അയൽപക്കത്തേക്ക് നോക്കി വീടുപണിയാൻ തുടങ്ങുന്നതാണ് മലയാളി വരുത്തുന്ന ആദ്യ തെറ്റ്. വീട് പൊങ്ങച്ചത്തിനും കെട്ടുകാഴ്ചയ്ക്കുമുള്ള ഇടമല്ല എന്ന് ആദ്യമേ മനസ്സിനെ പറഞ്ഞു ബോധ്യപ്പെടുത്തണം. വീടുപണിയിലെ ചില ശരിതെറ്റുകൾ പരിചയപ്പെടാം. വീടിന് തുറന്ന റൂഫോടു കൂടിയ നടുമുറ്റം വേണമെന്ന മോഹവുമായി ആർക്കിടെക്ടിനെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അയൽപക്കത്തേക്ക് നോക്കി വീടുപണിയാൻ തുടങ്ങുന്നതാണ് മലയാളി വരുത്തുന്ന ആദ്യ തെറ്റ്. വീട് പൊങ്ങച്ചത്തിനും കെട്ടുകാഴ്ചയ്ക്കുമുള്ള ഇടമല്ല എന്ന് ആദ്യമേ മനസ്സിനെ പറഞ്ഞു ബോധ്യപ്പെടുത്തണം. വീടുപണിയിലെ ചില ശരിതെറ്റുകൾ പരിചയപ്പെടാം.

വീടിന് തുറന്ന റൂഫോടു കൂടിയ നടുമുറ്റം വേണമെന്ന മോഹവുമായി ആർക്കിടെക്ടിനെയും എൻജിനീയറെയുമൊക്കെ സമീപിക്കുന്നവർ നിരവധിയാണ്. കേരളത്തിന്റെ ശക്ത മായ മഴക്കാലത്തെ ഓപ്പണായ നടുമുറ്റത്തേക്ക് കൂട്ടിക്കൊണ്ടു വരുമ്പോഴുള്ള ദോഷങ്ങളെക്കുറിച്ചോ അവ ഉയർത്തുന്ന സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ചോ പരിപാലിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ചോ ചെലവിനെക്കുറിച്ചോ ഒന്നും ആലോചിക്കാതെയാണ് പലരും സ്വപ്നം കാണുന്നത്. ഇത്തരം കേസുകളിൽ വീട്ടുടമസ്ഥനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുക എന്ന ജോലി കൂടി ആർക്കിടെക്ടിന്റേതായി മാറുന്നു. 

Large luxury bungalows on the islands. 3D render.
ADVERTISEMENT

വീടു പണിയാനായി വാങ്ങിയ ഭൂമി അൽപ്പം താഴ്ന്നു പോയി, അല്ലെങ്കിൽ ഉയരത്തിലായിപ്പോയി. എന്നൊക്കെ കാണുമ്പോള്‍  ഉടൻ തന്നെ പ്ലോട്ട് മണ്ണിട്ടോ മണ്ണെടുത്തോ നിരപ്പാക്കി വീടു പണിയാം എന്നു തീരുമാനിക്കുന്നവർ ഉണ്ട്. അതിനു ചെലവാകുന്ന പണത്തെക്കുറിച്ച് കൃത്യമായി അന്വേഷിച്ചറിഞ്ഞിട്ടു വേണം അത്തരം തീരുമാനങ്ങൾ എടുക്കുന്നത്. പ്ലോട്ട് മണ്ണിട്ടു നിരപ്പാക്കാൻ ഇറങ്ങിപ്പുറപ്പെട്ടിട്ട് വീടിനുവേണ്ടി മാറ്റിവച്ച ബജറ്റിന്റെ നല്ലൊരു ശതമാനം തന്നെ ചെലവായ ദുരനുഭവമുള്ള അനവധി പേർ നമുക്കു ചുറ്റുമുണ്ട്. 

വീടുപണിയുടെ ബജറ്റ് കുറച്ചു കളഞ്ഞേക്കാം എന്നു കരുതി വിലകുറഞ്ഞ വസ്തുക്കൾ മാത്രം വാങ്ങാൻ ശ്രമിക്കുന്നവർ ഉണ്ട്. തൽക്കാലത്തേക്കു ലാഭം കിട്ടുമെങ്കിലും വില കുറഞ്ഞ, ഗുണനിലവാരമില്ലാത്ത അസംസ്കൃത വസ്തുക്കൾ വാങ്ങിയാൽ ഭാവിയിൽ ഇരട്ടിച്ചെലവു തന്നെ വരാം. വിലക്കുറവിനൊപ്പം അവയുടെ ഈടും കുറവായിരിക്കും എന്നോർക്കുക. വീടുപണിയിൽ ആവശ്യങ്ങൾക്കാവണം പ്രാധാന്യം. 

ADVERTISEMENT

മുറികൾക്ക് ആവശ്യത്തിലേറെ വലുപ്പം വേണമെന്നു ശഠിക്കേണ്ട. അത് അധികച്ചെലവാണ്. വീടിനകത്ത് അത്യാവശ്യത്തിനുമാത്രം ഭിത്തികൾ നൽകുക. 

ചുരുക്കത്തിൽ വീടുപണിയുടെ ഓരോ ഘട്ടത്തിലും വീട്ടുകാരുടെ ബുദ്ധിപൂർവമായ ഇടപെടൽ ഉണ്ടായേ തീരൂ. അനാവശ്യച്ചെലവുകൾ നിയന്ത്രിച്ചില്ലെങ്കിൽ വീടുപണി ദുരന്തമായി മാറിയേക്കാം.