പ്രതീക്ഷിക്കാതെ വന്ന മലവെള്ളപ്പാച്ചിൽ പോലെയായിരുന്നു കൊറോണ. അതിൽ തകർന്നടിഞ്ഞത് എത്ര മേഖലകളാണ്. കേരളത്തിലെ നിർമാണമേഖലയും വിഭിന്നമല്ല. പൊതുവെ ഒരാളുടെ മോശം സമയത്താണ് വീടുപണി നടക്കുക എന്നുപറയാറുണ്ട്. കൊറോണ അതുക്കും മേലെ ആയിപ്പോയി. അതിഥി തൊഴിലാളികൾ മടങ്ങിയതും നിർമാണസാമഗ്രികളുടെ ലഭ്യതക്കുറവും ഗൃഹനാഥന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രതീക്ഷിക്കാതെ വന്ന മലവെള്ളപ്പാച്ചിൽ പോലെയായിരുന്നു കൊറോണ. അതിൽ തകർന്നടിഞ്ഞത് എത്ര മേഖലകളാണ്. കേരളത്തിലെ നിർമാണമേഖലയും വിഭിന്നമല്ല. പൊതുവെ ഒരാളുടെ മോശം സമയത്താണ് വീടുപണി നടക്കുക എന്നുപറയാറുണ്ട്. കൊറോണ അതുക്കും മേലെ ആയിപ്പോയി. അതിഥി തൊഴിലാളികൾ മടങ്ങിയതും നിർമാണസാമഗ്രികളുടെ ലഭ്യതക്കുറവും ഗൃഹനാഥന്റെ തൊഴിൽനഷ്ടവും എല്ലാംകൂടി വീടുപണി ആകെ അങ്കലാപ്പിലായി. പ്രവാസികൾക്കാണ് കൂടുതൽ ഇരുട്ടടി ഏറ്റത്. ഭാവിയിൽ ലഭിക്കുന്ന വരുമാനം മനസ്സിൽ കണ്ടു ആഡംബരവീട് പണിയാൻ തുനിഞ്ഞിറങ്ങിയവർ പലരും വീടിന്റെ ബജറ്റ് വെട്ടിക്കുറച്ചു.

ഈ മോശം കാലത്ത് വീടുപണിയുന്നവർ ചെലവ്  ചുരുക്കാൻ ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങൾ ശ്രദ്ധിക്കുക.

ADVERTISEMENT

1. നിർമാണ സാമഗ്രികളും ഫിനിഷിങ് സാമഗ്രികളും തിര‍ഞ്ഞെടുക്കുമ്പോൾ അവസാന തീരുമാനം വീട്ടുകാരുടേതാകണം. നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം നിരവധി അഭിപ്രായങ്ങൾ പറഞ്ഞെന്നുവരാം. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ അവർ സ്വന്തമായി വീടുവയ്ക്കുമ്പോള്‍ പ്രയോഗത്തിൽ ആക്കാനുള്ളതാണ് എന്ന് ഓർക്കുക.

2 . ഫിനിഷിങ് സമയത്താണ് ഏറ്റവുമധികം പാഴ്ച്ചെലവുണ്ടാകുക. സുന്ദരമായതും സൗകര്യങ്ങൾ കൂടിയതുമായ നിരവധി നിർമാണവസ്തുക്കൾ വിപണിയിലുണ്ട്. ഇഷ്ടപ്പെട്ട സാധനം ബജറ്റിലൊതുങ്ങുന്നതാണോ എന്നും നോക്കണം. കണ്ട് ഇഷ്ടപ്പെട്ടു അപ്പോൾ ബജറ്റൊന്നും നോക്കിയില്ല എന്ന ന്യായീകരണം ചെലവ് നിയന്ത്രിക്കാൻ സഹായിക്കില്ല.

ADVERTISEMENT

3 . ഫ്ലോറിങ് വളരെയധികം ചെലവു വരുന്ന വിഭാഗമാണ്. ചെലവു കുറയ്ക്കണം എന്നുണ്ടെങ്കിൽ കടയിൽ സ്റ്റോക്ക് കുറഞ്ഞ് മാറ്റിവച്ച ടൈലുകൾ എടുക്കാം. എല്ലാ മുറികളിലേക്കും ഒരേ പാറ്റേൺ കിട്ടില്ല എന്നതാണ് ഇതിന്റെ ന്യൂനത. ഒരു മുറിയിലേക്കു മാത്രം ഒരു തരം പാറ്റേൺ എന്ന കണക്കിനോ ഒരു മുറിയിലേക്ക് രണ്ട് പാറ്റേണുകളുടെ കോംബിനേഷനായോ എടുക്കാം.

4 . ഇലക്ട്രിക്കൽ, പ്ലമിങ് വിഭാഗം കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കണം. വീട്ടുകാർക്ക് അറിവു കുറഞ്ഞ വിഷയങ്ങളിലായിരിക്കും നഷ്ടം കൂടുതല്‍ ഉണ്ടാകുക. എല്ലാ മുറികളിലും ടൂവേ സ്വിച്ചുകളും പ്ലഗ് പോയിന്റുകളും ഭാവിയിൽ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപകരണങ്ങൾക്കുള്ള പോയിന്റുകളുമെല്ലാം സ്ഥാപിച്ച് ഭിത്തി നിറയ്ക്കണമെന്ന നിർബന്ധമാണ് പലർക്കും. എന്നാൽ പ്ലഗ് പോയിന്റ് കൂടുന്നതനുസരിച്ച് പലപ്പോഴും ത്രീഫേസ് കണക്ഷൻ എടുക്കേണ്ടതായിവരെ വരാം.

ADVERTISEMENT

5. ഭിത്തി നിർമാണത്തിൽ ചെലവു ചുരുക്കാനുള്ള ഏക മാർഗം ഡിസൈൻ ഏറ്റവും ലളിതമാക്കുകയാണ്. എക്സ്റ്റീരിയറിന്റെ ഭംഗി കൂട്ടാനെന്ന ഭാവത്തിൽ കൂടുതൽ മുഖപ്പുകളും തൊങ്ങലുകളും നിർമിക്കുന്നത് ചെലവു കൂട്ടും. നിസ്സാരമായ കുറച്ചു നിർമാണ സാമഗ്രികളാണോ വില കൂട്ടുക എന്നാകും ചിന്ത. പക്ഷേ, നിർമാണ സാമഗ്രികളുടെ വില പോലെത്തന്നെയോ അതിലിരട്ടിയോ പണിക്കൂലിയും വരുമെന്നത് ആരും ഓർക്കാറില്ല. വീടുപണിയുമ്പോൾ 100 രൂപയ്ക്കുപോലും അതിന്റേതായ വിലയുണ്ട്.

English Summary- House Construction During Covid Period Tips