ബ്രോഡ് വെല്‍ ഷോകളിലൂടെ പ്രശസ്തനാണ് റോബര്‍ട്ട്‌ ഹാർട്ട് വെൽ. താരം അടുത്തിടെയാണ് സ്വന്തമായൊരു വീട് വാങ്ങിയത്. കഴിഞ്ഞ മാസം തന്റെ പുതിയ വീടിനു മുന്നില്‍ അഭിമാനത്തോടെ നില്‍ക്കുന്ന താരത്തിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവന്നിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രോഡ് വെല്‍ ഷോകളിലൂടെ പ്രശസ്തനാണ് റോബര്‍ട്ട്‌ ഹാർട്ട് വെൽ. താരം അടുത്തിടെയാണ് സ്വന്തമായൊരു വീട് വാങ്ങിയത്. കഴിഞ്ഞ മാസം തന്റെ പുതിയ വീടിനു മുന്നില്‍ അഭിമാനത്തോടെ നില്‍ക്കുന്ന താരത്തിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ വീടിനു പിന്നില്‍ കണ്ണ് നനയിക്കുന്ന ഒരു കഥ കൂടി ഉണ്ടെന്നാണ് റോബര്‍ട്ട്‌ പറയുന്നത്. 

ഈ വീട് ഒരു കാലത്ത് അടിമകള്‍ നിര്‍മിച്ച വീട് ആണെന്നാണ് റോബര്‍ട്ട്‌ പറയുന്നത്. വീടിന്റെ ചിത്രത്തോടൊപ്പം ' ഒരിക്കലും കഠിനാധ്വാനം ചെയ്യുന്ന  ഒരു കറുത്ത വംശജന്റെ കഴിവില്‍ നിങ്ങള്‍ അവിശ്വസിക്കരുത് ' എന്ന കുറിപ്പോടെ ആണ് റോബര്‍ട്ട്‌ പോസ്റ്റ്‌ പങ്കുവെച്ചതും.1820 ല്‍ റസല്‍ ഫാമിലി ആണ് ഈ വീട് പണിയിച്ചത്. തന്റെ പൂര്‍വ്വികരുടെ അധ്വാനവും വിയര്‍പ്പും കൊണ്ട് പണിത ആ വീട് ഇരുന്നൂറു വര്‍ഷങ്ങള്‍ക്ക് ഇപ്പുറം മറ്റൊരു കറുത്ത വര്‍ഗ്ഗക്കാരനായ താന്‍ വാങ്ങിയതില്‍ താന്‍ അഭിമാനിക്കുന്നു എന്നാണ് റോബര്‍ട്ട്‌ വികാരാധീനനായി കുറിപ്പില്‍ പറയുന്നത്. 

ADVERTISEMENT

സ്ഥലത്തെ കോട്ടന്‍ മില്‍ ഉടമകളായിരുന്ന റസല്‍ കുടുംബം അടിമകളെ ഉപയോഗിച്ചാണ് ഈ വീട് നിര്‍മ്മിച്ചത്‌. അന്ന് അടിമത്തം നിലനിന്നിരുന്ന കാലമായിരുന്നു. എന്നാല്‍ ഇന്ന് കാലം മാറി. എങ്കില്‍ പോലും തന്റെ പൂര്‍വ്വികര്‍ നിര്‍മ്മിച്ച ഈ വീട് സ്വന്തമാക്കാന്‍ തനിക്ക് സാധിച്ചു എന്നാണ് റോബര്‍ട്ട്‌ പറയുന്നത്. 

എന്തുകൊണ്ടാണ് ഇത്രയും വലിയ വീട് വാങ്ങുന്നതെന്ന് ഏജന്റ് ചോദിച്ചപ്പോള്‍ ഇതൊരു തലമുറയുടെ നീക്കമാണെന്നാണ് താന്‍ പറഞ്ഞതെന്നും റോബര്‍ട്ട്‌ പറയുന്നു. വീട് വാങ്ങാന്‍ താന്‍ ഉടമയെ സമീപിച്ചപ്പോള്‍ തനിക്കതു സ്വന്തമാക്കാനുള്ള പണമുണ്ടോ എന്നയാള്‍ സംശയിച്ചിരുന്നുവെന്നും കഠിനാധ്വാനിയായ കറുത്ത വര്‍ഗക്കാരെ കുറച്ചു കാണരുതെന്നും റോബര്‍ട്ട് കുറിക്കുന്നു.

ADVERTISEMENT

English Summary- Robert Hartwell Bought house built by Ancesstors