ആഗോളതാപനം മനുഷ്യരാശിക്ക് ഭീഷണിയാകുന്ന കാലഘട്ടത്തിൽ, പ്രകൃതിസൗഹൃദവീടുകൾ നിർമിക്കുക എന്നത് പ്രധാനമാണ്. ‘Put Your Hands Together’ (PYHT) എന്ന മുംബൈ ബേസ്ഡഡ് കമ്പനിയും ഇത്തരത്തില്‍ ബയോ-ആർക്കിടെക്ചർ പ്രോജക്റ്റുകള്‍ ചെയ്യുന്നവരാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഗോളതാപനം മനുഷ്യരാശിക്ക് ഭീഷണിയാകുന്ന കാലഘട്ടത്തിൽ, പ്രകൃതിസൗഹൃദവീടുകൾ നിർമിക്കുക എന്നത് പ്രധാനമാണ്. ‘Put Your Hands Together’ (PYHT) എന്ന മുംബൈ ബേസ്ഡഡ് കമ്പനിയും ഇത്തരത്തില്‍ ബയോ-ആർക്കിടെക്ചർ പ്രോജക്റ്റുകള്‍ ചെയ്യുന്നവരാണ്. അരീന്‍ അത്താരിയും ശഹ്വീര്‍ ഇറാനിയും ചേര്‍ന്നാണ് ആദ്യം PYHT ക്ക് തുടക്കമിട്ടത്. 2011 ല്‍ അഞ്ചു പേര്‍ ചേര്‍ന്നാണ് ഈ സ്റ്റാർട്ടപ്പിന് തുടക്കമിട്ടത്. Biodegradable വസ്തുക്കള്‍ കൊണ്ടാണ് ഇവരുടെ നിര്‍മ്മിതികള്‍. ബാംബൂ , വുഡ് , മഡ്, കല്ല്‌ എന്നിവയാണ് പ്രധാനമായും നിര്‍മ്മാണവസ്തുക്കള്‍.

കംപ്രസ്ഡ് മഡ് ബ്രിക്സ് ഉപയോഗിക്കുന്നതിനാല്‍ വീട്ടിനുള്ളിലെ ചൂട് 7 ഡിഗ്രി വരെ കുറയ്ക്കാന്‍ സാധിക്കും. ഈയടുത്തു Compressed Stabilised Earth Blocks (CSEB) ടെക്നിക് ഉപയോഗിച്ചു നിര്‍മ്മിച്ച ഫാം ഹൗസിനു വലിയ സ്വീകാര്യത ലഭിച്ചു എന്ന് ശഹ്വീര്‍ പറയുന്നു.

ADVERTISEMENT

കാര്‍ബണ്‍ ഫുട് പ്രിന്റ്‌സ് കുറയ്ക്കാന്‍ ഏറ്റവും പറ്റിയ മാര്‍ഗ്ഗം ചെടി കൊണ്ടുള്ള കട്ടകള്‍ കൊണ്ട് നിര്‍മ്മിക്കുന്ന വീടുകള്‍ ആണെന്നാണ് ഇവരുടെ അഭിപ്രായം. മാത്രമല്ല ചെളിക്ക് ചൂടുള്ള സമയത്ത് ഉള്ളില്‍ തണുപ്പ് നിറയ്ക്കാനും തണുപ്പുള്ള സമയത്ത് ഉള്ളില്‍ ചൂട് നിറയ്ക്കാനുമുളള കഴിവുണ്ട്. 

മനാലിയിലെ ബര്‍വ്വ വില്ലേജില്‍ ഇവര്‍ സ്മരിക റാണയ്ക്കും ഭര്‍ത്താവിനും നിര്‍മ്മിച്ച്‌ നല്‍കിയ ഹോംസ്റ്റേ വലിയ പ്രശംസപിടിച്ചു പറ്റിയതാണ്. മുംബൈയില്‍ നിന്നും മനാലിയിലേക്ക് ശാന്തജീവിതം സ്വപ്നം കണ്ടു കുടിയേറിയ ഈ ദമ്പതികള്‍ക്ക് ഹോം സ്റ്റേ നിര്‍മ്മിക്കുമ്പോള്‍ ഒരൊറ്റ ആവശ്യം മാത്രേ ഉണ്ടായിരുന്നുള്ളൂ. പ്രകൃതിയോട് ഇണങ്ങി, ലോക്കലി ലഭിക്കുന്ന വസ്തുക്കള്‍ കൊണ്ടുവേണം  ഹോംസ്റ്റേ നിര്‍മ്മിക്കാന്‍. ചെളിയും പ്രദേശത്തു തന്നെ ലഭിക്കുന്ന കല്ലും കൊണ്ടാണ് ഈ ഹോംസ്റ്റേ നിര്‍മ്മിച്ച്‌ നല്‍കിയത്. 

ADVERTISEMENT

നിരവധി വര്‍ക്ക്‌ഷോപ്പുകളിൽ പങ്കെടുത്ത ശേഷമാണ് ഇവര്‍ PYHT ക്ക് രൂപം നൽകിയതും. ആദ്യം ചെറിയ പ്രോജെക്റ്റുകള്‍, ഫാം ഹൌസുകള്‍ എന്നിവയായിരുന്നു ഏറ്റെടുത്തു ചെയ്തത്. പിന്നീട് വന്‍ പ്രോജെക്റ്റുകള്‍ PYHTക്ക് കിട്ടി തുടങ്ങി. 

English Summary- Eco Friendly House Mumbai