ഭവന വായ്പയുടെ പലിശ നിരക്കുകൾ എത്ര വരെ താഴ്ന്നേക്കും? അതോ നിരക്കുകൾ ഇനിയും കുറയില്ലെന്നുണ്ടോ? നിരക്കുകൾ കൂടാനാണു സാധ്യതയെങ്കിൽ എത്ര വരെ വർധനയുണ്ടാകും? സ്വന്തം വീട് എന്ന സ്വപ്നം സാക്ഷാത്‍കരിക്കാൻ വഴി തേടുന്നവർ മാത്രമല്ല ആ സ്വപ്നം യാഥാർഥ്യമാക്കുന്നതിനുവേണ്ടി ബാങ്കുകളിൽനിന്നോ ഭവന വായ്പ ഏജൻസികളിൽനിന്നോ

ഭവന വായ്പയുടെ പലിശ നിരക്കുകൾ എത്ര വരെ താഴ്ന്നേക്കും? അതോ നിരക്കുകൾ ഇനിയും കുറയില്ലെന്നുണ്ടോ? നിരക്കുകൾ കൂടാനാണു സാധ്യതയെങ്കിൽ എത്ര വരെ വർധനയുണ്ടാകും? സ്വന്തം വീട് എന്ന സ്വപ്നം സാക്ഷാത്‍കരിക്കാൻ വഴി തേടുന്നവർ മാത്രമല്ല ആ സ്വപ്നം യാഥാർഥ്യമാക്കുന്നതിനുവേണ്ടി ബാങ്കുകളിൽനിന്നോ ഭവന വായ്പ ഏജൻസികളിൽനിന്നോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭവന വായ്പയുടെ പലിശ നിരക്കുകൾ എത്ര വരെ താഴ്ന്നേക്കും? അതോ നിരക്കുകൾ ഇനിയും കുറയില്ലെന്നുണ്ടോ? നിരക്കുകൾ കൂടാനാണു സാധ്യതയെങ്കിൽ എത്ര വരെ വർധനയുണ്ടാകും? സ്വന്തം വീട് എന്ന സ്വപ്നം സാക്ഷാത്‍കരിക്കാൻ വഴി തേടുന്നവർ മാത്രമല്ല ആ സ്വപ്നം യാഥാർഥ്യമാക്കുന്നതിനുവേണ്ടി ബാങ്കുകളിൽനിന്നോ ഭവന വായ്പ ഏജൻസികളിൽനിന്നോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭവന വായ്പയുടെ പലിശ നിരക്കുകൾ എത്ര വരെ താഴ്ന്നേക്കും? അതോ നിരക്കുകൾ ഇനിയും കുറയില്ലെന്നുണ്ടോ? നിരക്കുകൾ കൂടാനാണു സാധ്യതയെങ്കിൽ എത്ര വരെ വർധനയുണ്ടാകും? സ്വന്തം വീട് എന്ന സ്വപ്നം സാക്ഷാത്‍കരിക്കാൻ വഴി തേടുന്നവർ മാത്രമല്ല ആ സ്വപ്നം യാഥാർഥ്യമാക്കുന്നതിനുവേണ്ടി ബാങ്കുകളിൽനിന്നോ ഭവന വായ്പ ഏജൻസികളിൽനിന്നോ തരപ്പെടുത്തിയ വായ്പയുടെ തരിച്ചടവു ബാധ്യത അനുഭവിക്കുന്നവരും ഒന്നുപോലെ ഉന്നയിക്കുന്ന സംശയങ്ങളാണിവ.

ഉത്തരങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന ചില യാഥാർഥ്യങ്ങൾ നമുക്കു മുന്നിലുണ്ട്. അതിലൊന്ന് ഇപ്പോഴത്തെ നിരക്കുകൾ സംബന്ധിച്ചുള്ളതാണ്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലവാരത്തിലുള്ള നിരക്കാണു നിലവിലുള്ളത്. 6.65 ശതമാനത്തിനു വരെ ഇപ്പോൾ ഭവന വായ്പ ലഭ്യമാകുന്നു. അതായത് ഒരു ലക്ഷം രൂപയ്ക്ക് 685 രൂപ മാത്രം മതി പ്രതിമാസ തവണ എന്ന സ്ഥിതി. കാലാവധി അനുസരിച്ച് ഇതിൽ വ്യത്യാസം വരാമെങ്കിലും ഇത്ര കുറഞ്ഞ നിരക്ക് എത്രയോ ആകർഷകമാണ്.

ADVERTISEMENT

പരിഗണിക്കേണ്ട മറ്റൊരു യാഥാർഥ്യം യുഎസ് ട്രഷറി ബോണ്ടുകളിൽനിന്നുള്ള വരുമാനത്തിലെ വർധനയ്ക്കുള്ള ശക്തമായ സാധ്യതയാണ്. ആ സാധ്യത മറ്റു രാജ്യങ്ങളിലെ സർക്കാരുകൾ പുറപ്പെടുവിച്ചിട്ടുള്ള കടപ്പത്രങ്ങളുടെ കാര്യത്തിലുമുണ്ടെന്ന കാര്യവും വിസ്മരിക്കാനാവില്ല. സർക്കാർ കടപ്പത്രങ്ങളിൽനിന്നുള്ള വരുമാനത്തിൽ വർധനയുടെ സീസൺ ആരംഭിച്ചാൽ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ (ഇന്ത്യയിലാണെങ്കിൽ റിസർവ് ബാങ്ക് ഓഫ്) റീപ്പോ നിരക്കുകൾ വർധിപ്പിക്കാൻ നിർബന്ധിതമാകും.

ഈ യാഥാർഥ്യങ്ങൾ കണക്കിലെടുക്കുമ്പോൾ തെളിയുന്ന ചിത്രം വളരെ വ്യക്തം: ഭവന വായ്പയുടെ പലിശ നിരക്കുകൾ ഇനിയും താഴാനുള്ള സാധ്യത വിരളം. നിരക്കുകൾ കൂടാനുള്ള സാധ്യതയാകട്ടെ അൽപം അകലെയാണെങ്കിലും വളരെ ശക്തം. അപ്പോൾ മറ്റൊരു വസ്തുത കൂടി വ്യക്തമാകുന്നു: സ്വന്തം വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഇതിലും നല്ല അവസരമില്ല. 

ADVERTISEMENT

ഏറ്റവും അനുകൂലമായ ഈ അവസരം പ്രയോജനപ്പെടുത്താൻ ഉദ്ദേശിക്കുന്നവരെ ലക്ഷ്യമിട്ടുള്ള കടുത്ത മത്സരത്തിലാണു ബാങ്കുകളും ഭവന വായ്പ ഏജൻസികളും. പലിശ ഇളവിനു പുറമെ പല തരത്തിലുള്ള ആനുകൂല്യങ്ങൾ ഇവ വാഗ്ദാനം ചെയ്യുന്നുമുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഭവന വായ്പ രംഗത്തു വളരെ സജീവമാണ്. ഭവന വായ്പ വിപണിയുടെ 34% എസ്ബിഐ സ്വന്തമാക്കിക്കഴിഞ്ഞു. ഭവന വായ്പ ഇനത്തിൽ അഞ്ചു ലക്ഷം കോടിയിലേറെ രൂപയാണ് എസ്ബിഐ വിതരണം ചെയ്തിട്ടുള്ളത്. മൂന്നു വർഷത്തിനകം ഏഴു ലക്ഷം കോടി രൂപ ഈ ഇനത്തിൽ വിതരണം ചെയ്യുകയാണു ലക്ഷ്യം. പൊതു മേഖലയിലെ മറ്റു ചില ബാങ്കുകളും സ്വകാര്യ മേഖലയിലെ ഏതാണ്ട് എല്ലാ ബാങ്കുകളും ഭവന വായ്പയ്ക്കു മുൻഗണന നൽകുന്നുണ്ട്. കോർപറേറ്റ് വായ്പകളുടെയും മറ്റു റീട്ടെയ്ൽ വായ്പകളുടെയും വിപണനത്തിന്റെ അളവു തീരെ കുറവാണെന്നതും ഭവന വായ്പ താരതമ്യേന സുരക്ഷിതമാണെന്നതും ബാങ്കുകളെ മത്സരത്തിനു പ്രേരിപ്പിക്കുന്നു.

ബാങ്കുകൾ മാത്രമല്ല എച്ച്ഡിഎഫ്സി, എൽഐസി ഹൗസിങ് ഫിനാൻസ് എന്നിവ പോലുള്ള ഏജൻസികളും ഭവന വായ്പയുടെ വിപണനത്തിന് ഇതു മികച്ച അവസരമായാണു കാണുന്നത്. വിപണിയിലെ ഏറ്റവും കുറഞ്ഞ നിരക്കു പ്രഖ്യാപിച്ചിട്ടുള്ളതു കോടക് മഹീന്ദ്ര ബാങ്കാണ്. 6.65% മാത്രമാണു നിരക്ക്. ‘ബാലൻസ് ട്രാൻസ്ഫർ’ വിഭാഗത്തിൽപ്പെട്ട വായ്പകൾക്കും ഈ നിരക്കിൽ വായ്പ ലഭ്യമാക്കുമെന്നു ബാങ്ക് അറിയിച്ചിട്ടുണ്ട്. എസ്ബിഐ ഏറ്റവും ഒടുവിൽ പ്രഖ്യാപിച്ചിട്ടുള്ള  നിരക്ക് 6.70% മാത്രം. ഈ മാസം അവസാനിക്കുന്നതു വരെ പ്രൊസസിങ് ഫീ ബാധകമായിരിക്കില്ലെന്നും വാഗ്ദാനമുണ്ട്. 7208933140 എന്ന നമ്പറിലേക്കു മിസ്ഡ് കോൾ നൽകിയാൽ വായ്പയെപ്പറ്റിയുള്ള എല്ലാ വിവരങ്ങളും ലഭ്യമാക്കുമെന്ന് എസ്ബിഐ  അറിയിക്കുന്നു. എസ്ബിഐയുടെ ‘യോനോ’ ആപ് മുഖേന വായ്പയ്ക്ക് അപേക്ഷിച്ചാൽ അധിക ഇളവുണ്ടെന്നും പറയുന്നു.

ADVERTISEMENT

ഐസിഐസിഐ ബാങ്കിന്റെ പുതിയ നിരക്കും എസ്ബിഐയുടെ നിരക്കിനു തുല്യമാണ്: 6.70% മാത്രം. വായ്പത്തുക 75 ലക്ഷം രൂപയ്ക്കു മുകളിലാണെങ്കിൽ 6.75 ശതമാനമായിരിക്കും പലിശ.  ഈ മാസം അവസാനം വരെയാണു കുറഞ്ഞ നിരക്കു ബാധകം. ഭവന വായ്പ രംഗത്തെ ഏറ്റവും വലിയ കമ്പനിയായ എച്ച്ഡിഎഫ്സി 6.75 ശതമാനമായാണു നിരക്കു കുറച്ചിരിക്കുന്നത്. നിലവിൽ വായ്പയെടുത്തിട്ടുള്ളവർക്കും പുതിയ നിരക്കു ബാധകമാണെന്നു കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. കുറഞ്ഞ നിരക്കിനുള്ള അർഹതയ്ക്കു കാലാവധി പ്രഖ്യാപിച്ചിട്ടില്ലെന്നതും പ്രത്യേകതയാണ്. കൂടുതൽ ബാങ്കുകളും ഏജൻസികളും നിരക്കിളവു പ്രഖ്യാപനത്തിനു തയാറായേക്കുമെന്നു സൂചനയുണ്ട്. പലിശ നിരക്കിലെ കുറവിനു പുറമെ സ്ത്രീകൾക്കു കുറഞ്ഞ നിരക്ക്, കൂടിയ ക്രെഡിറ്റ് റേറ്റിങ്ങുള്ളവർക്കു പ്രത്യേക നിരക്ക് തുടങ്ങിയ വാഗ്ദാനങ്ങളും പ്രതീക്ഷിക്കാം.

English Summary- Best Home Loan Rates in Kerala; Housing Loan Tips