കോഴിക്കോട് പേരാമ്പ്രയിലെ ബിന്ദുവിന്റെയും ജോജോയുടെയും വീട് കണ്ടാല്‍ ആരുമൊന്നു അതിശയിക്കും. 34 തരം ബൊഗൈൻവില്ല ചെടികളാണ് ഇവിടെ കണ്ണിനും മനസിനും കുളിര്‍മ്മ നല്‍കി പൂത്തുനില്‍ക്കുന്നത്. കഴിഞ്ഞ 20 വര്‍ഷമായി തങ്ങളുടെ 36 സെന്റ്‌ വസ്തുവില്‍ ഇവര്‍ വളര്‍ത്തിയെടുത്തത് നിരവധി ചെടികളും ഫലവൃക്ഷങ്ങളുമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് പേരാമ്പ്രയിലെ ബിന്ദുവിന്റെയും ജോജോയുടെയും വീട് കണ്ടാല്‍ ആരുമൊന്നു അതിശയിക്കും. 34 തരം ബൊഗൈൻവില്ല ചെടികളാണ് ഇവിടെ കണ്ണിനും മനസിനും കുളിര്‍മ്മ നല്‍കി പൂത്തുനില്‍ക്കുന്നത്. കഴിഞ്ഞ 20 വര്‍ഷമായി തങ്ങളുടെ 36  സെന്റ്‌ വസ്തുവില്‍ ഇവര്‍ വളര്‍ത്തിയെടുത്തത് നിരവധി ചെടികളും ഫലവൃക്ഷങ്ങളുമാണ്. ഒരു ഹോബി എന്നതിനപ്പുറം വരുമാനം നേടുന്ന ഒരു ബിസിനസ് സംരംഭമാക്കി മാറ്റാനും ഇവർക്ക് കഴിഞ്ഞു.

ഇന്ന് മാസം ഒരു ലക്ഷം രൂപയാണ് ബൊഗൈൻവില്ല കൃഷിയില്‍ നിന്നും ഈ ദമ്പതികള്‍ സമ്പാദിക്കുന്നത്. കൂടാതെ ഫ്ലവറിങ് അറേഞ്ച്മെന്റ് , സംരംഭകത്വ ക്ലാസുകള്‍ നടത്തുക , വര്‍ക്ക്‌ഷോപ്പുകള്‍ നടത്തുക എങ്ങനെ പലതുണ്ട് ഈ ദമ്പതികള്‍ക്ക്. കൂടാതെ ഇന്‍സ്റ്റന്റ് ഗാര്‍ഡന്‍ ഒരുക്കി കൊടുക്കുകയും ചെയ്യാറുണ്ട്.

ADVERTISEMENT

കാലത്ത് അഞ്ചു മണിക്ക് ആരംഭിക്കും ബിന്ദുവിന്റെയും ജോജോയുടെയും അധ്വാനം. സ്കൂള്‍ അധ്യാപിക കൂടിയായ ബിന്ദു സ്കൂളില്‍ നിന്നും വൈകിട്ട് വരുന്ന വരെ കൃഷി കാര്യങ്ങള്‍ നോക്കുന്നത് ജോജോയാണ്. പിന്നീട് ബിന്ദു കൂടി വന്ന ശേഷം രാത്രി പതിനൊന്നുമണി വരെ ഇവര്‍ ബൊഗൈൻവില്ലകള്‍ക്കൊപ്പം തന്നെ എന്ന് പറയാം. 

കൃഷി പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് ബിന്ദുവിന്റെ വരവ്.വിവാഹം കഴിഞ്ഞു ജോജോയുടെ വീട്ടില്‍ എത്തിയപ്പോള്‍ തന്നെ അവിടെ ജോജോയുടെ അമ്മയ്ക്ക് നല്ലൊരു കൃഷിയിടവും പൂന്തോട്ടവും ഉണ്ടായിരുന്നു എന്ന് ബിന്ദു പറയുന്നു. പതിനൊന്നു മക്കളാണ് ജോജോ ഉള്‍പ്പെടെ ആ കുടുംബത്തില്‍. അന്ന് എല്ലാവരും കൂട്ടുകുടുംബമായായിരുന്നു കഴിഞ്ഞിരുന്നത്. ഇവരെല്ലാം തന്നെ കൃഷിക്കാര്‍. ഇതൊരു ട്രെയിനിംഗ് പീരീഡ്‌ ആയിരുന്നു കൃഷിയില്‍ എന്ന് ബിന്ദു പറയുന്നു. 

ADVERTISEMENT

പിന്നീട് മക്കളൊക്കെ ആയ ശേഷം മൂന്നുകിലോമീറ്റര്‍ മാറി ബിന്ദുവും ജോജോയും വീട് വച്ചു. അങ്ങനെയാണ് അവിടെ നല്ലൊരു തോട്ടം ഉണ്ടാക്കിയത്. കേരളത്തിലുടനീളം സഞ്ചരിച്ചാണ് ഇവിടേക്ക് വേണ്ട ബൊഗൈൻവില്ലകള്‍ ശേഖരിച്ചത് എന്ന് ബിന്ദു പറയുന്നു. 

പ്രധാനമന്ത്രിയുടെ National Progressive Farm Award അടക്കം നിരവധി ബഹുമതികള്‍ ഇവരെ തേടി എത്തിയിട്ടുണ്ട്.  64,000  ഫോളോവേര്‍സുള്ള 'ടെക് ഫ്ലോറ' എന്നൊരു യൂട്യൂബ് ചാനല്‍ കൂടിയുണ്ട് ഇവര്‍ക്ക്. 

ADVERTISEMENT

English Summary- Couple Earn Money Through Gardening