ചെറിയ വിട്ടുവീഴ്ചകൾക്കു പോലും പുതുക്കിപ്പണിയലിൽ സ്ഥാനമില്ല. ചെറിയ അസൗകര്യങ്ങൾക്കു നേരെ കണ്ണടയ്ക്കരുത്. ഇത്ര നാളും ഇങ്ങനെയായിരുന്നല്ലോ? ചെറിയ പ്രശ്നമല്ലേ എന്നു കരുതരുത്. പുതുക്കുമ്പോൾ ഒരു പിഴവു പോലുമില്ലാതെ പൂർണമായും പുതുക്കുക. പുതിയ ഒരു പ്ലാൻ വരയ്ക്കുന്നതുപോലെ തന്നെ പുതുക്കാനുള്ള പ്ലാനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറിയ വിട്ടുവീഴ്ചകൾക്കു പോലും പുതുക്കിപ്പണിയലിൽ സ്ഥാനമില്ല. ചെറിയ അസൗകര്യങ്ങൾക്കു നേരെ കണ്ണടയ്ക്കരുത്. ഇത്ര നാളും ഇങ്ങനെയായിരുന്നല്ലോ? ചെറിയ പ്രശ്നമല്ലേ എന്നു കരുതരുത്. പുതുക്കുമ്പോൾ ഒരു പിഴവു പോലുമില്ലാതെ പൂർണമായും പുതുക്കുക. പുതിയ ഒരു പ്ലാൻ വരയ്ക്കുന്നതുപോലെ തന്നെ പുതുക്കാനുള്ള പ്ലാനും വരയ്ക്കുക. പ്ലാൻ അന്തിമമായതിനു ശേഷമേ പണി തുടങ്ങാവൂ. അല്ലാത്തപക്ഷം ചെലവ് കുതിച്ചു കയറും.

വീടു പുതുക്കുമ്പോൾ ഭംഗിയേക്കാളുപരി സൗകര്യങ്ങൾക്കു മുൻ തൂക്കം നൽകണം. മുറികളിൽ ഫർണിച്ചറിന്റെ സ്ഥാനം തുടങ്ങി ചെറിയ കാര്യങ്ങളിൽ വരെ ശ്രദ്ധ ചെലുത്തണം. പുതുക്കിപ്പണിത വീട് കണ്ടാൽ പുതുക്കിയതാണെന്നു തോന്നരുത്. പുതിയതാണെന്നേ തോന്നാവൂ. കെട്ടിടത്തിന്റെ രൂപം സവിശേഷതകൾ എന്നിവയോടിണങ്ങുന്ന രീതിയിൽ വേണം പുതുക്കിപ്പണിയാൻ.‌

ADVERTISEMENT

കൃത്യമായ പ്ലാനിങ്ങോടെ പുതുക്കിയാൽ ചെലവ് കൂടില്ല. തടിയുടെ ഉപയോഗം കുറയ്ക്കുന്നതും ചെലവ് കുറയ്ക്കും. ഭിത്തിയുടെ ഉറപ്പും അടിത്തറയുടെ ബലവുമെല്ലാം വിദഗ്ധരെ കൊണ്ട് പരിശോധിപ്പിച്ചശേഷം പുതുക്കിപ്പണിയുക.

സുരക്ഷാ കാരണങ്ങളാൽ ഇലക്ട്രിക്, പ്ലമിങ് ഫിറ്റിങ്സ് മാറ്റണം. മാത്രമല്ല, ജീവിത രീതികളിലെ മാറ്റം മൂലം സ്വിച്ച് ബോർഡ് പോലുള്ളവയുടെ സ്ഥാനത്തിൽ മാറ്റം വന്നിട്ടുണ്ട്.പൊളിച്ച കെട്ടിടാവശിഷ്ടങ്ങൾ നിർമാർജനം ചെയ്യുക എന്നത് തലവേദനയാണ്. പ്ലോട്ട് നികത്തണമെങ്കിൽ അവ അതിനുപയോഗിക്കാം.

ADVERTISEMENT

എവിടെ എന്ത് മാറ്റങ്ങൾ എന്നതിനെക്കുറിച്ച് ആർക്കിടെക്ടും വീട്ടുകാരും തമ്മിൽ കൃത്യമായ ആശയ വിനിമയം വേണം. ഭിത്തികൾ പൊളിച്ചു മുറികൾ വലുതാക്കുമ്പോൾ സ്ട്രക്ചറൽ സ്റ്റെബിലിറ്റി ശ്രദ്ധിക്കണം.അടുക്കള, പൂജാമുറി, കുളിമുറി, കിടപ്പുമുറി എന്നിവയ്ക്ക് വാസ്തുവനുസരിച്ച് സ്ഥാനചലനം നൽകുമ്പോൾ സംഭവിക്കുന്ന സ്ട്രക്ചറൽ പ്രശ്നങ്ങൾ വിദഗ്ധനിർദേശ പ്രകാരം പരിഹരിക്കണം.

പുതിയതായി ഒരു നിലയോ മുറികളോ കൂട്ടിയെടുക്കുമ്പോൾ അതായത് നിലവിലുള്ള വിസ്തൃതിയിൽ വ്യത്യാസം വരുമ്പോൾ പഞ്ചായത്തിൽ നിന്നോ മുനിസിപാലിറ്റിയിൽ നിന്നോ കെട്ടിടനിർമാണ അനുമതി വാങ്ങാൻ മറക്കരുത്. 

ADVERTISEMENT

English Summary- House Renovation Tips