ചെലവു കുറഞ്ഞ കെട്ടിട നിർമാണ രീതികൾ കേരളത്തിന് പരിചയപ്പെടുത്തിയതിൽ കോസ്റ്റ്ഫോഡിന് അതിപ്രധാന മായൊരു റോൾ തന്നെയുണ്ട്. കുറഞ്ഞ രീതിയിൽ കെട്ടിട നിർമാണം പൂർത്തിയാക്കാനായി കോസ്റ്റ്ഫോഡ് വികസിപ്പി ച്ചെടുത്ത ചില സാങ്കേതിക വിദ്യകളുണ്ട്. വീടിന് തറയെടുക്കു ന്നതു മുതൽ നിർമാണം പൂർത്തിയാവും വരെയുള്ള ഘട്ടങ്ങ ളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെലവു കുറഞ്ഞ കെട്ടിട നിർമാണ രീതികൾ കേരളത്തിന് പരിചയപ്പെടുത്തിയതിൽ കോസ്റ്റ്ഫോഡിന് അതിപ്രധാന മായൊരു റോൾ തന്നെയുണ്ട്. കുറഞ്ഞ രീതിയിൽ കെട്ടിട നിർമാണം പൂർത്തിയാക്കാനായി കോസ്റ്റ്ഫോഡ് വികസിപ്പി ച്ചെടുത്ത ചില സാങ്കേതിക വിദ്യകളുണ്ട്. വീടിന് തറയെടുക്കു ന്നതു മുതൽ നിർമാണം പൂർത്തിയാവും വരെയുള്ള ഘട്ടങ്ങ ളിൽ ഇത്തരം മാർഗങ്ങൾ അവലംബിച്ചാൽ ചെലവ് നാൽപ്പതു ശതമാനം വരെ കുറയ്ക്കാൻ സാധിക്കും.

ADVERTISEMENT

ചുമർ

ചുടുകട്ടയിലോ മണ്ണിലോ സാന്‍ഡ് ലൈം ബ്ലോക്കിലോ ആണ് ചുവരുകള്‍ നിർമിക്കുന്നത്. ഇഷ്ടിക സൈസ് 9x4, 5x3 ഇഞ്ച് ആകുന്നതാണ് ഉത്തമം. കൈയിലൊതുങ്ങുന്നതാകണം. ഒറ്റ നില വീടിന് ഫൗണ്ടേഷന്റെ നടുവിൽ നിന്ന് ഇഷ്ടിക പണി തുടങ്ങേണ്ട ആവശ്യമില്ല. ഫൗണ്ടേഷൻ വാളിന്റെ പുറംഭാഗ ത്തു നിന്നു മാത്രമേ ഒമ്പതിഞ്ച് വീതിയിൽ ചുമർ നിർമിക്കേണ്ട തുള്ളൂ. പുറത്തേക്കു തള്ളി നിന്ന് കരിങ്കൽ ഫൗണ്ടേഷന് ബലക്ഷയം സംഭവിക്കുന്നത് ഒഴിവാക്കാൻ ഇത് സഹായിക്കും.

ADVERTISEMENT

നിർമാണം

റാറ്റ് ട്രാപ്പ് (എലിക്കെണി) രീതിയിലുള്ള നിർമാണരീതിയാണ് കോസ്റ്റ് ഫോഡ് സ്വീകരിക്കുന്നത്. ഇതിലൂടെ 25 ശതമാനം ഇഷ്ടിക ലാഭിക്കാം. ലംബമായി നിരത്താവുന്ന മൂന്നുവരി ഇഷ്ടിക സ്പെയ്സിൽ രണ്ട് വരി പണിത് നടുവിലെ സ്പെ യ്സ് ഒഴിച്ചിടുന്ന രീതിയാണ് ഇത്. ദീർഘചതുരാകൃതിയിലാ യിരിക്കും ഒഴിച്ചിട്ട സ്ഥലം. വായുസഞ്ചാരം മുറിക്കുള്ളിൽ യഥേഷ്ടമുണ്ടാവുമെന്ന ഗുണം കൂടി ഇതിനുണ്ട്. ഭിത്തിക്കു ള്ളിൽ വായു തങ്ങി നിൽക്കാനുള്ള അറകൾ ഉള്ളതുകൊണ്ട് വീടിനകത്തേക്ക് വരുന്ന ചൂട് കുറവായിരിക്കുകയും ചെയ്യും.

ADVERTISEMENT

വായുസഞ്ചാരം ഉണ്ടാകുന്ന രീതിയിൽ കുത്തനെയും ലംബവു മായ ഇഷ്ടികകൾ ഒഴിവാക്കി ഗ്യാപ് ഇട്ടും ചുവർ നിർമിക്കാം. ജനലിന്റെ ആവശ്യം ഒഴിവാക്കി അതിനുവേണ്ട മരം, ഗ്ലാസ്, മറ്റു ചെലവുകൾ എന്നിവ ലാഭിക്കുകയും ചെയ്യാം. വേണമെങ്കിൽ ഗ്ലാസ് ഇട്ടും മനോഹരമാക്കാൻ സാധിക്കും.

ഇഷ്ടിക വിരിക്കൽ

ഒരെണ്ണം കിടത്തിയും അടുത്തത് എതിർ ദിശയിൽ ലംബമായി വച്ചുമാണ് ഇഷ്ടിക നിരത്തുന്നത് (ക്രോസ് സെക്ഷൻ രീതി യിൽ). ഇതേ രീതിയിൽ നിരത്തുംവിധം ചുമരിന്റെ നീളം നോക്കി ആവശ്യമായ കട്ടകള്‍ തിരഞ്ഞെടുക്കാം. മുഴു ഇഷ്ടിക അധികമായി വരുമ്പോൾ ചെറു ഇഷ്ടികകളാക്കി ഗ്യാപ് ഫിൽ ചെയ്യേണ്ടതില്ല. ഇഷ്ടികകൾ തമ്മിലെ ബോണ്ടിങ്ങിനെ ഇത് ബാധിക്കും. ഇടയ്ക്ക് സ്പെയ്സ് ഇട്ട് ഗ്യാപ് ക്രമീകരിക്കാം. ആദ്യം കുമ്മായമിട്ട് നിരപ്പാക്കി മുകളിൽ ഇഷ്ടിക വയ്ക്കുക. ഇടയ്ക്കുള്ള സ്പെയ്സിൽ കുമ്മായമിട്ട് ലെവൽ ചെയ്യാം.

മേൽക്കൂര

ഫില്ലർ സ്ലാബുകളാണ് മേൽക്കൂരയ്ക്കായി ഉപയോഗിക്കുന്നത്. തട്ടടിച്ച് കോൺക്രീറ്റിൽ ഓട് പതിപ്പിച്ചുള്ള നിർമാണമാണിത്. ചെലവ് ഏറെ കുറവാണെന്നതിന്റെ മെച്ചം. കോൺക്രീറ്റി ന്റെയും കമ്പിയുടെയും ഉപയോഗം കുറയ്ക്കുന്നതിലൂടെയാണ് ലാഭമുണ്ടാകുന്നത്. ഭാരം കുറവായതിനാൽ വളരെ കുറച്ചു മർദമേ ഇവ ഭിത്തിക്ക് ഏൽപ്പിക്കുന്നുള്ളൂ. ഇത് വീടിന്റെ ആയുസ്സ് വർധിപ്പിക്കുകയും ചെയ്യും.

മുളയുടെ ഉപയോഗം

വാർക്കാൻ മുളകൾ ഉപയോഗിക്കുന്ന പതിവുണ്ട്. ട്രീറ്റ് ചെയ്തെടുത്ത മുളകമ്പിക്കു പകരമായി ഉപയോഗിച്ച് കോസ്റ്റ് ഫോഡ് വീടുകൾ പണിയുന്നു. ജനാലകൾക്കു പകരം ജാളി വർക്ക് ഉപയോഗിക്കുന്നതും പഴയ തടി പുനരുപയോഗിക്കു ന്നതും ബയോഗ്യാസ് ഉപയോഗിക്കുന്നതും കോസ്റ്റ്ഫോഡ് പ്രകൃതിയോടു ചേർന്നു വീടു നിർമിക്കുന്നതിന്റെ ഉദാഹരണ ങ്ങളാണ്.