ടീ ഷര്‍ട്ട്‌ , ഡെനിം പാന്റ് , ഗുട്ക് പാക്കറ്റുകള്‍ ഇവയൊക്കെ കൊണ്ടൊരു വീട് നിര്‍മ്മിക്കാന്‍ കഴിയുമോ ? കര്‍ണാടക മംഗളൂരു ഉള്ള ഒരു വീട് നിര്‍മ്മിച്ചിരിക്കുന്നത് ഇതൊക്കെ കൊണ്ടാണ്. നാലര ലക്ഷം രൂപ കൊണ്ട് 350 ചതുരശ്രയടിയുള്ള ഈ വീട് നിര്‍മ്മിച്ച്‌ നല്‍കിയത് 'പ്ലാസ്റ്റിക് ഫോര്‍ ചേഞ്ച്‌ ' എന്നൊരു നോണ്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടീ ഷര്‍ട്ട്‌ , ഡെനിം പാന്റ് , ഗുട്ക് പാക്കറ്റുകള്‍  ഇവയൊക്കെ കൊണ്ടൊരു വീട് നിര്‍മ്മിക്കാന്‍ കഴിയുമോ ? കര്‍ണാടക മംഗളൂരു ഉള്ള ഒരു വീട് നിര്‍മ്മിച്ചിരിക്കുന്നത് ഇതൊക്കെ കൊണ്ടാണ്. നാലര ലക്ഷം രൂപ കൊണ്ട് 350 ചതുരശ്രയടിയുള്ള ഈ വീട് നിര്‍മ്മിച്ച്‌ നല്‍കിയത് 'പ്ലാസ്റ്റിക് ഫോര്‍ ചേഞ്ച്‌ ' എന്നൊരു നോണ്‍ പ്രോഫിറ്റ് സംഘടനയാണ്. ലോക്കല്‍ 'എന്‍ജിഒ'കളുമായി ചേര്‍ന്നാണ് ഈ സംഘടന മാലിന്യങ്ങള്‍ ശേഖരിക്കുന്നത്. റിസൈക്കിള്‍ ചെയ്ത മാലിന്യങ്ങൾ കൊണ്ട് വീട് നിര്‍മ്മിച്ച്‌ നല്‍കുന്നതാണ് ഇവരുടെ ലക്ഷ്യം. 

മംഗളൂരു പഞ്ചനടിയിലെ ഒരു സ്ത്രീക്ക് വേണ്ടിയാണ് ഹൈദരാബാദ് ആസ്ഥാനമായ ഒരു കെട്ടിടനിർമാണക്കമ്പനിയുമായ ബാംബൂ പ്രോജെക്റ്റ്‌സുമായി ചേര്‍ന്ന് ഈ വീട് നിര്‍മ്മിച്ചത്. 

ADVERTISEMENT

സാധാരണ തങ്ങള്‍ ബാംബൂ കൊണ്ടുള്ള വീടുകള്‍ ആയിരുന്നു നിര്‍മ്മിക്കുന്നത് ബാംബൂ പ്രോജെക്റ്റ്‌ ഉടമ പ്രശാന്ത്‌ ലിംഗം പറയുന്നു. എന്നാല്‍ 'പ്ലാസ്റ്റിക് ഫോര്‍ ചേഞ്ച്‌ ' ആവശ്യപെട്ടത്‌ പ്ലാസ്റ്റിക് കൊണ്ടുള്ള വീട് വേണം എന്നായിരുന്നു. അതിനായി ആവശ്യമായ പ്ലാസ്റ്റിക്കും അവര്‍ നല്‍കി. വെറും പത്തുദിവസം മതിയാകും മൂന്ന് പ്ലാസ്റ്റിക് വീടുകള്‍ നിര്‍മ്മിക്കാന്‍ എന്ന് പ്രശാന്ത്‌ പറയുന്നു.

1,500 കിലോ പ്ലാസ്റ്റിക്  കൊണ്ടാണ് ലിവിംഗ് റൂം , ബാത്ത്റൂം, കിച്ചന്‍ , കിടപ്പറ എന്നിവയുള്ള ഈ വീട് നിര്‍മ്മിച്ചിരിക്കുന്നത്. വീടിന്റെ അടിത്തറ മാത്രം സിമെന്റ് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇടക്ക് ചില സ്ഥലങ്ങളില്‍ സ്റ്റീലും ഉപയോഗിച്ചിട്ടുണ്ട്. Low-density plastic (LDP), multi-layered plastic (MLP) കൊണ്ടാണ് മേല്‍ക്കൂരയും മറ്റും നിര്‍മ്മിച്ചത്. സമാനമായ നൂറോളം വീടുകള്‍ കൂടി അടുത്ത രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ നിര്‍മ്മിക്കാനാണ് പ്ലാസ്റ്റിക് ഫോര്‍ ചേഞ്ച്‌ ഉദേശിക്കുന്നത്. 

ADVERTISEMENT

English Summary- House made of Recycled Plastic