കൃഷിയിലൊക്കെ വലിയ താൽപര്യമുണ്ടെങ്കിലും സ്ഥലപരിമിതി മൂലം ആ ആഗ്രഹം മാറ്റി വയ്ക്കുന്നവരുണ്ട്. എന്നാല്‍ ഇനി അങ്ങനെ ഒരാഗ്രഹവും മാറ്റി വയ്ക്കണ്ട എന്ന് പറഞ്ഞു തരികയാണ് എൻജിനീയർമാരായ

കൃഷിയിലൊക്കെ വലിയ താൽപര്യമുണ്ടെങ്കിലും സ്ഥലപരിമിതി മൂലം ആ ആഗ്രഹം മാറ്റി വയ്ക്കുന്നവരുണ്ട്. എന്നാല്‍ ഇനി അങ്ങനെ ഒരാഗ്രഹവും മാറ്റി വയ്ക്കണ്ട എന്ന് പറഞ്ഞു തരികയാണ് എൻജിനീയർമാരായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൃഷിയിലൊക്കെ വലിയ താൽപര്യമുണ്ടെങ്കിലും സ്ഥലപരിമിതി മൂലം ആ ആഗ്രഹം മാറ്റി വയ്ക്കുന്നവരുണ്ട്. എന്നാല്‍ ഇനി അങ്ങനെ ഒരാഗ്രഹവും മാറ്റി വയ്ക്കണ്ട എന്ന് പറഞ്ഞു തരികയാണ് എൻജിനീയർമാരായ ഷിജിന്‍ വിഎസും അമല്‍ മാത്യൂവും. 'ഇല' Sustainable Solutions എന്ന സംരംഭത്തിന്റെ സാരഥികള്‍ ആണ് ഈ ചെറുപ്പക്കാര്‍. വെറും 100 ചതുരശ്രയടി സ്ഥലത്ത് പോലും കൃഷിക്കുള്ള ഇടം കണ്ടെത്തി തരാന്‍ ഇവര്‍ക്ക് സാധിക്കും.  ഇതിനായി ഹൈഡ്രോപോണിക്‌സും മിനി പോളിഹൗസുമാണ് ഇവര്‍ ഉപയോഗിക്കുന്നത്. എത്ര ചെറിയ സ്ഥലമായാലും അവിടെ ഇതുവഴി കൃഷി നടത്താം.

തക്കാളി, കാപ്സിക്കം, ക്യാരറ്റ്, കുക്കുംബര്‍, ബീറ്റ്റൂട്ട്.. അങ്ങനെ എന്ത് വേണമെങ്കിലും ഈ ടെക്നോളജി ഉപയോഗിച്ച് വിളയിക്കാം എന്നിവര്‍ തെളിയിച്ചു കഴിഞ്ഞു. എൻജിനീയറിങ് പഠനശേഷം ഷിജിനും അമലും ജോലികളില്‍ പ്രവേശിച്ചിരുന്നെങ്കിലും 2017 ല്‍ ഈ സ്റ്റാർട്ടപ്  തുടങ്ങാന്‍ ഇരുവരും ജോലിവിട്ടു. കേരളത്തില്‍ എത്തുന്ന പച്ചകറികളില്‍ വലിയതോതില്‍ വിഷം ഉണ്ടെന്നു കണ്ടെത്തിയതാണ് ഒരു കാരണം.. ഇതില്‍ നിന്നും രക്ഷനേടാനുള്ള വഴി സ്വയം കൃഷി ചെയ്യുക എന്നതാണെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ നഗരങ്ങളില്‍ എങ്ങനെയാണ് സ്ഥലപരിമിതി മൂലം ഇതിനു സാധിക്കുക എന്ന് ഇവര്‍ ചിന്തിച്ചു. അവിടെ നിന്നാണ്  'ഇല' പിറക്കുന്നതെന്ന് ഇരുവരും പറയുന്നു.

ADVERTISEMENT

100 ചതുരശ്രയടിയുള്ള പോളിഹൗസില്‍ 40 പച്ചകറികള്‍ നടാം. ചെലവ് 36,000 രൂപയാണ്. സ്ഥലം കൂടുന്നതനുസരിച്ച് കൂടുതല്‍ ചെടികള്‍ നടാം. നല്ല മണ്ണിന്റെ അഭാവം എങ്ങനെ നേരിടാം എന്ന ചിന്തയില്‍ നിന്നാണ് ഹൈഡ്രോപോണിക്സ്‌ രീതിയിലേക്ക് എത്തുന്നത്.

മണ്ണിലല്ലാതെ, ആവശ്യമായ പോഷകങ്ങളടങ്ങിയ ലായനിയിൽ സസ്യങ്ങളെ വളർത്തിയെടുക്കുന്ന രീതിയെ ഹൈഡ്രോപോണിക്സ് ചെടികളുടെ വളര്‍ച്ച മണ്ണില്ലാതെ കഴിയില്ല എന്ന ധാരണ തിരിത്തിക്കുറിക്കുന്നതാണ് ഹൈഡ്രോപോണിക്‌സ് കൃഷി. കാലവസ്ഥ വ്യതിയാനം കാരണം കൃഷിയിടങ്ങള്‍ നശിക്കുമ്പോള്‍ ഭാവിയിലേക്കുള്ള പ്രതീക്ഷകൂടിയാണ് ഹൈഡ്രോപോണിക്‌സ് എന്ന് ഇവര്‍ പറയുന്നു.

ADVERTISEMENT

English Summary- Youth Invented Aquaponics for Small Terrace Area