മണ്ണ് ഉപയോഗിക്കാതെ കൃഷി ചെയ്യാന്‍ സാധിക്കുമോ ? അതെങ്ങനെ എന്ന് അറിയണമെങ്കില്‍ പുണെ സ്വദേശിനി നീല രണവിക്കറുടെ 450 ചതുര്രശ്രയുള്ള ടെറസിലെ ഗാര്‍ഡനിലേക്ക് വരണം.. മണ്ണോ , പോട്ടിങ് മിക്സ്ച്ചറോ ഒന്നും തന്നെ ഉപയോഗിക്കാതെ സ്വയം തയ്യാറാക്കിയ വളത്തിലാണ് നീലയുടെ കൃഷി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണ്ണ് ഉപയോഗിക്കാതെ കൃഷി ചെയ്യാന്‍ സാധിക്കുമോ ? അതെങ്ങനെ എന്ന് അറിയണമെങ്കില്‍ പുണെ സ്വദേശിനി നീല രണവിക്കറുടെ 450 ചതുര്രശ്രയുള്ള ടെറസിലെ ഗാര്‍ഡനിലേക്ക് വരണം.. മണ്ണോ , പോട്ടിങ്  മിക്സ്ച്ചറോ ഒന്നും തന്നെ ഉപയോഗിക്കാതെ സ്വയം തയ്യാറാക്കിയ വളത്തിലാണ് നീലയുടെ കൃഷി. കോസ്റ്റ് അക്കൗണ്ടന്റ്റും മാരത്തോണ്‍ റണ്ണറുമാണ് നീല. ഒപ്പം നല്ലൊരു ഹോം ഗാര്‍ഡനറും. 

പത്തുവര്‍ഷമായി നീല കൃഷി തുടങ്ങിയിട്ട്. അടുക്കള മാലിന്യം എങ്ങനെ ഉപയോഗപ്രദമായി ഉപയോഗിക്കാം എന്ന ചിന്തയില്‍ നിന്നാണ് കമ്പോസ്റ്റ് നിര്‍മ്മാണത്തെ കുറിച്ച് നീല ചിന്തിച്ചത്. വീടിനു അടുത്തുള്ള കൂട്ടുകാര്‍ വഴിയാണ് ഇത്തരത്തില്‍ കൃഷി ചെയ്യാം എന്ന ആശയം നീലയ്ക്ക്  ഉണ്ടാകുന്നത്. 

ADVERTISEMENT

മണ്ണില്ലാതെ കൃഷി ചെയ്യുന്നതിനെ കുറിച്ച് നിരവധി വിവരങ്ങള്‍ നീല ഇന്റര്‍നെറ്റ്‌ വഴി ശേഖരിച്ചു. പ്ലാന്റ് ബെഡ് നിര്‍മ്മിക്കുക ,ജലസേചനം നടത്തുക, എന്തൊക്കെ വളങ്ങള്‍ ഉപയോഗിക്കാം അങ്ങനെ നിരവധി കാര്യങ്ങള്‍ പിന്നീട് നീല പഠിച്ചു. ഇന്ന് നൂറോളം കണ്ടയിനറുകളിലായി നിരവധി പച്ചകറികള്‍ , പഴവര്‍ഗ്ഗങ്ങള്‍, കരിമ്പ്  എന്നിവയെല്ലാം നീല കൃഷി ചെയ്യുന്നുണ്ട്. ടെറസില്‍ ഒരു പ്ലാന്റ് ബെഡ് ഉണ്ടാക്കി അതിലാണ് കൃഷി ചെയ്യുന്നത്.

ഉണങ്ങിയ ഇലകളും ,ചാണകവും , അടുക്കള മാലിന്യങ്ങളും ഉപയോഗിച്ചാണ് നീല കൃഷിക്ക് ആവശ്യമായ ഇടം ഒരുക്കുന്നത്. ഈ 'സോയില്‍ലെസ്സ്  പോട്ടിങ്  മിക്സ്ച്ചര്‍' ആണ് നീല കൃഷിക്ക് മുഴുവനും ഉപയോഗിക്കുന്നത്. 

ADVERTISEMENT

ഇത്തരം ഒരു മിക്സ്ച്ചര്‍ ഉപയോഗിച്ച് കൃഷിചെയ്താല്‍ ഫലങ്ങള്‍ നിരവധിയാണ്  എന്ന് നീല പറയുന്നു. അതില്‍ പ്രധാനം കീടനാശിനികള്‍ ഒന്നും ഇതില്‍ ഉപയോഗിക്കണ്ട എന്നതാണ്. മറ്റൊന്ന്  കളകള്‍ വളരുന്നില്ല എന്നതുമാണ്‌.

നീലയും ഫ്ലാറ്റിലെ തന്നെ കൃഷിയെ സ്നേഹിക്കുന്ന സ്ത്രീകളും കൂടി ചേര്‍ന്ന് തുടങ്ങിയ കൃഷി സംബന്ധമായ വിവരങ്ങള്‍ പങ്കുവയ്ക്കുന്ന ഫേസ്ബുക്ക് പേജില്‍ ഇന്ന് മുപ്പതിനായിരത്തിലധികം അംഗങ്ങളുണ്ട്‌. ചില ദിവസങ്ങളില്‍ കൃഷി സംബന്ധമായ വര്‍ക്ക്‌ഷോപ്പുകളും നീല നടത്താറുണ്ട്‌.

ADVERTISEMENT

English Summary- Terrace Garden without Soil Model