വീടുപണിയുടെ തുടക്കത്തിൽത്തന്നെ ശ്രദ്ധിക്കേണ്ട ചില നിയമങ്ങളുണ്ട്. കെട്ടിടനിർമാണത്തിനു സർക്കാർ നിഷ്കർഷിക്കുന്ന നിയമ നിർദേശങ്ങൾ പാലിച്ചാലേ നിർമാണത്തിന് അനുമതി കിട്ടൂ. നിയമങ്ങൾ അനുസരിച്ചല്ല നിർമാണമെങ്കിൽ അതു ഭാവിയിൽ ഗുരുതര പ്രശ്നങ്ങൾക്കിടയാകും. വീടു നിർമാണത്തിനു കേരള മുനിസിപ്പാലിറ്റി ബിൽഡിങ് റൂൾ

വീടുപണിയുടെ തുടക്കത്തിൽത്തന്നെ ശ്രദ്ധിക്കേണ്ട ചില നിയമങ്ങളുണ്ട്. കെട്ടിടനിർമാണത്തിനു സർക്കാർ നിഷ്കർഷിക്കുന്ന നിയമ നിർദേശങ്ങൾ പാലിച്ചാലേ നിർമാണത്തിന് അനുമതി കിട്ടൂ. നിയമങ്ങൾ അനുസരിച്ചല്ല നിർമാണമെങ്കിൽ അതു ഭാവിയിൽ ഗുരുതര പ്രശ്നങ്ങൾക്കിടയാകും. വീടു നിർമാണത്തിനു കേരള മുനിസിപ്പാലിറ്റി ബിൽഡിങ് റൂൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീടുപണിയുടെ തുടക്കത്തിൽത്തന്നെ ശ്രദ്ധിക്കേണ്ട ചില നിയമങ്ങളുണ്ട്. കെട്ടിടനിർമാണത്തിനു സർക്കാർ നിഷ്കർഷിക്കുന്ന നിയമ നിർദേശങ്ങൾ പാലിച്ചാലേ നിർമാണത്തിന് അനുമതി കിട്ടൂ. നിയമങ്ങൾ അനുസരിച്ചല്ല നിർമാണമെങ്കിൽ അതു ഭാവിയിൽ ഗുരുതര പ്രശ്നങ്ങൾക്കിടയാകും. വീടു നിർമാണത്തിനു കേരള മുനിസിപ്പാലിറ്റി ബിൽഡിങ് റൂൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീടുപണിയുടെ തുടക്കത്തിൽത്തന്നെ ശ്രദ്ധിക്കേണ്ട ചില നിയമങ്ങളുണ്ട്. കെട്ടിടനിർമാണത്തിനു സർക്കാർ നിഷ്കർഷിക്കുന്ന നിയമ നിർദേശങ്ങൾ പാലിച്ചാലേ നിർമാണത്തിന് അനുമതി കിട്ടൂ. നിയമങ്ങൾ അനുസരിച്ചല്ല നിർമാണമെങ്കിൽ അതു ഭാവിയിൽ ഗുരുതര പ്രശ്നങ്ങൾക്കിടയാകും. 

വീടു നിർമാണത്തിനു കേരള മുനിസിപ്പാലിറ്റി ബിൽഡിങ് റൂൾ 1999 ആധാരമായുള്ള നിയമങ്ങൾ ഏതൊക്കെയെന്നു നോക്കാം. 

ADVERTISEMENT

 

1. മുൻഭാഗത്ത് ഇടമുള്ള സ്ഥലം

അയല്‍വാസിയുടെ അനുവാദമുണ്ടെങ്കിൽ കുറഞ്ഞ സ്ഥലത്ത് അതിരു ചേർത്തും വീടുണ്ടാക്കാം. വീട്ടിലേക്കു വെളിച്ചവും വായുവും ലഭിക്കുന്നതിനും വീടുകളിലേക്കു വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും ആവശ്യമായ അന്തരീക്ഷത്തിലേക്കു തുറന്നിരിക്കുന്ന സ്ഥലം. 

 

ADVERTISEMENT

2. പാർശ്വഭാഗത്തെ ഒഴിവുസ്ഥലം

വീടുകളുടെ പാർശ്വഭാഗത്തുള്ള സ്ഥലം. വീടുകളിലേക്കു വായുവും വെളിച്ചവും ലഭിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമുള്ള സ്ഥലമാണിത്. 

 

3. പിന്നാമ്പുറ ഒഴിവുസ്ഥലം

ADVERTISEMENT

വായുവും വെളിച്ചവും ലഭിക്കുന്നതിനും ഖരദ്രവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനും മറ്റുമുള്ള സ്ഥലം. 

10 മീറ്റർ വരെ ഉയരമുള്ള കെട്ടിടങ്ങൾക്കും ഏഴു മീറ്റർ വരെ ഉയരമുള്ള കെട്ടിടങ്ങൾക്കും മൂന്നു സെന്റിൽ കുറഞ്ഞ സ്ഥലത്ത് നിര്‍മിക്കുന്ന വീടുകൾക്കും വെവ്വേറെ നിയമമാണ്. 

 

പത്തു മീറ്റർ ഉയരം വരെ

1. മുൻഭാഗത്തെ ഒഴിവുസ്ഥലം (റോഡുകളോടു ചേർന്ന്): മൂന്നു മീറ്റർ

2. പാർശ്വഭാഗ ഒഴിവുസ്ഥലം (ഒരു വശത്ത്): 1.20 മീറ്റർ

3. പാർശ്വഭാഗ ഒഴിവുസ്ഥലം (മറുവശത്ത്): 1 മീറ്റർ

4. പിൻഭാഗ ഒഴിവു സ്ഥലം:ശരാശരി രണ്ടു മീറ്റർ (ഒരിടത്തു ഒരു മീറ്ററിൽ കുറയരുത്).

5. സെപ്റ്റി ടാങ്ക്, ലീച്ച് പിറ്റ്, മാലിന്യക്കുഴികൾ എന്നിവയിൽ നിന്ന് കിണറിന്റെ അകലം: 7.50 മീറ്റർ

6. അതിരുകളിൽ നിന്നു കിണറുകളിലേക്കുള്ള അകലം: 1.20 മീറ്റർ

7. സെപ്റ്റി ടാങ്ക്, ലീച്ച് പിറ്റ്, മറ്റു മാലിന്യക്കുഴികൾ എന്നിവയിലേക്ക് അതിരിൽ നിന്നുള്ള അകലം: 1.20 മീറ്റർ

8. 150 ചതുരശ്ര മീറ്റർ വിസ്തീർണവും എട്ടു സെന്റ് (320 ചതുരശ്ര മീറ്റർ) സ്ഥലവിസ്തീർണവുമുള്ള വീടുകൾക്ക് ഇവ രണ്ടും കൂടി േചർന്നാൽ മാത്രം മഴവെള്ള സംഭരണിയും പോഷണക്കുഴിയും നിർമിക്കേണ്ടതാണ്. 

 

ഏഴുമീറ്റർ വരെ ഉയരം 

 

1. പിൻഭാഗ ഒഴിവുസ്ഥലം: ശരാശരി 1.50 മീറ്റർ ജനലോ വാതിലോ ഇല്ലെങ്കിൽ കുറഞ്ഞത് 75 സെ. മീറ്റർ മതിയാകും. 

2. അയൽവാസിയുെട അനുമതിപത്രമുണ്ടെങ്കിൽ അതിരിനോടു ചേർത്തും നിർമിക്കാം. 

3. പാർശ്വഭാഗ ഒഴിവുസ്ഥലം: ഒരു ഭാഗം 1.20 മീറ്റർ ഒഴിവു സ്ഥലം നൽകിയാൽ മറുഭാഗം ജനലോ വാതിലോ ഇല്ലെങ്കിൽ 75 സെന്റിമീറ്റർ മതിയാകും. 

മൂന്നു സെന്റിൽ കുറഞ്ഞാൽ

മൂന്നു സെന്റിൽ കൂടാത്ത സ്ഥലത്തു വീടു നിർമിക്കുന്നവർക്ക് പ്രത്യേക ആനുകൂല്യം നിയമം നൽകുന്നുണ്ട്. 

1. മുൻഭാഗ ഒഴിവുസ്ഥലം (റോഡിനോടു ചേർന്ന്): മൂന്നു മീറ്റർ.

2. മുനിസിപ്പാലിറ്റി വിജ്ഞാപനം ചെയ്യാത്ത റോഡുകൾ – െചറിയ പൊതുവഴികൾ : രണ്ടു മീറ്റർ.

3. പിൻഭാഗ ഒഴിവുസ്ഥലം: ശരാശരി ഒരു മീറ്റർ, 50 സെ.മീ ഒരിടത്തും കുറയരുത്. 

4. പാർശ്വഭാഗ ഒഴിവുസ്ഥലം (ഒരു വശത്ത്) : 90 സെ.മീ.

5. പാർശ്വഭാഗ ഒഴിവുസ്ഥലം (മറുവശത്ത്): 60 സെ.മീ.

6. ജനലോ വാതിലോ ഇല്ലെങ്കിൽ : 60 സെ.മീ.

7. അയൽവാസിയുടെ അനുമതിപത്രമുണ്ടെങ്കിൽ അതിരിനോടു ചേർത്തു നിർമിക്കാം. രണ്ടു സെന്റ് സ്ഥലമുള്ളവർക്ക് വീടു നിർമിക്കാനുതകുന്ന രീതിയിൽ തന്നെയാണു നിബന്ധനകൾ. 

 

ൈഹവേ

ഹൈവേയോടു ചേർന്നു കിടക്കുന്ന പ്ലോട്ടുകളിലും ചില നിയന്ത്രണങ്ങളുണ്ട്. നാഷനല്‍ ഹൈവേയ്ക്കും സ്റ്റേറ്റ് ഹൈവേയ്ക്കും വ്യത്യസ്ത ദൂരമാണ് പാലിക്കേണ്ടത്.  

പുഴയോരത്തെ വീട്

പുഴയോരത്തു വീടു വയ്ക്കുമ്പോൾ ചില നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. 

1.കടലിൽ നിന്ന് ഉപ്പുവെള്ളം കയറുന്ന സ്ഥലമാകരുത്. 

2. പുഴയുടെ വീതി 50 മീറ്ററിൽ കൂടുതലാണെങ്കിൽ ആ വീതിയനുസരിച്ചോ അല്ലെങ്കിൽ 50 മീറ്റർ തീരത്തു നിന്നു വിട്ടോ പ്രത്യേക അനുമതി വാങ്ങി വേണം വീടു വയ്ക്കാൻ. 

തയാറാക്കിയത്

അർച്ചന വി. തമ്പി.

English Summary- House Construction Laws; Kerala