയടിയുള്ള വീട്ടിൽ 9 കിടപ്പുമുറികൾ, 3 അടുക്കള, 3 വലിയ ഹാളുകൾ എന്നിവയുണ്ട്. 

കെ.പി മുസ്തഫ അന്തേവാസികൾക്കൊപ്പം
ADVERTISEMENT

കഷ്ടപ്പാടിലും നിനച്ചിരിക്കാതെ ലഭിച്ച ഭാഗ്യത്തിന് ഉടമസ്ഥനോട് നന്ദി പറയുകയാണ് അന്തേവാസികളെല്ലാം. മഴയും മണ്ണിടിച്ചിലും ശമിച്ചെങ്കിലും ജിയോളജി വകുപ്പിന്റെ അനുമതി കിട്ടാതെ ഈ കുടുംബങ്ങൾക്ക് വീട്ടിലേക്ക് മടങ്ങാനാകില്ല. പലരുടെയും വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അത് നന്നാക്കുകയും വേണം. അതിനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ അവർ. ദുരിതമനുഭവിക്കുന്നവർക്ക് തന്നാൽ കഴിയുന്ന സഹായം ലഭ്യമാക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് മലപ്പുറം നഗരസഭ മുൻചെയർമാൻ കൂടിയായ മുസ്തഫ പറയുന്നു.

ADVERTISEMENT