ഭൂമിയുടെ തരം മാറ്റലിനു നൂറു കണക്കിന് അപേക്ഷകൾ സംസ്ഥാനത്തെ ആർഡിഒ ഓഫിസുകളിൽ കെട്ടികിടക്കുന്നതിനിടെയാണു നെൽവയൽ തണ്ണീർത്തട നിയമപ്രകാരമുള്ള ഫീസിൽ ഇളവ് അനുവദിച്ചു സർക്കാർ ഉത്തരവിറക്കിയത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനു തൊട്ടുമുൻപ് ഫെബ്രുവരി 25ന് ഇറക്കിയ ഉത്തരവിൽ ഇളവുംകൂടി

ഭൂമിയുടെ തരം മാറ്റലിനു നൂറു കണക്കിന് അപേക്ഷകൾ സംസ്ഥാനത്തെ ആർഡിഒ ഓഫിസുകളിൽ കെട്ടികിടക്കുന്നതിനിടെയാണു നെൽവയൽ തണ്ണീർത്തട നിയമപ്രകാരമുള്ള ഫീസിൽ ഇളവ് അനുവദിച്ചു സർക്കാർ ഉത്തരവിറക്കിയത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനു തൊട്ടുമുൻപ് ഫെബ്രുവരി 25ന് ഇറക്കിയ ഉത്തരവിൽ ഇളവുംകൂടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭൂമിയുടെ തരം മാറ്റലിനു നൂറു കണക്കിന് അപേക്ഷകൾ സംസ്ഥാനത്തെ ആർഡിഒ ഓഫിസുകളിൽ കെട്ടികിടക്കുന്നതിനിടെയാണു നെൽവയൽ തണ്ണീർത്തട നിയമപ്രകാരമുള്ള ഫീസിൽ ഇളവ് അനുവദിച്ചു സർക്കാർ ഉത്തരവിറക്കിയത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനു തൊട്ടുമുൻപ് ഫെബ്രുവരി 25ന് ഇറക്കിയ ഉത്തരവിൽ ഇളവുംകൂടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭൂമിയുടെ തരം മാറ്റലിനു നൂറു കണക്കിന് അപേക്ഷകൾ സംസ്ഥാനത്തെ ആർഡിഒ ഓഫിസുകളിൽ കെട്ടികിടക്കുന്നതിനിടെയാണു നെൽവയൽ തണ്ണീർത്തട നിയമപ്രകാരമുള്ള ഫീസിൽ ഇളവ് അനുവദിച്ചു സർക്കാർ ഉത്തരവിറക്കിയത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനു തൊട്ടുമുൻപ് ഫെബ്രുവരി 25ന് ഇറക്കിയ ഉത്തരവിൽ ഇളവുംകൂടി പ്രഖ്യാപിച്ചതോടെ അപേക്ഷകളുടെ എണ്ണം ഇരട്ടിയിലേറെയാകുമെന്ന് ഉറപ്പ്. 2008 ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയുടെ സ്വഭാവ വ്യതിയാനം വരുത്താനുള്ള ഫീസ് നിരക്കിൽ മാറ്റം വരുത്തിയാണു സർക്കാർ ഉത്തരവിട്ടത്. 

വിജ്ഞാപനം ചെയ്യപ്പെടാത്ത (ഡേറ്റ ബാങ്കിൽ ഉൾപ്പെടാത്ത) 25 സെന്റ്‌ വരെയുള്ള ഭൂമി റവന്യു രേഖകളിൽ സ്വഭാവ വ്യതിയാനം വരുത്തി പുരയിടമാക്കാൻ ഫീസ് സൗജന്യമാക്കിയതാണ് ഉത്തരവിലെ മുഖ്യ ആകർഷണം. സ്വഭാവ വ്യതിയാനം വരുത്താൻ പഞ്ചായത്ത്, നഗരസഭ, മുനിസിപ്പാലിറ്റി മേഖലകളിൽ ഈ ഉത്തരവ് വരുന്നതിനു മുൻപുവരെ വ്യത്യസ്ത ഫീസാണ് ഈടാക്കിയിരുന്നത്. ഭൂമി വിസ്തീർണം അനുസരിച്ച് ഇളവ് അനുവദിച്ചിരുന്നുമില്ല. എന്നാൽ പുതിയ ഉത്തരവ് പ്രകാരം നിരക്കുകൾ ഏകീകരിച്ചിട്ടുണ്ട്. 

ADVERTISEMENT

എന്നാൽ 25 സെന്റ് വരെയുള്ള ഭൂമിക്ക് തരംമാറ്റം സൗജന്യമായി അനുവദിച്ചിട്ടുണ്ടെങ്കിലും നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ ഭേദഗതി നിലവിൽ വന്ന 2017 ഡിസംബർ 30ന് പ്രാബല്യത്തിൽ, 25 സെന്റിൽ അധികരിക്കാതെയുള്ള ഭൂമിക്കു മാത്രമാണ് ഈ സൗജന്യമെന്ന് ഉത്തരവിൽ സർക്കാർ കൃത്യമായി എടുത്തുപറഞ്ഞിട്ടുണ്ട്. കൂടാതെ, 2017 ഡിസംബർ 30വരെ ഒന്നായിക്കിടക്കുന്ന ഭൂമി അതിനുശേഷം തിരിച്ച് 25 സെന്റോ അതിനുതാഴെയോ വിസ്തീർണമുള്ള പ്ലോട്ടുകളാക്കിയിട്ടുണ്ടെങ്കിൽ സൗജന്യം ബാധകമല്ല. അത് ഒന്നായി കണക്കാക്കി ഫീസ് ഈടാക്കും.

 

25 സെന്റിനു മുകളിൽ

∙ 25 സെന്റിനു മുകളിൽ ഒരേക്കർ വരെയുള്ള ഭൂമിക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്ന വ്യത്യാസമില്ലാതെ ന്യായവിലയുടെ 10% ഫീസ് നൽകണം.

ADVERTISEMENT

∙ ഒരേക്കറിനു മുകളിലുള്ള ഭൂമിക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ വ്യത്യാസമില്ലാതെ ന്യായവിലയുടെ 20% ആണ് ഫീസ്.

കെട്ടിട നിർമാണം

സ്വഭാവ വ്യതിയാനം വരുത്തപ്പെട്ട ഭൂമിയിൽ നിർമിക്കുന്ന കെട്ടിടങ്ങളുടെ കാര്യത്തിൽ 3000 ചതുരശ്രയടിക്കു മുകളിൽ വരുന്ന ഓരോ ചതുരശ്രയടിക്കും 100 രൂപ വീതം ഫീസ് അടയ്ക്കണം എന്ന വ്യവസ്ഥ തുടരുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

അപേക്ഷ നൽകേണ്ടത് ആർഡിഒയ്ക്ക്

ADVERTISEMENT

ഡേറ്റാ ബാങ്കിൽ ഉൾപ്പെടാത്ത ഭൂമിയുടെ സ്വഭാവ വ്യതിയാനം വരുത്താനുള്ള അപേക്ഷ നൽകേണ്ടതു ബന്ധപ്പെട്ട ആർഡിഒക്കാണ്. അപേക്ഷയോടൊപ്പം ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകളും ആയിരം രൂപയുടെ ചെലാനും അംഗീകൃത സർവേയർ തയാറാക്കിയ സ്കെച്ചും ഹാജരാക്കണം.അപേക്ഷയിൽ ആർഡിഒ വില്ലേജ് ഓഫിസറുടെ റിപ്പോർട്ട് തേടും. റിപ്പോർട്ടിനെ തുടർന്നാണ് ആർഡിഒ തുടർ നടപടികൾ സ്വീകരിക്കുന്നത്.

 

ഓർമിക്കാൻ

∙ 50 സെന്റിൽ കൂടുതലുള്ള ഭൂമിക്ക് സ്വഭാവ വ്യതിയാനം അനുവദിക്കുമ്പോൾ 10% സ്ഥലം ജലസംരക്ഷണത്തിനായി പ്രത്യേകം നീക്കിവയ്ക്കണമെന്നും വ്യവസ്ഥയുണ്ട്.

∙ 2020 ഏപ്രിൽ ഒന്നുമുതൽ അപേക്ഷാവസ്തുവിന്റെ ന്യായവിലയല്ല, തൊട്ടടുത്ത പുരയിടത്തിന്റെ ന്യായവിലയാണു കണക്കാക്കുന്നത്.

∙ അപേക്ഷകളിൽ സയമബന്ധിതമായി നടപടിയെടുത്തില്ലെന്ന ആക്ഷേപവുമായി ഹൈക്കോടതിയിലും ഹർജികൾ ഫയൽ ചെയ്തിട്ടുണ്ട്. ചില കേസുകളിൽ നടപടികൾ സ്വീകരിക്കാൻ സമയപരിധി നിശ്ചയിച്ചു ഹൈക്കോടതി ഉത്തരവിറക്കിയിട്ടും അധികൃതർ അനങ്ങാത്തതുമൂലം കോടതി അലക്ഷ്യ കേസുകൾ ഫയൽ ചെയ്ത് ഉത്തരവ് കാത്തിരിക്കുന്നവരും ഒട്ടേറെയുണ്ട്.

∙ ഡേറ്റാ ബാങ്കിൽ ഉൾപ്പെടാത്ത ഭൂമിക്കാണു പുതിയ സർക്കാർ ഉത്തരവ് ബാധകമാകുന്നത്. എന്നാൽ ഡേറ്റാ ബാങ്കിലെ പിഴവുമൂലം ഒട്ടേറെപ്പേർക്ക് പുതിയ ആനുകൂല്യം ലഭ്യമാകാതെപ്പോകുന്ന അവസ്ഥയുമുണ്ട്. ഡേറ്റാ ബാങ്കിലെ അപാകത പരിഹരിച്ചതിനുശേഷമേ ഇത്തരക്കാർക്ക് പുതിയ ഉത്തരവിന്റെ പ്രയോജനം ലഭിക്കൂ.

English Summary: Fees for Conversion of Land in Kerala: All you need to know