ആളുകൾ നഗരങ്ങളിലേക്ക് ചേക്കേറിയതും തിരക്കുപിടിച്ച ജീവിതശൈലിയും കാരണം ഫ്ലാറ്റുകളിലേക്ക് ചേക്കേറുന്ന മലയാളികൾ നിരവധിയാണ്. എന്നാൽ തീരദേശപരിപാലനനിയമം ലംഘിച്ചതിന്റെ പേരിൽ മരടിലെ ഫ്ലാറ്റുകൾ പൊളിച്ചതോടെ മലയാളികൾക്ക് ഫ്ലാറ്റ് വാങ്ങാൻ പൊതുവെ ഒരു ഉൾഭയം വന്നുകൂടിയിട്ടുണ്ട്. ചതിവ് പറ്റാതിരിക്കാൻ കൂടുതൽ ജാഗ്രത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആളുകൾ നഗരങ്ങളിലേക്ക് ചേക്കേറിയതും തിരക്കുപിടിച്ച ജീവിതശൈലിയും കാരണം ഫ്ലാറ്റുകളിലേക്ക് ചേക്കേറുന്ന മലയാളികൾ നിരവധിയാണ്. എന്നാൽ തീരദേശപരിപാലനനിയമം ലംഘിച്ചതിന്റെ പേരിൽ മരടിലെ ഫ്ലാറ്റുകൾ പൊളിച്ചതോടെ മലയാളികൾക്ക് ഫ്ലാറ്റ് വാങ്ങാൻ പൊതുവെ ഒരു ഉൾഭയം വന്നുകൂടിയിട്ടുണ്ട്. ചതിവ് പറ്റാതിരിക്കാൻ കൂടുതൽ ജാഗ്രത പുലർത്തേണ്ടത്തിന്റെ ആവശ്യകത ഇപ്പോൾ മലയാളികൾക്ക് മനസ്സിലായിട്ടുണ്ട്. ഫ്ലാറ്റ് വാങ്ങിക്കുമ്പോൾ നമ്മൾ പല കാര്യങ്ങളും പരിശോധിക്കേണ്ടതുണ്ട്. അത് എന്തൊക്കെയാണെന്നു പരിശോധിക്കാം. 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ADVERTISEMENT

∙ ഫ്ലാറ്റിനു നിയമപരമായ അനുമതി ലഭിച്ചതാണോ എന്നു പരിശോധിക്കണം.

∙ കോർപറേഷൻ, ഫയർഫോഴ്‌സ്, പൊലൂഷൻ കൺട്രോൾ ബോർഡ് എന്നിവയുടെ അനുമതി നിർബന്ധമാണ്.

∙ ഫ്ലാറ്റിന്റെ വില കൃത്യമായി പരിശോധനയ്‌ക്കു വിധേയമാക്കണം.

∙ ഫ്ലാറ്റിൽ എന്തൊക്കെ സൗകര്യങ്ങൾ നൽകുന്നുണ്ടെന്നു  മനസ്സിലാക്കണം.

ADVERTISEMENT

∙ സ്വിമ്മിങ് പൂൾ, ജിംനേഷ്യം തുടങ്ങിയ കൂടുതൽ സൗകര്യങ്ങൾ നൽകുന്നുണ്ടോ എന്നു പരിശോധിക്കണം.

∙ എക്‌സ്‌പൻസ് എന്ന പേരിൽ മാസത്തിൽ നൽകേണ്ട തുക എത്രയെന്നു മനസ്സിലാക്കണം. (സാധാരണ ഗതിയിൽ അഞ്ഞൂറു മുതൽ പതിനായിരംരൂപവരെ ഈ ഇനത്തിൽ വാങ്ങാറുണ്ട്).

∙ വെള്ളത്തിന്റെ ലഭ്യത പരിശോധിക്കണം. 

∙ ഏരിയ കൃത്യമായി പരിശോധിക്കണം. എത്ര ശതമാനം കാർപ്പറ്റ് ഏരിയ ലഭിക്കുമെന്നു നോക്കണം. ഇല്ലെങ്കിൽ രേഖകളിൽ കാണിക്കുന്ന അത്രയും സ്‌ക്വയർഫീറ്റ് ഏരിയ ഉപയോഗിക്കാൻ കിട്ടിയെന്നു വരില്ല. 

ADVERTISEMENT

∙ ഫ്ലാറ്റ് നിർമാതാക്കളുെട വിശ്വാസ്യത മനസ്സിലാക്കണം

∙ പേയ്‌മെന്റ് ഷെഡ്യൂൽ മനസ്സിലാക്കണം.

വാങ്ങുന്നതെങ്ങനെ?

ഫ്ലാറ്റുകൾ പലതരത്തിൽ സ്വന്തമാക്കാം.

1) നിർമാണം പൂർണമായും കഴിഞ്ഞത്

ഈ രീതിയിൽ വാങ്ങുന്നയാൾക്കു കൂടുതൽ ഭയപ്പെടേണ്ട സാഹചര്യം വരില്ല. ഫ്ലാറ്റിന് നിയമപരമായ അനുമതികൾ എല്ലാം ലഭിച്ചിട്ടുണ്ടോ എന്നു പരിശോധിച്ചാൽ മാത്രം മതി. 

2) ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്/ഉണ്ടാക്കാൻ പോകുന്നത്.

ഇത്തരം ഫ്ലാറ്റുകൾ വാങ്ങുമ്പോൾ നിർമാണം പൂർണമായും പഠിക്കണം. പ്ലാനിന് അനുമതി കിട്ടിയതാണോ എന്നു നോക്കണം. പ്ലാനിന് അനുമതി ലഭിക്കാതെ പരസ്യം ചെയ്യാൻ പാടില്ലെന്നാണു നിയമം. ഫ്ലാറ്റ് നിർമിക്കുന്ന പ്രദേശം, പ്രദേശത്തെ ഭൂമിവില എന്നിവ മനസ്സിലാക്കണം. നിർമാണം പൂർത്തിയായവയെ അപേക്ഷിച്ച് ഇത്തരം ഫ്ലാറ്റുകളുടെ സ്‌ക്വയർഫീറ്റ് നിരക്ക് കുറയേണ്ടതാണ്. വാങ്ങുമ്പോൾ കൃത്യമായ കരാർ ഉണ്ടാക്കണം.പേയ്‌മെന്റിനനുസരിച്ച് ഫ്ലാറ്റിന്റെ നിർമാണത്തിൽ പുരോഗതി ഉണ്ടോ എന്നു ശ്രദ്ധിക്കണം. 

English Summary- Things to Ensure before Buying Flats