ചില വ്യക്തികൾ അങ്ങനെയാണ്...സ്വന്തമാക്കിയ ചില വസ്തുക്കളോട് മാനസികമായി വലിയ അടുപ്പമായിരിക്കും. ഉപയോഗശൂന്യമായാലും അത് കളയാൻ മനസ്സൊന്നു വിസമ്മതിക്കും. തൃശ്ശൂർ സ്വദേശിയായ ആന്റോയ്ക്ക് ആ പഴയ മോഡൽ ബിപിഎൽ ടിവിയോടുള്ള പ്രണയവും ഇതുപോലെയായിരുന്നു. വീട്ടിൽ പുതുതായി...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചില വ്യക്തികൾ അങ്ങനെയാണ്...സ്വന്തമാക്കിയ ചില വസ്തുക്കളോട് മാനസികമായി വലിയ അടുപ്പമായിരിക്കും. ഉപയോഗശൂന്യമായാലും അത് കളയാൻ മനസ്സൊന്നു വിസമ്മതിക്കും. തൃശ്ശൂർ സ്വദേശിയായ ആന്റോയ്ക്ക് ആ പഴയ മോഡൽ ബിപിഎൽ ടിവിയോടുള്ള പ്രണയവും ഇതുപോലെയായിരുന്നു. വീട്ടിൽ പുതുതായി എൽഇഡി മോണിറ്ററോട് കൂടിയ ടിവി സ്ഥാനം പിടിച്ചപ്പോൾ പഴയ ടിവി പുറത്തായി.

എന്നാൽ ഉപയോഗശൂന്യമായ പഴയ ടിവി ചുമ്മാ അങ്ങ് ഒഴിവാക്കാൻ കക്ഷിക്ക് തോന്നിയില്ല. അപ്പോഴാണ്  വീട്ടിലെ ഒരു ജോഡി ലവ്‌ബേർഡ്‌സുകൾക്ക് കൂടു പണിയുന്ന കാര്യം ആലോചിക്കുന്നത്. പിന്നെ രണ്ടാമതൊന്നു ആലോചിക്കാൻ നിന്നില്ല ബിപിഎൽ ടിവിക്ക് രൂപമാറ്റം നൽകി കിടിലനൊരു കിളിക്കൂടുണ്ടാക്കി ആന്റോ.

ADVERTISEMENT

ഒന്ന് ശ്രമിച്ചു നോക്കാം എന്ന് കരുതിക്കൊണ്ട് തുടങ്ങിയതാണ് കിളിക്കൂട് നിർമാണം. ടിവിയുടെ സ്ക്രൂ അഴിച്ചു മാറ്റിയ ശേഷം ഇലക്ട്രോണിക്ക് ഭാഗങ്ങൾ എടുത്തുമാറ്റി. പിന്നീട് ചില്ലിട്ട സ്ക്രീനും ഒഴിവാക്കി. സ്‌ക്രീൻ ഉണ്ടായിരുന്ന ഭാഗത്ത് നെറ്റ് ഘടിപ്പിച്ചു. പ്ലാസ്റ്റിക്ക് ഒട്ടിക്കുന്ന പശയാണ് ഇതിനായി ഉപയോഗിച്ചത്.

കിളികളെ ഉള്ളിൽ നിക്ഷേപിക്കുന്നതിനായി ടിവിയുടെ പിൻഭാഗത്ത് ഒരു ചെറിയ ജനൽ പോലുള്ള ഭാഗം നിർമിച്ചു. തുറക്കാനും അടയ്ക്കാനും കഴിയുന്ന രീതിയിലാണ് ഇത് നിർമിച്ചത്. ശേഷം ടിവി കിളിക്കൂട് ഒരു സ്റ്റാൻഡിൽ ഘടിപ്പിച്ചു. ഒറ്റ നോട്ടത്തിൽ വീടിനു പുറത്തൊരു ടിവി വച്ച പോലെയാണ് തോന്നുക.

ADVERTISEMENT

എന്നാൽ ഇതിൽ അധികനാൾ കിളികളെ വളർത്തിയില്ല ആന്റോ. കാരണം കൊറോണ വൈറസ് വ്യാപനത്തെ തുടർന്നു ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ, സ്വാതന്ത്ര്യത്തിന്റെ വിലയെന്താണ് എന്ന് മനസിലാക്കി കിളികളെ തുറന്നു വിടുകയായിരുന്നു. താൽപര്യമുള്ളവർക്ക് തന്റെ ടിവി കിളിക്കൂട് നൽകുവാനും ആന്റോ തയ്യാറാണ്. 

English Summary- TV Transformed to Birds Nest