വീടുപണി സമയത്ത് കീശ നന്നായി ചോരുന്ന മേഖലയാണ് വയറിങ്. എല്ലാ മുറികളിലും രണ്ട്, മൂന്ന് പ്ലഗ് പോയിന്റുകളെങ്കിലും ഇരിക്കട്ടെ എന്നു ചിന്തിച്ച് പ്ലഗുകൾ നൽകാൻ പോയാൽ അധികച്ചെലവാകും.

വീടുപണി സമയത്ത് കീശ നന്നായി ചോരുന്ന മേഖലയാണ് വയറിങ്. എല്ലാ മുറികളിലും രണ്ട്, മൂന്ന് പ്ലഗ് പോയിന്റുകളെങ്കിലും ഇരിക്കട്ടെ എന്നു ചിന്തിച്ച് പ്ലഗുകൾ നൽകാൻ പോയാൽ അധികച്ചെലവാകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീടുപണി സമയത്ത് കീശ നന്നായി ചോരുന്ന മേഖലയാണ് വയറിങ്. എല്ലാ മുറികളിലും രണ്ട്, മൂന്ന് പ്ലഗ് പോയിന്റുകളെങ്കിലും ഇരിക്കട്ടെ എന്നു ചിന്തിച്ച് പ്ലഗുകൾ നൽകാൻ പോയാൽ അധികച്ചെലവാകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീടുപണി സമയത്ത് കീശ നന്നായി ചോരുന്ന മേഖലയാണ് വയറിങ്. എല്ലാ മുറികളിലും രണ്ട്, മൂന്ന് പ്ലഗ് പോയിന്റുകളെങ്കിലും ഇരിക്കട്ടെ എന്നു ചിന്തിച്ച് പ്ലഗുകൾ നൽകാൻ പോയാൽ അധികച്ചെലവാകും. നാം ഉപയോഗിക്കുന്നില്ലെങ്കിൽ പോലും പ്ലഗുകളെ ലോഡ് ആയാണ് കണക്കാക്കുന്നത്. എല്ലാ ബോർഡിലും പ്ലഗ് സ്ഥാപിക്കുന്നതിന് മുൻപ് ഇതോർക്കുക. 100 വാട്ടോളം പവർ എടുക്കുമെന്ന അനുമാനത്തിലാണ് ഓരോ പ്ലഗിന്റെയും ലോഡ് കണക്കാക്കപ്പെടുന്നത്. പവർ പ്ലഗാണെ ങ്കിൽ 500 വാട്ട്! രണ്ടു പവർ പ്ലഗ് സ്ഥാപിച്ചാൽ ഒരു കിലോ വാട്ടാണ് കണക്റ്റഡ് വാട്ട് എന്ന കണക്കിൽ കൂട്ടുക! ഇതുമതി, വൈദ്യുത സ്ലാബ് മാറാനും ബില്ല് കൂടാനും. കണക്റ്റഡ് വാട്ട് 5000 ക‌വിഞ്ഞാൽ ത്രീ ഫെയ്സ് കണക്ഷൻ വേണ്ടി വരും. 3000 വാട്ടിനു മുകളിൽ കണക്റ്റഡ് ലോഡ് വരികയോ ഏതെ ങ്കിലും ത്രീ ഫേസ് ഉപകരണം ഉണ്ടായിരിക്കുകയോ ചെയ്താൽ ത്രീ ഫേസിന് അപേക്ഷിക്കാം.

അതേ സമയം, പ്ലഗുകൾ ഒഴിവാക്കിയേക്കാം എന്നു കരുതി പവർ പ്ലഗ് വേണ്ടെന്നു വയ്ക്കുന്നതും മണ്ടത്തരമാണ്. കാരണം അയൺ ബോക്സ്, ഗ്രൈൻഡർ, മിക്സി, ഫ്രിഡ്ജ്, ഓട്ടമാറ്റിക് വാഷിങ് മെഷീൻ, ഹീറ്റർ, ഗീസർ, പമ്പ് എന്നിവയ്ക്കെല്ലാം പവർ പ്ലഗ് കൂടിയേ തീരൂ. ഇവയിൽ മിക്സി, ഗ്രൈൻഡർ, വാഷിങ് മെഷീൻ എന്നിവയെല്ലാം ഒരിടത്തുനിന്ന് പ്രവർത്തിപ്പിക്കാവുന്ന രീതിയിൽ പ്ലാൻ ചെയ്താൽ ചെലവ് കുറയ്ക്കാൻ സാധിക്കും.

ADVERTISEMENT

വീടിന്റെ സുരക്ഷയ്ക്ക് എർത്ത് ലീക്കേജ് സർക്യൂട്ട് ബ്രേക്കേഴ്സ് (ഇഎൽസിബി) നിർബന്ധമായും നൽകണം. വൈദ്യുതി ചോർച്ചമൂലമുണ്ടാകുന്ന നഷ്ടം കുറയ്ക്കാനും ഇത് സഹായിക്കും. പുതിയ ഇലക്ട്രോണിക് മീറ്ററാണെങ്കിൽ ചെറിയ കറന്റ് ലീക്ക് പോലും റീഡിങ്ങിൽ പ്രതിഫലിക്കും. 30 മില്ലി ആംപിയർ ചോർച്ചപോലും കണ്ടുപിടിക്കാൻ ഇ എൽ സി ബി കൊണ്ടു കഴിയും.



ADVERTISEMENT

നൽകാം ഇൻവെർട്ടറിനും സ്പെയ്സ്

വൈദ്യുതിക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇൻവെർട്ടറുകളില്ലാതെ രക്ഷയില്ല എന്നായിരിക്കുന്നു. ഇൻവെർട്ടർ വയ്ക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അതിനു വേണ്ട സജ്ജീകരണങ്ങൾ വൈദ്യുതീകരണവേളയിൽ തന്നെ ചെയ്തു വയ്ക്കണം. ആവശ്യമായ പോയിന്റുകളിലേക്ക് പ്രത്യേകം വയറിങ് നൽകുകയാണ് ഇതിനായി ചെയ്യേണ്ടത്. ലഭ്യമായ ലോഡിൽ ആവശ്യത്തിനു വേണ്ട ഉപകരണങ്ങളെ മാത്രം ബന്ധിപ്പിക്കുക. നല്ല ഗുണനിലവാരമുള്ള ബാറ്ററി വേണം ഇൻവെർട്ടറിനു വേണ്ടി ഉപയോഗിക്കുന്നത്. സൈൻ വേവ് ടൈപ്പ് ഇൻവെർട്ടറുകൾ പഴഞ്ചൻ ഇൻവെർട്ടറുകളെ പ്പോലെ പ്രവർത്തിപ്പിക്കുമ്പോൾ ശബ്ദമുണ്ടാക്കില്ല തുടക്ക ത്തിൽ അൽപ്പം അധികച്ചെലവാണെങ്കിലും സോളാർ ഇലക്ട്രിഫിക്കേഷൻ ചെയ്യുന്നത് നന്നായിരിക്കും. ഇൻവെർട്ട റിനു മുടക്കുന്ന തുകകൊണ്ട് പ്രധാന മുവറികളിലെല്ലാം സോളാർ വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന വിളക്കുകളും ഫാനുകളും സ്ഥാപിക്കാൻ കഴിയും.