ശര്‍ക്കരയും മുട്ടയുടെ വെള്ളയും ചേര്‍ത്തു വീട് നിര്‍മ്മിക്കാന്‍ സാധിക്കുമോ ? അതിശയപ്പെടേണ്ട, തമിഴ്നാട് തിരുപ്പൂര്‍ സ്വദേശിയായ അരവിന്ദ് ആണ് ഇതിനു പിന്നില്‍. വരും കാലങ്ങളില്‍ ഇതൊരു ട്രെന്‍ഡ് എന്നതിനേക്കാള്‍ ആവശ്യമായി വരുന്ന സമയം വിദൂരമല്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രകൃതിയോട് ചേര്‍ന്നുള്ള നിര്‍മ്മിതികള്‍ക്ക് പ്രിയമേറി വരുന്ന കാലമാണിത്. സിമന്റ്റും കല്ലും കട്ടയും ഒക്കെ ഉപയോഗിച്ചുള്ള കോണ്‍ക്രീറ്റ് കെട്ടിടങ്ങളെ ഉപേക്ഷിച്ചു ചെളിയും മണ്ണും മറ്റും ഉപയോഗിച്ചു നിര്‍മ്മിക്കുന്ന വീടുകളെ ആളുകള്‍ വീണ്ടും സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു. ഇതൊരു ട്രെന്‍ഡ് എന്നതിനേക്കാള്‍ ആവശ്യമായി വരുന്ന സമയം വിദൂരമല്ല. എന്നാല്‍ ശര്‍ക്കരയും മുട്ടയുടെ വെള്ളയും ചേര്‍ത്തു വീട് നിര്‍മ്മിക്കാന്‍ സാധിക്കുമോ ?

അതിശയപ്പെടേണ്ട, തമിഴ്നാട് തിരുപ്പൂര്‍ സ്വദേശിയായ അരവിന്ദ് ആണ് ഇതിനു പിന്നില്‍. നമ്മുടെ പൂര്‍വ്വികര്‍ നിര്‍മ്മിച്ച വീടുകള്‍ നല്ല വായൂസഞ്ചാരം ഉള്ളവയും ദീര്‍ഘകാലം ഈടുനില്‍ക്കുന്നതുമായിരുന്നു. എന്നാല്‍ ഇന്നത്തെ വീടുകള്‍ എത്ര കാലം നിലനില്‍ക്കും എന്ന് അരവിന്ദ് ചോദിക്കുന്നു. ഒപ്പം പ്രകൃതിക്ക് വലിയ ചൂഷണവും കൂടിയാണ് ഇന്നത്തെ നിര്‍മ്മിതികള്‍. എൻജിനീയറിങ് ബിരുദധാരിയായ അരവിന്ദ് പ്രകൃതിസൗഹൃദ കെട്ടിടങ്ങൾ മാത്രം നിർമിക്കാൻ ലക്ഷ്യമിട്ട് ഒരു കമ്പനി ആരംഭിച്ചത് രണ്ടുവര്‍ഷം മുന്‍പാണ്. ഏറ്റവും എളുപ്പത്തില്‍ ലഭിക്കുന്ന വസ്തുക്കള്‍ കൊണ്ട് ഇക്കോ ഫ്രണ്ട്ലി വീടുകള്‍ നിര്‍മ്മിക്കുക എന്നതാണ് അരവിന്ദ്  ഈ കമ്പനി കൊണ്ട് ലക്ഷ്യമിട്ടത്.

ADVERTISEMENT

പഴയ നിര്‍മ്മാണരീതികളെ കുറിച്ച് അറിയാനായി നാട്ടിന്‍പുറത്തെ മേസ്തിരിമാരുടെയും പണിക്കാരുടെയും ഉപദേശം തേടാനും മറന്നില്ല. അങ്ങനെയാണ് ശര്‍ക്കരയും മുട്ടയുടെ വെള്ളയും എല്ലാം സിമന്റിനോട് കിടപിടിക്കുന്ന നിർമാണസാമഗ്രിയാണെന്ന് (Binding Agent) മനസിലാക്കിയത്. 

ചുണ്ണാമ്പും വെള്ളവും മണ്ണും ചേര്‍ത്താണ് വീടിന്റെ പ്ലാസ്റ്ററിങ് നടത്തുന്നത്. ഇതിനോടകം പല നല്ല പ്രോജക്റ്റുകളുടെയും ഭാഗമാകാന്‍ തന്റെ കമ്പനിക്ക് സാധിച്ചു കഴിഞ്ഞെന്നു അരവിന്ദ് പറയുന്നു. 

ADVERTISEMENT

English Summary- Youth Engineer Built Sustaible Buildings Using Jaggery and Egg white