മാര്‍ക്കറ്റ്‌ എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ എത്തുന്ന ദൃശ്യം എന്താകും ? ദുർഗന്ധം വമിക്കുന്ന, മാലിന്യങ്ങൾ കുമിഞ്ഞുകിടക്കുന്ന, നിറയെ ആളുകള്‍ വന്നു പോകുന്ന ഒരിടമാകും. എന്നാല്‍ ഹൈദരാബാദിലെ ബോവ്വനപള്ളി മാര്‍ക്കറ്റില്‍, ഇത് ശരിക്കും ഒരു ചന്ത തന്നെയാണോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാര്‍ക്കറ്റ്‌ എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ എത്തുന്ന ദൃശ്യം എന്താകും ?  ദുർഗന്ധം വമിക്കുന്ന, മാലിന്യങ്ങൾ കുമിഞ്ഞുകിടക്കുന്ന, നിറയെ ആളുകള്‍ വന്നു പോകുന്ന ഒരിടമാകും. എന്നാല്‍ ഹൈദരാബാദിലെ ബോവ്വനപള്ളി മാര്‍ക്കറ്റില്‍, ഇത് ശരിക്കും ഒരു ചന്ത തന്നെയാണോ എന്ന് ആര്‍ക്കും സംശയം തോന്നാം.

കാരണം യാതൊരുവിധ മലിനീകരണങ്ങളും ഇല്ലാത്ത ഒരിടമാണ് ഈ മാർക്കറ്റ്. ദിനംപ്രതി ഇവിടെ ബാക്കിയാകുന്ന 10 ടണ്‍ മാലിന്യം, 500 യൂണിറ്റ് വൈദ്യുതിയും 30kg ബയോഗ്യാസുമായി മാറുന്നു.ഇവിടെയുള്ള 120 സ്ട്രീറ്റ് ലൈറ്റ് , 170 കടകള്‍ എന്നിവയിലേക്കെല്ലാം ആവശ്യമായ വൈദ്യുതി  ഇതില്‍ നിന്നാണ്. കൂടാതെ മാര്‍ക്കറ്റിലെ കാന്റീൻ കിച്ചൻ പ്രവർത്തിക്കുന്നത് ഈ ബയോഗ്യാസ് ഉപയോഗിച്ചാണ്.

ADVERTISEMENT

മാര്‍ക്കറ്റിനുള്ളില്‍ തന്നെ 30m x 40m അടി സ്ഥലമാണ് ഇതിനായി ഉപയോഗിച്ചത്.  CSIR-IICT (Council Of Scientific And Industrial Research–Indian Institute Of Chemical Technology മേല്‍നോട്ടത്തിലാണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. ബയോഗ്യാസ്‌ ഉല്‍പാദനം കൂടാതെ ഓര്‍ഗാനിക് വളവും ഇപ്പോള്‍ ഇവിടെ നിന്നും നിര്‍മിക്കുന്നുണ്ട്. 

ദിവസവും മാര്‍ക്കറ്റില്‍ നിന്നും മാലിന്യം നീക്കം ചെയ്യാന്‍ ഒരു ടീമിനെ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. ഇവര്‍ ശേഖരിക്കുന്ന മാലിന്യം bio-methanation process നു വിധേയമാക്കിയാണ് പിന്നീട് ഉപയോഗയോഗ്യമാക്കുന്നത്. അടുത്തിടെ മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാർക്കറ്റിനെ മുക്തകണ്ഠം പ്രശംസിച്ചിരുന്നു. ശരിക്കും കേരളത്തിലടക്കം മാതൃകയാക്കാവുന്ന ഒരു സാധ്യതയാണ് ഈ മാർക്കറ്റ് ചൂണ്ടിക്കാട്ടുന്നത് എന്നതിൽ സംശയമില്ല.

ADVERTISEMENT

English  Summary- Bowenpally Market in Telegana Sustainable Model