കൊച്ചി: കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ തൊഴിൽ നഷ്‌ടമായ പെയിന്റിംഗ് തൊഴിലാളികൾക്ക് ആശ്വാസ നടപടികളുമായി നിപ്പോൺ പെയിന്റ്. തൊഴിൽ നഷ്‌ടമായ പെയിന്റിംഗ് തൊഴിലാളികളെ സഹായിക്കുന്നതിനായി നിപ്പോൺ പെയിന്റ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിന്റെ ഡെക്കറേറ്റിവ് ഡിവിഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി: കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ തൊഴിൽ നഷ്‌ടമായ പെയിന്റിംഗ് തൊഴിലാളികൾക്ക് ആശ്വാസ നടപടികളുമായി നിപ്പോൺ പെയിന്റ്. തൊഴിൽ നഷ്‌ടമായ പെയിന്റിംഗ് തൊഴിലാളികളെ സഹായിക്കുന്നതിനായി നിപ്പോൺ പെയിന്റ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിന്റെ ഡെക്കറേറ്റിവ് ഡിവിഷൻ കേരളത്തിലെ സൂപ്പർമാർക്കറ്റുകളുമായി കരാറുണ്ടാക്കുകയും ഇത് വഴി തൊഴിലാളി കുടുംബങ്ങൾക്ക് അവശ്യ സാധനങ്ങൾ എത്തിക്കുകയുമാണ് ചെയ്യുന്നത്. പെയിന്റിംഗ് തൊഴിലാളികൾക്ക് സാമ്പത്തിക സഹായം  നൽകുന്നതിന് പുറമെയാണ് അവശ്യ സാധനങ്ങളും എത്തിച്ചു നൽകാനുള്ള തീരുമാനം. 

പെയിന്റിംഗ് തൊഴിലാളികളുടെ കുടുംബത്തിന് അവശ്യ സാധനങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്ന തരത്തിൽ ഇ - വൗച്ചറുകളായാണ് ഇവർക്ക് നൽകുന്നത്. വീടിനു സമീപത്തുള്ള സൂപ്പർ മാർക്കറ്റുകളിൽ നിന്നും പലവ്യഞ്ജന കടകളിൽ നിന്നും ഇവർക്ക് ഇതുപയോഗിച്ച് ആവശ്യാനുസരണം സാധനങ്ങൾ  വാങ്ങാം. ചെറിയ പട്ടണങ്ങളിൽ പലവ്യഞ്ജന കടകളുമായും സ്റ്റോറുകളുമായും സഹകരിച്ച് തൊഴിലാളി കുടുംബങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ വീടുകളിൽ നേരിട്ട് എത്തിച്ചു നൽകുകയും ചെയ്യുന്നുണ്ട്. 

ADVERTISEMENT

എക്കാലവും തൊഴിലാളികളുടെ ക്ഷേമത്തിനായാണ് നിപ്പോൺ പെയിന്റ് നിലകൊണ്ടിട്ടുള്ളതെന്നും ദിവസ വേതനക്കാരായ പെയിന്റിംഗ് തൊഴിലാളികളും അവരുടെ കുടുംബങ്ങളും നേരിടുന്ന ദുരിതത്തിന്റെ ആഘാതം കുറയ്ക്കാനാണ് ലോക്ക് ഡൗൺ കാലത്ത് അവർക്ക് ചെറിയ ആശ്വാസമെന്ന തരത്തിൽ ഇടപെടൽ നടത്തിയതെന്നും നിപ്പോൺ പെയിന്റ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് (ഡെക്കറേറ്റിവ് ഡിവിഷൻ) പ്രസിഡന്റ് എസ്. മഹേഷ് ആനന്ദ് പറഞ്ഞു. 

ADVERTISEMENT

നിപ്പോൺ പെയിന്റ്:

ജപ്പാൻ ആസ്‌ഥാനമായി സ്‌ഥാപിതമായ നിപ്പോൺ പെയിന്റ് 140 വർഷത്തെ പാരമ്പര്യമുണ്ട്. ഇന്ന് ഏഷ്യയിലെ ഒന്നാം സ്‌ഥാനക്കാരായ പെയിന്റ് നിർമാതാക്കളാണ് നിപ്പോൺ പെയിന്റ്. ജപ്പാൻ, സിംഗപ്പൂർ, മലേഷ്യ, ദക്ഷിണ കൊറിയ, ചൈന, ഇന്ത്യ, പാകിസ്‌ഥാൻ, യു.കെ, ജർമ്മനി, ഗ്രീസ്, റഷ്യ തുടങ്ങി 31 രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്. നൂതന സാങ്കേതിക വിദ്യകളും, വേറിട്ട ഉത്പന്നങ്ങളും പരിസ്‌ഥിതി സൗഹൃദ ഉത്പ്പന്നങ്ങളും വിപണിയിലിറക്കുന്നതിൽ നിപ്പോൺ പെയിന്റ് എന്നും മുൻപന്തിയിലാണ്. 

ADVERTISEMENT

English Summary- Nippon Paint Helping Hand