യുണറ്റഡ് നേഷന്‍സിന്‍റെ വേള്‍ഡ് വാട്ടര്‍ ഡെവലപ്‌മെന്‍റ് റിപ്പോര്‍ട്ട് പറയുന്നത് ലോകത്ത് രണ്ട് ബില്യണ്‍ ആളുകള്‍ ജലക്ഷാമവും തുടര്‍ന്നുള്ള പ്രശ്‌നങ്ങളും അനുഭവിക്കുന്നുണ്ട് എന്നാണ്. ലോകത്താകമാനം ജലക്ഷാമം രൂക്ഷമാകുകയാണ്. ഭൂഗര്‍ഭജലസ്രോതസ്സുകള്‍ വറ്റികൊണ്ടിരിക്കുന്നു. ഇതിനെന്താണ് പരിഹാരം ? ഈ വിഷയത്തെ

യുണറ്റഡ് നേഷന്‍സിന്‍റെ വേള്‍ഡ് വാട്ടര്‍ ഡെവലപ്‌മെന്‍റ് റിപ്പോര്‍ട്ട് പറയുന്നത് ലോകത്ത് രണ്ട് ബില്യണ്‍ ആളുകള്‍ ജലക്ഷാമവും തുടര്‍ന്നുള്ള പ്രശ്‌നങ്ങളും അനുഭവിക്കുന്നുണ്ട് എന്നാണ്. ലോകത്താകമാനം ജലക്ഷാമം രൂക്ഷമാകുകയാണ്. ഭൂഗര്‍ഭജലസ്രോതസ്സുകള്‍ വറ്റികൊണ്ടിരിക്കുന്നു. ഇതിനെന്താണ് പരിഹാരം ? ഈ വിഷയത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുണറ്റഡ് നേഷന്‍സിന്‍റെ വേള്‍ഡ് വാട്ടര്‍ ഡെവലപ്‌മെന്‍റ് റിപ്പോര്‍ട്ട് പറയുന്നത് ലോകത്ത് രണ്ട് ബില്യണ്‍ ആളുകള്‍ ജലക്ഷാമവും തുടര്‍ന്നുള്ള പ്രശ്‌നങ്ങളും അനുഭവിക്കുന്നുണ്ട് എന്നാണ്. ലോകത്താകമാനം ജലക്ഷാമം രൂക്ഷമാകുകയാണ്. ഭൂഗര്‍ഭജലസ്രോതസ്സുകള്‍ വറ്റികൊണ്ടിരിക്കുന്നു. ഇതിനെന്താണ് പരിഹാരം ? ഈ വിഷയത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്താകമാനം ജലക്ഷാമം രൂക്ഷമാകുകയാണ്. ഭൂഗര്‍ഭജലസ്രോതസ്സുകള്‍ വറ്റികൊണ്ടിരിക്കുന്നു. ഇതിനെന്താണ് പരിഹാരം? ഈ വിഷയത്തെ കുറിച്ച് പറയുമ്പോള്‍ ആദ്യം മനസ്സില്‍ വരിക  മലിനജലം സംസ്‌കരിക്കുക എന്നതാണ്. എന്നാല്‍ എങ്ങനെയാണ് മലിനജലം റീസൈക്കിൾ ചെയ്തു പുനരുപയോഗിക്കുക?

ഇതെങ്ങനെ എന്ന് ഫലപ്രദമായി കാണിച്ചു തരികയാണ് മുംബൈയിലെ വിഷന്‍ ഏര്‍ത്ത്‌കെയര്‍ എന്ന കമ്പനി.  2004-ല്‍ സ്ഥാപിക്കപ്പെട്ട കമ്പനി ഐഐടി ബോംബെയിലെ പ്രൊഫ. എച്ച് എസ് ശങ്കറിന്‍റെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ സോയില്‍ ബയോ-ടെക്‌നോളജി സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. സീവേജും വ്യവസായങ്ങള്‍ പുറന്തള്ളുന്ന മലിനജലവും സംസ്‌കരിക്കുന്നതിന് ഒരു പ്രത്യേക രീതിയാണ് ഇവര്‍ പ്രയോജനപ്പെടുത്തുന്നത്. വിഷന്‍ എര്‍ത്ത് കെയറിന്‍റെ ഈ പുതിയ സാങ്കേതികവിദ്യ CAMUS-SBT (Continuous Aerobic Multi-Stage Soil Bio-Technology) എന്നാണ് അറിയപ്പെടുന്നത്.

ADVERTISEMENT

രാജ്യത്തിന്‍റെ പലയിടങ്ങളിലായി 120 മലിനജല സംസ്‌കരണ സംവിധാനങ്ങള്‍ കമ്പനി സ്ഥാപിച്ചിട്ടുണ്ട്. ദിവസവും ഏകദേശം 120 മെഗാലീറ്റര്‍ (10 ലക്ഷം ലീറ്ററാണ് ഒരു മെഗാലീറ്റര്‍) റീസൈക്കിള്‍ ചെയ്യാന്‍ കമ്പനിക്ക് കഴിയുന്നുണ്ട്. അതായത് ദിവസം 1.2 ദശലക്ഷം മനുഷ്യര്‍ക്ക് ഇതിന്‍റെ പ്രയോജനം കിട്ടുന്നു. 

സാധാരണഗതിയില്‍ മൂന്ന് സാങ്കേതിക വിദ്യകളാണ് മലിനജലസംസ്‌കരണത്തിനായി ഉപയോഗിക്കുക. അനെയറോബിക് രീതി (anaeroobic technique) ആണ് ഒന്ന്. ഇതില്‍ ഓക്‌സിജന്‍റെ അഭാവത്തില്‍ സൂക്ഷ്മജീവികള്‍ ജൈവമാലിന്യങ്ങള്‍ ബയോ ഗ്യാസാക്കി മാറ്റുന്നു.  എയറോബിക് (aerobic) സാങ്കേതിക വിദ്യയാണ് മറ്റൊന്ന്. ഓക്‌സിജന്‍ പമ്പ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ബബ്‌ളിങ്ങ് മൂലം പൊങ്ങിവരുന്ന മാലിന്യങ്ങള്‍ ഫില്‍റ്റര്‍ ഉപയോഗിച്ച് നീക്കം ചെയ്യുകയാണ് ഇതിലൂടെ ചെയ്യുന്നത്. അടുത്ത മാര്‍ഗ്ഗം ആക്റ്റിവേറ്റഡ് കാര്‍ബണ്‍ ഉപയോഗിച്ച് ജൈവമാലിന്യങ്ങളെ അരിച്ചുമാറ്റുകയെന്നതാണ്.

ADVERTISEMENT

CAMUS-SBT  എയറോബികും ആക്റ്റിവേറ്റഡ് കാര്‍ബണ്‍ ഉപയോഗിച്ചുള്ള അബ്‌സോര്‍ബ്റ്റീവ് മോഡലും ചേര്‍ത്താണ് ഉപയോഗിക്കുന്നത്. മലിനജലം മണ്ണ് പോലെയുള്ള ഒരു മാധ്യമം നിറഞ്ഞ ഒരു പാത്തിയിലൂടെ കടത്തിവിടും. ഇത് കട്ടിയുള്ള ഗ്രാവല്‍/ചരല്‍, ലാറ്ററൈറ്റ്, ഇഷ്ടിക എന്നിവ അടങ്ങുന്നതാണ്, ബയോ-ആക്ടീവുമാണ്. ഇതിലൂടെ കടന്നുപോകുമ്പോള്‍ തന്നെ വെള്ളം ഉപയോഗയോഗ്യമാവുമെന്ന് കമ്പനി പറയുന്നു. ഈ മണ്ണ് പോലുള്ള മിശ്രിതം ബാക്ടീരിയയുടെ വളര്‍ച്ചയെ പരിപോഷിപ്പിക്കുന്നതാണ്. ഈ ബാക്ടീരിയ സീവേജ്, ഗ്രേവാട്ടര്‍ എന്നിവയുടെ സംസ്‌കരണം വേഗത്തിലാക്കുന്നു. അതിനോടൊപ്പം സ്വാഭാവികമായി ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നു.

യാതൊരുവിധം രാസവസ്തുക്കളും കമ്പനി ജലം സംസ്കരിക്കാന്‍  ഉപയോഗിക്കുന്നില്ല. മാത്രമല്ല, ദുര്‍ഗന്ധമുണ്ടാക്കുന്ന ഒരു തരത്തിലുള്ള അവശിഷ്ടങ്ങളൊന്നും പുറത്തുവരുന്നുമില്ല. ചെലവും താരതമേന്യ കുറവ്. ഈ സാങ്കേതിക വിദ്യ ആദ്യമായി വികസിപ്പിച്ചത് 1980-കളില്‍ ഐ ഐ ടി ബോംബെയിലെ പ്രൊഫ. എച്ച് എസ് ശങ്കര്‍ ആണ്. അവിടെ കെമിക്കല്‍ എന്‍ജിനീയറിങ്ങ് അധ്യാപകനായിരുന്നു അദ്ദേഹം.  പൈലറ്റ് പ്രോജക്ട് ബോറിവാലിയിലെ ഇന്ദിരാഗാന്ധി സെന്‍ററില്‍ ആണ് പ്രദര്‍ശിപ്പിച്ചത്. വിഷന്‍ എര്‍ത്ത്‌കെയറിന്‍റെ മേധാവിയായ ചന്ദ്രശേഖര്‍ അന്ന് ഐ ഐ ടി ബോംബെയിലെ വിദ്യാര്‍ത്ഥിയായിരുന്നു. 1997-ലാണ് അദ്ദേഹം അവിടെ ബി ടെക് വിദ്യാര്‍ത്ഥിയായി ചേരുന്നത്. ഈ സാങ്കേതിക വിദ്യയുടെ ഗവേഷണത്തില്‍ പങ്കാളിയാവുകയും ചെയ്തു.പിന്നീട്  2001-ല്‍ മറ്റീരിയല്‍ സയന്‍സസില്‍ പി എച്ച്ഡി പഠനത്തിനായി അമേരിക്കയിലേക്ക് പോയി. പോസ്റ്റ് ഡോക്റ്ററല്‍ പഠനം പെട്രോളിയം-കെമിക്കല്‍ എന്‍ജിനീയറിങ്ങിലായിരുന്നു. ഈ സമയത്താണ് നേരത്തെ വികസിപ്പിച്ച ടെക്‌നോളജിയില്‍ ഇന്‍ഡ്യയില്‍ പേറ്റന്‍റിനായി അപേക്ഷിക്കുന്നത്. 2004-ല്‍ പ്രൊഫ. ശങ്കര്‍ അതിനായി വിഷന്‍ ഏര്‍ത്ത് കെയര്‍ എന്ന കമ്പനിയും സ്ഥാപിച്ചു.അങ്ങനെ 2010-ല്‍ ചന്ദ്രശേഖര്‍ കമ്പനിയുടെ സി ഇ ഓ-ആയി സ്ഥാനമേറ്റെടുത്തു.

ADVERTISEMENT

കമ്പനിയുടെ ആദ്യത്തെ വലിയ പ്ലാന്‍റ് മുംബൈയിലെ വര്‍ളിയില്‍ ബോംബെ മുനിസിപ്പല്‍ കോര്‍പറേഷനിലാണ് സ്ഥാപിക്കുന്നത്. ഏകദേശം 800 എം എല്‍ ഡി സീവേജാണ് അറബിക്കടലിലേക്ക് തുറന്നുവിട്ടുകൊണ്ടിരുന്നത്. അതുകൊണ്ട് ഈ മലിനീകരണം കുറയ്ക്കാനാണ് കോര്‍പറേഷന്‍ പ്ലാന്‍റ് സ്ഥാപിച്ചതെന്നു ചന്ദ്രശേഖര്‍ പറയുന്നു. സംസ്കരണശേഷി, എത്ര ജനങ്ങളുള്ള പ്രദേശമാണ് എന്നീ ഘടകങ്ങള്‍ക്കനുസരിച്ച് പ്ലാന്‍റിന്‍റെ ചെലവില്‍ വ്യത്യാസം വരും.ആയിരം ആളുകളുള്ള ഒരു മുനിസിപ്പല്‍ പ്രദേശത്തെ 1 എം എല്‍ ഡി ശേഷിയുള്ള പ്ലാന്‍റിന് ഒന്നര മുതല്‍ രണ്ട് കോടി രൂപ വരെ ചെലവ് വരും. കമ്പനി ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ വ്യാപകമായി വലിയ പ്ലാന്‍റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

English Summary- Chemical Free Water Purifier