2,200 ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ വെറും എട്ടു ലക്ഷം രൂപയ്ക്ക് ഒരു വീട് വയ്ക്കാന്‍ സാധിക്കുമോ ? മഹാരാഷ്രയിലെ സാന്‍ഗ്ലി ജില്ലയില്‍ നിര്‍മ്മിച്ച ഥമാനി ഹൗസ് കണ്ടവര്‍ക്ക് വലിയ അദ്ഭുതമൊന്നും തോന്നില്ല. 22 അംഗങ്ങളാണ് ഒരു മേൽക്കൂരയ്ക്ക് കീഴിൽ അന്തിയുറങ്ങുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2,200 ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ വെറും എട്ടു ലക്ഷം രൂപയ്ക്ക് ഒരു വീട് വയ്ക്കാന്‍ സാധിക്കുമോ ? മഹാരാഷ്രയിലെ സാന്‍ഗ്ലി ജില്ലയില്‍ നിര്‍മ്മിച്ച ഥമാനി ഹൗസ് കണ്ടവര്‍ക്ക് വലിയ അദ്ഭുതമൊന്നും തോന്നില്ല. 22 അംഗങ്ങളാണ് ഒരു മേൽക്കൂരയ്ക്ക് കീഴിൽ അന്തിയുറങ്ങുന്നത്. പൂര്‍ണ്ണമായും ലോക്കലായി ലഭിച്ച കട്ടകളും, റിസൈക്കിള്‍ ചെയ്ത വസ്തുക്കളും കൊണ്ടാണ് ഈ അടിപൊളി വീട് നിര്‍മ്മിച്ചത്.

ഥമാനി ഹൗസ്

ABHA ആര്‍ക്കിടെക്റ്റ് സ്ഥാപകരായ പ്രവീണ്‍ , വിദ്യ എന്നിവരാണ് ഈ വീടിന്റെ ശില്‍പികൾ.  ലാറി ബേക്കറുടെ നിര്‍മ്മാണരീതികള്‍ പിന്തുടരുന്നവരാണ് വിദ്യയും പ്രവീണും. 19 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കൂടിയാണ് ഇവര്‍. 30 % ചെലവ് കുറച്ച് മുന്നൂറോളം വീടുകൾ ഇതിനോടകം ഇവർ നിർമിച്ചുനൽകി. വീടുകള്‍ മാത്രമല്ല , കമേഴ്‌സ്യൽ കെട്ടിടങ്ങള്‍ വരെ ഇത്തരത്തില്‍ ഇവര്‍ നിര്‍മ്മിച്ച്‌ നല്‍കുന്നുണ്ട്. 

ADVERTISEMENT

ആധുനികരീതിയിലെ നിര്‍മ്മാണപ്രക്രിയകളെ ആളുകള്‍ കൂടുതല്‍ ആശ്രയിക്കാന്‍ തുടങ്ങിയതോടെ വീടുകള്‍ ഒരിക്കലും കാലാവസ്ഥയ്ക്ക് യോജിക്കാത്ത തരത്തിലായി എന്ന് പ്രവീണ്‍ പറയുന്നു. ഇതിനൊരു മാറ്റം കൊണ്ട് വരാനാണ് തന്നെ പോലെയുള്ളവര്‍ ശ്രമിക്കുന്നത് എന്ന് പ്രവീണ്‍ പറയുന്നു.

ആര്‍ച്ചുകള്‍ , ഡോം ഹെമിസ്പിയര്‍ സ്ട്രക്ചർ എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയാണ് ഇവര്‍ വീടുകള്‍ നിര്‍മ്മിക്കുന്നത്. മൺകട്ടകള്‍ കൊണ്ടാണ് ഇവര്‍ വീടുകള്‍ നിര്‍മ്മിക്കുക. പലപ്പോഴും ഇവ സ്വന്തമായി നിര്‍മ്മിച്ച്‌ വരെ ഇവര്‍ എടുക്കാറുണ്ട്. കോൺക്രീറ്റ് ,സ്റ്റീല്‍ ബാറുകള്‍ ഇവയൊന്നും വിദ്യയും പ്രവീണും നിര്‍മ്മാണത്തിനു ഉപയോഗിക്കുന്നില്ല വെന്ററിലേഷന്‍, തുറന്ന നയം എന്നിവയ്ക്ക് ഇവരുടെ ശൈലിയില്‍ ഏറെ പ്രാധാന്യം ഉണ്ട്.  ഓരോ പ്രദേശത്തെയും കാലാവസ്ഥ കൂടി കണക്കാക്കിയാണ് ഇവര്‍ നിര്‍മ്മാണവസ്തുക്കള്‍ തിരഞ്ഞെടുക്കുന്നതും. ഇതും വീടുകള്‍ പ്രകൃതിയോടു ചേര്‍ന്ന് നില്‍ക്കാന്‍ സഹായിക്കുന്നു. 

ADVERTISEMENT

English Summary- Sustainable House Building Architects