വീടായാൽ വീടിന് അഴകേകുന്നതിനായി പൂന്തോട്ടങ്ങൾ അനിവാര്യമാണ്. പൂന്തോട്ടങ്ങൾ ഇഷ്ടപ്പെടാത്ത വ്യക്തികളും ഉണ്ടാകില്ല. എന്നാൽ ഇപ്പോൾ പല വീടുകളും നിർമിക്കുന്നത് മൂന്നോ നാലോ സെന്റ് സ്ഥലത്ത് പരമാവധി വലുപ്പത്തിലാണ്. അതിനാൽ തന്നെ മുറ്റം എന്ന് പറയാനും മാത്രം സ്ഥലം ഉണ്ടാകില്ല. ഉള്ളസ്ഥലത്ത് കാർ പോർച്ച് കൂടി വന്നാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൂന്തോട്ടങ്ങൾ ഇഷ്ടപ്പെടാത്ത വ്യക്തികളും ഉണ്ടാകില്ല. എന്നാൽ ഇപ്പോൾ പല വീടുകളും നിർമിക്കുന്നത് മൂന്നോ നാലോ സെന്റ് സ്ഥലത്ത് പരമാവധി വലുപ്പത്തിലാണ്. അതിനാൽ തന്നെ മുറ്റം എന്ന് പറയാനും മാത്രം സ്ഥലം ഉണ്ടാകില്ല. ഉള്ളസ്ഥലത്ത് കാർ പോർച്ച് കൂടി വന്നാൽ പിന്നെ പൂന്തോട്ടം നിർമിക്കാൻ സ്ഥലമില്ലാത്ത അവസ്ഥയാണ്. ഇങ്ങനെയുള്ള അവസ്ഥയിൽ വീടുകൾക്ക് അഴകേകാൻ ഹാങ്ങിങ് ഗാർഡനുകൾ കൊണ്ട് സാധിക്കും. ഇപ്പോൾ ഹാങ്ങിങ്  ഗാർഡനുകൾ പല നഴ്‌സറികളിലും ലഭ്യമാണ്.

ADVERTISEMENT

വീടിന്റെ മതിലിനു ഇരുവശങ്ങളിലും തൂക്കിയിടാൻ സാധിക്കുന്ന രീതിയിൽ ഗാർഡനുകൾ ലഭ്യമാണ്. വളരെ ചെറിയ സ്ഥലത്ത് വീട് വയ്ക്കുന്നവർക്ക്   ഇതിന്റെ പ്രയോജനം ലഭിക്കും. പച്ചപ്പ് നൽകുന്ന രീതിയിലുള്ള ചെടികളും, പൂക്കൾ ഉണ്ടാകുന്ന ഓർക്കിഡ് പോലുള്ള ചെടികളും ഇത്തരത്തിൽ തൂക്കിയിടാൻ സാധിക്കും. വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ഉണ്ടാക്കുന്നത് വളരെ എളുപ്പമാണ്. പൂന്തോട്ട നിര്‍മാണത്തിനായി പ്ലാസ്റ്റിക് / മെറ്റല്‍ പാത്രങ്ങളെ വരെ ചെടി നടാനുള്ള ചട്ടിയാക്കി മാറ്റാം. ഇവ വെര്‍ട്ടിക്കല്‍ ഗാർഡൻ ഒരുക്കാൻ ഉദ്ദേശിക്കുന്ന മതിലിലോ ചുവരിലോ തൂക്കുകയും ചെയ്യാം. ഇങ്ങനെ തയാറാക്കിയ ചട്ടിയുടെ അടിഭാഗത്ത് അധികമായി വരുന്ന വെള്ളത്തിന് ഊര്‍ന്ന് ഇറങ്ങാനുള്ള ദ്വാരങ്ങൾ ഇടണം.

ADVERTISEMENT

ഒരു സ്ക്വയർഫീറ്റിൽ കുറഞ്ഞത് പത്തോ പതിനഞ്ചോ വ്യത്യസ്തങ്ങളായ ചെടികള്‍ വയ്ക്കാനാകും.. വീടിനകത്തും പുറത്തും ഒരുപോലെ പരീക്ഷിക്കാവുന്നവയാണ് വെർട്ടിക്കൽ ഗാർഡനുകൾ. വെർട്ടിക്കൽ ഗാർഡനുകൾ നിർമിക്കുന്നതിനായി  മണ്ണിനു പകരം ചകിരിച്ചോർ കൊണ്ട് നിർമിച്ച ബയോവാളുകളും ഉപയോഗിക്കാറുണ്ട്.  ഗാർഡൻ സെറ്റ് ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തൃതി, വലുപ്പം, പ്രകാശത്തിന്റെ ലഭ്യത തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുത്ത് ആണ് ബയോവാളുകളുടെ എണ്ണം നിർണ്ണയിക്കുന്നത്. അലമാണ്ട, റങ്കൂൺ ക്രീപ്പർ , ഐസോമിയ, ഫേണുകൾ എന്നിവയാണ് വെർട്ടിക്കൽ ഗാർഡനുകളിൽ സാധാരണയായി നടുന്നത്.

ADVERTISEMENT

പണം മുടക്കി ബയോവാളുകൾ വാങ്ങുന്നതിനു ബദലായി, പഴയ ഷൂറാക്കുകൾ, ജനലുകൾ, പിവിസി പൈപ്പുകൾ ,ഇരുമ്പു വലകൾ എന്നിവകളിലും ബയോവാളുകൾ ക്രമീകരിക്കാവുന്നതാണ്. വെള്ളം  സ്പ്രേ ചെയ്ത് മാത്രം നൽകേണ്ട തരത്തിലുള്ള ചെടികളാണ് ഇവിടെ നല്ലത്. പ്ലാസ്റ്റിക്ക് കുപ്പികൾ പോലും അല്പം കലാബോധത്തോടെ ഉപയോഗിക്കുകയാണ് എങ്കിൽ വെട്ടിക്കൽ ഗാർഡനുകളായി രൂപമാറ്റം വരുത്താൻ കഴിയും. ഇതിനായി ഒഴിഞ്ഞ പ്ലാസ്റ്റിക്ക് ബോട്ടിലുകൾ വിവിധങ്ങളായ ആകൃതിയിൽ മുറിച്ച ശേഷം ഹോഡറുകൾ പിടിപ്പിക്കുകയാണ് വേണ്ടത്.

വീടിന് പുറത്തെ മതിലിൽ ഗാർഡൻ ഒരുക്കുമ്പോൾ പെട്ടെന്ന് നശിച്ചുപോകാത്ത തരത്തിലുള്ള മണിപ്ലാന്റുകള്‍, വിവിധതരം ചീരകള്‍, റിബണ്‍ ഗ്രാസ്, നീഡില്‍ ഗ്രാസ് എന്നിവയാണ് കൂടുതലായും ഉപയോഗിക്കുന്നത്.ഒരു സ്‌ക്വയര്‍ഫീറ്റില്‍ ചെടിച്ചട്ടികളിലായി ക്രമീകരിക്കുകയാണെങ്കില്‍ നാലു ചെടിച്ചട്ടികളാണ് ഉപയോഗിക്കുക. ഒരു ചെടിച്ചട്ടിക്കു 50 രൂപമുതലാണ് വില. അതിനാൽ അമിത ചെലവിന്റെ പേടിയും വേണ്ട. അലങ്കാരച്ചെടികളെ സംരക്ഷിക്കുന്നതരത്തില്‍ അത്രകണ്ട് പരിചരണം വേണ്ടെങ്കിലും വെര്‍ട്ടിക്കല്‍ ഗാര്‍ഡനും പരിചരണം ആവശ്യമുണ്ട്. നല്ല വേനല്‍ക്കാലത്ത് രണ്ടുനേരം വെള്ളം ഒഴിക്കണം. 

English Summary- Vertical Garden in  Small Plot House