എത്ര വൈദ്യുതി ഉപയോഗിച്ചാലും ജലം ഉപയോഗിച്ചാലും ഈ വീട്ടുകാർക്ക് ബില്ലിനെ പേടിക്കണ്ട. കാരണം കുടിവെള്ളം, വൈദ്യുതി, വീട്ടാവശ്യത്തിനുള്ള പച്ചക്കറികൾ എല്ലാം വീടിനൊപ്പം സുലഭമാണ്. മാസാമാസം ബില്ലടയ്ക്കാതെ മൂവായിരം രൂപയോളം ഉപജീവനത്തിനായി ലഭിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എത്ര വൈദ്യുതി ഉപയോഗിച്ചാലും ജലം ഉപയോഗിച്ചാലും  ഈ വീട്ടുകാർക്ക്   ബില്ലിനെ പേടിക്കണ്ട. കാരണം കുടിവെള്ളം,  വൈദ്യുതി, വീട്ടാവശ്യത്തിനുള്ള പച്ചക്കറികൾ എല്ലാം വീടിനൊപ്പം സുലഭമാണ്. മാസാമാസം ബില്ലടയ്ക്കാതെ മൂവായിരം രൂപയോളം ഉപജീവനത്തിനായി ലഭിക്കുന്നു. അങ്ങനെ സുസ്ഥിര പാർപ്പിടത്തിനുള്ള  അവാർഡും ഈ ഗൃഹത്തെ തേടിയെത്തി.

ഗുജറാത്ത് സ്വദേശി കാനുഭായി കർക്കറെയും  ഭാര്യ കൈലാഷയും ചേർന്ന്  21 വർഷം മുമ്പ് 2.8 ലക്ഷം രൂപയ്ക്ക് നിർമ്മിച്ചതാണ് ഈ വീട്.  മറ്റേതൊരു കോൺകീറ്റ് വീടിനേയും പോലെതന്നെയാണ് കാഴ്ചയിൽ ഈ വീടും. പക്ഷേ ഈ ഭവനം സ്വയംപര്യാപ്തമാണ്.  ഗുജറാത്തിലെ അമരേലിയിലാണ്  ജീവിതാവശ്യത്തിന്  ഏറ്റവും  കുറഞ്ഞ വരുമാനം ആവശ്യമായ  ഈ  വീട്.  

ADVERTISEMENT

ഗുജറാത്ത്  വിദ്യാഭ്യാസ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനാണ്  കാനുഭായ്.  2000 ലാണ് സ്വന്തം വീടെന്ന സ്വപ്ന സാക്ഷാത്കാരം യാഥാർത്ഥ്യമായത്. രൂപകൽപനയും നിർമാണവും വാസ്തുശില്പിക്ക്  പൂർണമായും വിട്ടുകൊടുക്കാതെ വീടിന്റെ ഡിസൈനിങ്ങും നിർമാണവും വീട്ടുടമസ്ഥൻ  നേരിട്ട്  ഏറ്റെടുത്ത്  നിർവ്വഹിച്ചതാണ് പരിമിതമായ നിർമാണച്ചെലവിൽ ഭവനം യാഥാർത്ഥ്യമാക്കിയത്.

നഗരശൈലിയിൽ വീടൊരുക്കുമ്പോഴും സുസ്ഥിരമാതൃകയിൽ പാർപ്പിടം തയ്യറാക്കണമെന്നതായിരുന്നു ഗൃഹനാഥന്റെ സ്വപ്നം. സൗരാഷ്ട്ര മേഖലയിൽ നിലനിൽക്കുന്ന ജലദൗർലഭ്യത്തിന് പരിഹാരമാകുന്ന രീതിയിലാണ്  ഈ ഭവനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. പലപ്പോഴും മാസത്തിൽ പതിനഞ്ച് നാളാണ് ജലഅതോറിറ്റിയുടെ ജലം ലഭിക്കുന്നത്. ബാക്കി ദിവസങ്ങളിൽ  ജലലഭ്യതയില്ല. എന്നാൽ കാനുഭായിയുടെ വീട്ടിൽ എല്ലാ ദിവസവും ജലവുമുണ്ട്, വൈദ്യുതിയുമുണ്ട്, പച്ചക്കറിയുമുണ്ട്.  ഒപ്പം വരുമാനവുമുണ്ട്.

ADVERTISEMENT

ജലദൗർലഭ്യതയെ മറികടക്കാൻ 20000 ലിറ്ററിന്റെ അണ്ടർ വാട്ടർ സ്റ്റോറേജാണ് തയ്യറാക്കിയിരിക്കുന്നത്. മഴക്കാലത്ത് മഴവെള്ളം ഇതിലേക്ക് ശേഖരിക്കും.  പച്ചക്കറിത്തോട്ടത്തിലേക്കുള്ള ജലാവശ്യത്തിന് വീടിന്റെ പിന്നാമ്പുറത്ത് 8000 ലീറ്ററിന്റെ മറ്റൊരു ടാങ്കും ഒരുക്കിയിട്ടുണ്ട്. രണ്ട് ടാങ്കും നിറഞ്ഞാൽ കിണർ റീചാർജിങും  നടക്കും.  അടുക്കള ആവശ്യത്തിനുള്ള പച്ചക്കറികളൊക്കെ തോട്ടത്തിൽ തന്നെ ഉല്പാദിപ്പിക്കുന്നു. രാസവളപ്രയോഗമില്ലാതെ ആണ് കൃഷി. ഡ്രിപ്പ് ഇറിഗേഷനാണ് തോട്ടത്തിൽ.

വീട്ടിലെ വൈദ്യുതാവശ്യങ്ങൾക്ക് വേണ്ടി 4 കിലോ വാട്ടിന്റെ സോളർ പവർ യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ട്. വീട്ടാവാശ്യങ്ങൾക്ക് ശേഷം മിച്ചം വരുന്ന വൈദ്യുതി പവർ ഗ്രിഡിലേക്ക് നൽകി മാസം മൂവായിരം രൂപ വരെ സമ്പാദിക്കുന്നു.  പരിസ്ഥിതിസൗഹാർദ്ദ രീതികൾ അവലംബിച്ചതിന് ഗുജറാത്ത് സർക്കാരിന്റെ മാതൃകാഭവന അവാർഡും കരസ്ഥമാക്കി. 

ADVERTISEMENT

English Summary- Eco friendly House; with Solar, Vegetables, Rain Water Treatment