ബാത്റൂമുകള്‍ എന്നല്ല ഗ്ലാമര്‍ റൂം എന്നു വിശേഷിപ്പിക്കാവുന്ന തരത്തിലാണ് ഇന്നത്തെ പല കുളിമുറികളും. ഏറ്റവും കുറഞ്ഞ സമയം മാത്രം ബാത്റൂമിൽ ചെലവഴിക്കുന്നവരാണു മലയാളികളിൽ ഭൂരിഭാഗവും. സിനിമാരംഗങ്ങളിൽ കാണുന്നപോലെ ബാത്ടബ്ബുകളിൽ സോപ്പു പതപ്പിച്ച് ദിവസവും കുളിക്കാനുള്ള സമയവും സമ്പന്നതയും എത്ര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാത്റൂമുകള്‍ എന്നല്ല ഗ്ലാമര്‍ റൂം എന്നു വിശേഷിപ്പിക്കാവുന്ന തരത്തിലാണ് ഇന്നത്തെ പല കുളിമുറികളും. ഏറ്റവും കുറഞ്ഞ സമയം മാത്രം ബാത്റൂമിൽ ചെലവഴിക്കുന്നവരാണു മലയാളികളിൽ ഭൂരിഭാഗവും. സിനിമാരംഗങ്ങളിൽ കാണുന്നപോലെ ബാത്ടബ്ബുകളിൽ സോപ്പു പതപ്പിച്ച് ദിവസവും കുളിക്കാനുള്ള സമയവും സമ്പന്നതയും എത്ര മലയാളികൾക്കുണ്ടാവും?

ഒരു കാലഘട്ടത്തിൽ അത്യാവശ്യം കാശുള്ളവർ ടബ്ബ് കുളി മുറിയുടെ അവിഭാജ്യഘടകമായി കരുതി. എന്നാൽ ആണ്ടിനും സംക്രാന്തിക്കും പോലും വിസ്തരിച്ചൊന്നു കുളിക്കാൻ പറ്റാറുമില്ല.

ADVERTISEMENT

ടബ്ബ് കാലഘട്ടം ഓർക്കാൻ രകരമാണ്. ഈ ടബ്ബ് വഴി ബാത്റൂമിലെ പകുതിയിലധികം സ്ഥലവും നഷ്ടപ്പെടും. എന്തൊക്കെ മറന്നാലും എണ്ണതേച്ചു കുളിയും തേവാരവുമൊക്കെ മലയാളിക്ക് ഒഴിവാക്കാനാകുമോ? ഇങ്ങനെ ബാത്ടബ്ബിൽ ഇറങ്ങി നിൽക്കുന്ന സമയത്ത് കാലൊന്ന് തെന്നിയാൽ തീർന്നു! തല ചെന്ന് ഇടിക്കുന്നതു മിക്സർ എന്ന പേരിലുള്ള (ഏതു ഭാഗത്തു തിരിഞ്ഞാലും ചൂടുവെള്ളവും തണുത്തവെള്ളവും വരുന്ന കൃത്യമായ അടയാളമില്ലാത്ത) പൈപ്പിലായിരിക്കും. ഈ വീഴ്ചയിൽ ചിലപ്പോൾ ജലസമാധിയായെന്നും വരാം. ഹോട്ടലിലും മറ്റും കൃത്യമായ ഹൗസ്കീപ്പിങ് സെക്ഷൻ ഉള്ളതുകൊണ്ട് ബാത്റൂം എന്നും വൃത്തിയായിരിക്കും.

സാനിറ്ററി വെയറുകൾ വാങ്ങുമ്പോൾ വെള്ളനിറത്തിലുള്ള വയാണ് അനുയോജ്യം. ന്യൂജെൻ എന്ന പേരിൽ വാങ്ങുന്ന ചുവപ്പും പച്ചയും മറ്റ് ഇരുണ്ട നിറങ്ങളുമുള്ളവയ്ക്ക് വില കൂടുതലും വൃത്തിയാക്കാൻ ബുദ്ധിമുട്ടുള്ളവയുമാണ്. വില ക്കുറവും വൃത്തിയാക്കാൻ എളുപ്പമുള്ളതും വെളുപ്പുതന്നെയാണ്. ഒരു ശരാശരി മലയാളിയുടെ ബാത്റൂമിൽ ഡ്രൈ ഏരിയ, വെറ്റ് ഏരിയ എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ടെങ്കിലും ഏതാണ്ട് എല്ലായിടവും നനഞ്ഞു കുതിർന്നിട്ടുണ്ടാകും. ചിലപ്പോൾ വാതിലുകളിലൂടെയും വെള്ളം പുറത്തേക്കൊഴുകുന്നത് കാണാം.

ADVERTISEMENT

അടിസ്ഥാനപരമായി നമ്മളെല്ലാം വെള്ളത്തിൽ നീന്തിത്തുടിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ബാത്റൂമുകളുടെ പരിണാമഘട്ടത്തിൽ ജാക്യൂസി വന്നു. ടബ്ബ് വന്നു. ബാത് ക്യൂബിക്കിൾ വന്നു.

എണ്ണയും സോപ്പും തെറിച്ച ഗ്ലാസ് ക്യൂബിക്കുകൾ മറ്റൊരു വലിയ പ്രശ്നമാണ്. ഇത്തരം ആഡംബരങ്ങൾ വൃത്തിയാക്കാൻ ആളുകളുള്ള ബിഗ്ബജറ്റ് വീടുകൾക്ക് അനുയോജ്യമാണ്. അല്ലാത്തവർക്ക് വലിയ ബാത്റൂമുകൾ വീഴ്ചയുടെ ഇടമായി മാറും. വലുതാകുംതോറും വീഴ്ചയുടെ ആഘാതവും കൂടും. ഇതുപോലെ മിന്നുന്ന ടൈലുകളും ഡിസൈനിങ്ങിന്റെ ഭാഗമായുള്ള ചില പ്രൊജക്ഷനുകളും അപകടമാകാറുണ്ട്. വിലപിടിപ്പുള്ള പല ബാത്റൂം ഫിറ്റിങ്ങുകളും പലപ്പോഴും ഉപയോഗശൂന്യമാണ്. പഴഞ്ചനെന്നു വിളിച്ചാലും പഴയകാല ബാത്റൂമുകൾ നമ്മുടെ വിശാലമായ കുളിക്കൊപ്പം തന്നെ മുറിയും വൃത്തിയാക്കുന്നു എന്ന കാര്യം തുറന്നു പറയാൻ സമയമായി.

ADVERTISEMENT

വിവരങ്ങൾക്ക് കടപ്പാട്- ജയൻ ബിലാത്തികുളം

English Summary- Dangers of BathTubs in House