ഒറ്റദിവസം കൊണ്ട് ബഹുനിലക്കെട്ടിടങ്ങളുടെ എത്രനില വേണമെങ്കിലും വാർക്കാം. സ്റ്റീൽ തൂണുകളും, ഷീറ്റും ഉപയോഗിച്ച് ‘പെർമനന്റ് ഷട്ടറിങ്’ നൽകിയാണ് ഇത് സാധ്യമാക്കുന്നത്. സാധാരണ രീതിയിൽ ഒരു നില വാർത്ത് അത് ഉറച്ച് രണ്ടോ മൂന്നോ ആഴ്ചകൾ കഴി‍ഞ്ഞാലേ മുകളിലെ നില വാർക്കാൻ കഴിയൂ. പലകയോ, പ്ലൈവുഡ് ഷീറ്റോ കൊണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒറ്റദിവസം കൊണ്ട് ബഹുനിലക്കെട്ടിടങ്ങളുടെ എത്രനില വേണമെങ്കിലും വാർക്കാം. സ്റ്റീൽ തൂണുകളും, ഷീറ്റും ഉപയോഗിച്ച് ‘പെർമനന്റ് ഷട്ടറിങ്’ നൽകിയാണ് ഇത് സാധ്യമാക്കുന്നത്.

Representative Image
ADVERTISEMENT

സാധാരണ രീതിയിൽ ഒരു നില വാർത്ത് അത് ഉറച്ച് രണ്ടോ മൂന്നോ ആഴ്ചകൾ കഴി‍ഞ്ഞാലേ മുകളിലെ നില വാർക്കാൻ കഴിയൂ. പലകയോ, പ്ലൈവുഡ് ഷീറ്റോ കൊണ്ട് തട്ടടിച്ചശേഷം മുളയും കാറ്റാടിക്കഴയുമൊക്കെക്കൊണ്ട് അതിന് താങ്ങ് നൽകിയ ശേഷമാണ് വാർക്കുന്നത്. കോൺക്രീറ്റ് ഉറച്ചു കഴിയുമ്പോൾ തട്ടും താങ്ങും ഇളക്കി മാറ്റുകയും ചെയ്യും. ഇതേ സ്ഥാനത്ത് സ്റ്റീൽ ഷീറ്റുകൊണ്ടുളള തട്ടും സ്റ്റീൽ പില്ലർ കൊണ്ടുളള താങ്ങും നൽകിയാണ് അതിവേഗ വാർക്ക് നടപ്പിലാക്കുന്നത്. വാർക്കയ്ക്കുശേഷം ഇവ രണ്ടും ഇളക്കി മാറ്റുന്നില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം അതിനാലാണ് ഇതിനെ ‘പെർമനന്റ് ഷട്ടറിങ്’ എന്നു വിളിക്കുന്നത്.

Representative Image

ADVERTISEMENT

സ്റ്റീൽ പില്ലർ സ്ട്രക്ചറിന്റെ തന്നെ ഭാഗമായി വരുന്ന രീതിയിൽ കെട്ടിടം ഡിസൈൻ ചെയ്യാനാകുമ്പോഴാണ് ഈ ‘ടെക്നിക് ’ ഏറ്റവും ഫലപ്രദമാകുക. അപ്പോൾ കെട്ടിടത്തിന്റെ കോൺക്രീറ്റ് ഫ്രെയിം ഒഴിവാക്കാനാകുമെന്നതാണ് പ്രധാന സവിശേഷത. നിർമാണ ചെലവ് 20 ശതമാനത്തോളം കുറയ്ക്കാനുമാകും. സ്റ്റീൽ പില്ലറിന് ഇടയിലുളള ഭാഗത്ത് പാർട്ടീഷൻ വോൾ നിർമിച്ച് കെട്ടിടത്തിന്റെ ചുവര് തയാറാക്കുന്ന നിർമാണ രീതിയിലാണ് ഇവിടെ പിന്തുടരേണ്ടത്.

ADVERTISEMENT

നാല് എംഎം മുതൽ 20 എംഎം വരെ കനമുളള മൈൽഡ് സ്റ്റീൽ ബീം ആണ് കെട്ടിടത്തിന്റെ പില്ലർ, ബീം എന്നിവ നിർമിക്കാൻ ഉപയോഗിക്കുന്നത്. താഴത്തെ നിലയിലെ പില്ലറിനു നേരെ മുകളിലായി എല്ലാ നിലയിലും പില്ലറുകൾ ഉണ്ടാകും. സ്ട്രക്ചറിന്റെ പ്രത്യേകതയനുസരിച്ച് ഇത് പ്രത്യേകം ഡിസൈൻ ചെയ്ത് നിർമിക്കുകയാണ് ചെയ്യുന്നത്. ഇത്തരം പില്ലറിൽ കൊറുഗേറ്റഡ് ഡിസൈനിലുളള ‘ഡെക്ക് ഇൻ മൈൽഡ് സ്റ്റീൽ ഷീറ്റ്’ പിടിപ്പിച്ച് അതിനു മുകളിലാണ് കോൺക്രീറ്റ് ചെയ്യുന്നത്. ഒരു മീറ്റർ ആണ് ഷീറ്റിന്റെ വീതി. ആവശ്യമനുസരിച്ച് 0.8 എംഎം മുതൽ രണ്ട് എംഎം വരെ കനമുളള ഷീറ്റ് ഉപയോഗിക്കാം. രണ്ട് മ ീറ്റർആണ് പരമാവധി സ്പാൻ, ഇതനുസരിച്ച് സപ്പോർട്ടിങ് പില്ലറുകളും ബീമും നൽകണം. ഷീറ്റിനു മുകളിൽ സാധാരണ പോലെ നാലിഞ്ച് കനത്തിൽ കോൺക്രീറ്റ് ചെയ്ത് പിന്നീട് ഏതു വിധത്തിലുളള ഫ്ലോറിങ്ങും ചെയ്യാം. ഷീറ്റിന്റെ പ്രതലമായിരിക്കും സീലിങ് ആയി കാണുക. ഇതു വേണ്ട എന്നുളളവർക്ക് ഫോൾസ് സീലിങ് പിടിപ്പിക്കാം. കോൺക്രീറ്റിങ് ഉൾപ്പെടെ സ്ക്വയർഫീറ്റിന് 750 രൂപ മുതലാണ് ചെലവ് വരിക.

English Summary- Superfast Building Construction Using Steel Frame Technology