വെണ്മയും വിശുദ്ധിയും മണവും ചേര്‍ന്ന മുല്ലപ്പൂവില്ലാതെ ജീവിതത്തിലെ ധന്യമുഹൂര്‍ത്തങ്ങള്‍ക്ക് പൂര്‍ണ്ണത നല്‍കാന്‍ മലയാളിക്ക് കഴിയില്ല. ഈ കോവിഡ് ലോക്ഡൗൺ കാലത്ത് പൂവില്ല, മണമില്ല എന്നുപറഞ്ഞു തഴഞ്ഞിരുന്ന മുറ്റത്തെ മുല്ലയെ ഒരു നന്നാക്കിയെടുത്താലോ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുല്ലപ്പൂവിന്റെ സൗന്ദര്യത്തെയും ഗന്ധത്തെയും വെല്ലാന്‍ ഇന്നും പൂക്കളില്ല. വെണ്മയും വിശുദ്ധിയും മണവും ചേര്‍ന്ന മുല്ലപ്പൂവില്ലാതെ ജീവിതത്തിലെ ധന്യമുഹൂര്‍ത്തങ്ങള്‍ക്ക് പൂര്‍ണ്ണത നല്‍കാന്‍ മലയാളിക്ക് കഴിയില്ല. ഈ കോവിഡ് ലോക്ഡൗൺ കാലത്ത് പൂവില്ല, മണമില്ല എന്നുപറഞ്ഞു തഴഞ്ഞിരുന്ന മുറ്റത്തെ മുല്ലയെ ഒരു നന്നാക്കിയെടുത്താലോ?

ഒരല്‍പം കരുതല്‍ നല്‍കിയാല്‍ ദിവസവും പൂക്കള്‍ നല്‍കുന്ന ചെടിയാണ് മുല്ല. ധാരാളം മുല്ലപ്പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്നത് കാണാന്‍ മനസ്സിനു തന്നെ സന്തോഷമാണ്. സൂര്യപ്രകാശം നല്ലതുപോലെ ലഭിക്കുന്ന തുറസ്സായ സ്ഥലമാണ് മുല്ല കൃഷിക്ക് തെരഞ്ഞെടുക്കേണ്ടത്.തണലത്തു വളരുന്ന മുല്ലയ്ക്ക് വളര്‍ച്ചയുണ്ടാകുമെങ്കിലും പൂമൊട്ടുകള്‍ കുറവായിരിക്കും. ധാരാളം വെള്ളവും മുല്ലയ്ക്കാവശ്യമാണ്.നല്ല നീര്‍വാര്‍ച്ചയുള്ള മണല്‍ കലര്‍ന്ന പശിമരാശി മണ്ണാണ് മുല്ലയുടെ വളര്‍ച്ചയ്ക്കും പൂവിടലിനും അനുയോജ്യം. എന്നാല്‍ ചിലപ്പോള്‍ മുല്ലയില്‍ പൂക്കള്‍ ഗണ്യമായി കുറയാറുണ്ട്. ഇനി പറയുന്ന സംഗതികള്‍ മനസിലാക്കിയാല്‍ പിന്നെ നിങ്ങളുടെ മുല്ല കാടു പോലെ പടർന്നു പന്തലിച്ചു പൂക്കും. 

ADVERTISEMENT

സാധാരണ മണ്ണും പകുതി മണലും ചേര്‍ന്ന മിക്സില്‍ മുല്ല നടുന്നതാണ് നല്ലത്. മുല്ല തണ്ടുകള്‍ നടാന്‍ ആണെങ്കില്‍ മീഡിയം ലെവലില്‍ മൂത്ത തണ്ടുകള്‍ ആണ് നല്ലത്. വേര് പിടിച്ചു പുതിയ ഇലകള്‍ വന്നാല്‍ പിന്നെ വളപ്രയോഗം ചെയ്യാം. പഴത്തൊലി , ഉരുളന്‍ കിഴങ്ങിന്റെ തൊലി , മുട്ടതോട്, ചായകൊന്ത്, ഉള്ളിതൊലി എന്നിവ ചേര്‍ത്താണ് വീട്ടില്‍ വളം ഉണ്ടാക്കേണ്ടത്.

പൊട്ടാസ്യം അടങ്ങിയ നേന്ത്ര പഴത്തിന്റെയും കിഴങ്ങിന്റെയും തൊലി നന്നായി മുല്ല പൂക്കാന്‍ സഹായിക്കും. മുട്ടയുടെ തോട് മാത്രം ഉണക്കി പൊടിച്ചു എടുക്കണം. ശേഷം ഇവ ഒരു പാത്രത്തില്‍ ഇട്ടു മൂന്നു ദിവസം വെയില്‍ കൊള്ളാതെ വയ്ക്കണം. ഇത് അരിച്ചെടുത്ത് പിന്നീട് ആവശ്യത്തിനു വെള്ളം ചേര്‍ത്തു മുല്ലയ്ക്ക് ഒഴിക്കാം. ഇത് മുല്ല ചെടി പെട്ടെന്ന് തന്നെ പിടിച്ചെടുക്കും. ഫലമോ ആഴ്ചകള്‍ക്ക് ഉള്ളില്‍ മുല്ല നന്നായി പുഷ്പിച്ചു തുടങ്ങും. വേര് തൊടാതെ വേണം ഇത് ഒഴിച്ച് കൊടുക്കാന്‍. 

ADVERTISEMENT

English Summary- Jasmine Plant Home Garden