ഭൂമിയിലെ എട്ടു ശതമാനം കാര്‍ബണ്‍ ബഹിർഗമനത്തിനും കാരണമാകുന്നത് സിമന്റാണെന്നാണ് പഠനം. പക്ഷേ, നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് ഏറ്റവുമധികം ഉപയോഗിക്കുന്നതും സിമന്റാണ്. ഇത് ഭൂമിയുടെ ആവാസവ്യവസ്ഥയ്ക്ക് കോട്ടം വരുത്തുന്നുണ്ട് എന്നത് നമ്മള്‍ മനപൂര്‍വ്വം മറക്കുന്ന കാര്യമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭൂമിയിലെ എട്ടു ശതമാനം കാര്‍ബണ്‍ ബഹിർഗമനത്തിനും കാരണമാകുന്നത് സിമന്റാണെന്നാണ്  പഠനം. പക്ഷേ, നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് ഏറ്റവുമധികം ഉപയോഗിക്കുന്നതും സിമന്റാണ്. ഇത് ഭൂമിയുടെ ആവാസവ്യവസ്ഥയ്ക്ക് കോട്ടം വരുത്തുന്നുണ്ട് എന്നത് നമ്മള്‍ മനഃപൂർവം മറക്കുന്ന കാര്യമാണ്. 

മൈസൂരു കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ആര്‍ക്കിടെക്ടാണ് രാജേഷ്‌ കുമാര്‍ ജെയിന്‍. ഇദ്ദേഹം തന്റെ  Regional Low Energy Environment-Friendly (RLEEF) എന്ന ആശയം കൊണ്ട് മാറ്റാൻ ശ്രമിക്കുന്നത് ഈ സിമന്റ് ഉപയോഗത്തെയാണ്.  Zero Waste Infrastructure ആണ് ഇദ്ദേഹത്തിന്റെ ആശയം. 

ADVERTISEMENT

പൂര്‍ണ്ണമായും ഉപേക്ഷിക്കപ്പെട്ട വേസ്റ്റ് വസ്തുക്കള്‍ കൊണ്ടാണ് ഇദ്ദേഹം കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത്. ഇതുവരെ 175 വീടുകള്‍ ഇദ്ദേഹം നിര്‍മ്മിച്ചതും ഇങ്ങനെ തന്നെ. നദികളില്‍ നിന്നുപോലും വേസ്റ്റ് വസ്തുക്കള്‍ രാജേഷ്‌ ജെയിന്‍ ശേഖരിച്ചിട്ടുണ്ട്. ഇവയെല്ലാം അദ്ദേഹം തന്റെ നിര്‍മ്മാണപ്രവര്‍ത്തനത്തിനായി ഉപയോഗിക്കാറുണ്ട്. 

നിര്‍മ്മിക്കുന്ന വീടുകളില്‍ എല്ലാം തന്നെ റെയിന്‍വാട്ടര്‍ ഹാര്‍വെസ്റ്റിങ്, കിച്ചന്‍ വേസ്റ്റ് വാട്ടര്‍ മാനേജ്മെന്റ് , സോളര്‍ പവര്‍ പ്ലാന്റ് എന്നിവയുണ്ട്. രാജേഷ്‌ നിര്‍മ്മിക്കുന്ന ഒരു വീടിനും എസിയോ ഫാനോ ആവശ്യമായി വരാറില്ല. കാരണം പ്രകൃതിയുടെ രീതികള്‍ക്ക് അനുയോജ്യമായാണ് അദ്ദേഹം വീടുകള്‍ നിര്‍മ്മിക്കുന്നതും. 

ADVERTISEMENT

ആദ്യകാലങ്ങളില്‍ എക്കോ ഫ്രണ്ട്ലി വീടുകള്‍ നിര്‍മ്മിക്കുന്നതിനെ കുറിച്ച് ആളുകള്‍ക്ക് ധാരാളം സംശയങ്ങള്‍ നിലനിന്നിരുന്നു എന്ന് രാജേഷ്‌ പറയുന്നു. എന്നാല്‍ ഇന്ന് ആളുകള്‍ക്ക് ഇതിനെ കുറിച്ച് കൂടുതല്‍ അവബോധം ഉണ്ടായിട്ടുണ്ട് . മൈസൂരു സിറ്റി കോര്‍പ്പറേഷന്റെ കൂടി പിന്തുണയോടെ' ഗ്രീന്‍ ഹോം ഗൈഡ് ' എന്നൊരു ബുക്ക്‌ലെറ്റ്‌ കൂടി ഈയടുത്ത് രാജേഷ്‌ പുറത്തിറക്കിയിരുന്നു. 

English Summary- Sustainable House using Waste materials