വീടുപണിയും മുൻപ് മറ്റുവീടുകൾ കണ്ട് റഫറൻസ് എടുക്കുന്നത് നല്ലതാണ്. എന്നാൽ ഇതിനായി പുതിയ വീടുകളല്ല, പണി കഴിഞ്ഞിട്ട് നാലഞ്ചു വർഷങ്ങൾ കഴിഞ്ഞിട്ടുള്ള വീടുകൾ ആണ് നമ്മൾ പോയി കാണേണ്ടത്. എങ്കിൽ മാത്രമേ ദോഷങ്ങൾ എന്തൊക്കെയാണ് എന്ന് മനസ്സിലാകൂ. പുതിയ ഐഡിയകൾ ലഭിക്കാനായി പുതിയ വീടുകൾ കാണുന്നതിൽ തെറ്റില്ല, പക്ഷേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1. വീടുപണിയും മുൻപ് മറ്റുവീടുകൾ കണ്ട് റഫറൻസ് എടുക്കുന്നത് നല്ലതാണ്. എന്നാൽ ഇതിനായി പുതിയ വീടുകളല്ല, പണി കഴിഞ്ഞിട്ട് നാലഞ്ചു വർഷങ്ങൾ കഴിഞ്ഞിട്ടുള്ള വീടുകൾ ആണ് നമ്മൾ പോയി കാണേണ്ടത്. എങ്കിൽ മാത്രമേ ദോഷങ്ങൾ എന്തൊക്കെയാണ് എന്ന് മനസ്സിലാകൂ. പുതിയ ഐഡിയകൾ ലഭിക്കാനായി പുതിയ വീടുകൾ കാണുന്നതിൽ തെറ്റില്ല, പക്ഷേ അവയുടെ ദീർഘകാല ഉപയോഗം മനസ്സിലാക്കാൻ സമയമെടുക്കും.

2. ലുക്കിനെക്കാൾ സൗകര്യത്തിനും മെയിന്റനൻസിനും പ്രാധാന്യം കൊടുത്ത് വീടുകൾ പണിയുക. കാരണം ലുക്ക് നോക്കൽ മാക്സിമം ആദ്യത്തെ 6 മാസം മാത്രമായിരിക്കും, എന്നാൽ സൗകര്യങ്ങളും മെയിന്റനൻസും ജീവിതകാലം മുഴുവൻ അനുഭവിക്കേണ്ട കാര്യമാണ്.

ADVERTISEMENT

3. നമുക്ക് ആവശ്യത്തിനുള്ള അളവിൽ വീട് പണിയുക. പിന്നീട് വേണമെങ്കിൽ കൂട്ടിയെടുക്കാൻ കണക്കാക്കി ഇപ്പോൾ ആവശ്യത്തിനുള്ളത് മാത്രം ചെയ്തെടുക്കുക. പൊതുവായ ഏരിയകൾ പരമാവധി ഓപ്പൺ ആക്കി ഭിത്തികളുടെ അളവ് കുറക്കുക. അപ്പോൾ വെളിച്ചവും വായുവും കൂടുതൽ കിട്ടും എന്ന് മാത്രമല്ല വീടിനുള്ളിൽ കൂടുതൽ സ്ഥലസൗകര്യവും കിട്ടും.

വീട് സ്വപ്നം കാണുന്നയാളാണോ? എങ്കിൽ Subscribe ചെയ്യൂ 

ADVERTISEMENT

4. അപ്രധാനമായിട്ടുള്ള പിന്നീട് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ തുടക്കത്തിൽ തന്നെ തീർത്തിടാതിരിക്കുക. കാരണം ഓരോ ചെറിയ ഇടവേളകളിലും ഇതുപോലുള്ള കാര്യങ്ങൾ വീടിനുള്ളിലേക്ക് പിന്നീട് കൂട്ടിച്ചേർക്കുമ്പോൾ വീടിന് ഒരു വ്യത്യസ്‌തതയും പുതുമയും ഉണ്ടാകും. ഇത് മടുപ്പ് കുറയ്ക്കാനും വീടിനെ കൂടുതൽ ഇഷ്ടപ്പെടാനും സഹായിക്കും. മാത്രമല്ല ക്വാളിറ്റിയിൽ ചെയ്യാനും സാധിക്കും.

5. അന്ധവിശ്വാസങ്ങൾക്ക് അടിമപ്പെടാതെ സൗകര്യങ്ങൾക്കും മെയിന്റനൻസിനും പ്രാധാന്യം കൊടുത്തു മാത്രം വീടിന്റെ പ്ലാനും എലവേഷനും വരപ്പിക്കുക. ഇല്ലെങ്കിൽ ക്യാഷ് പോകും എന്നുമാത്രമല്ല സൗകര്യങ്ങളും സമാധാനവും പോയിക്കിട്ടും. പിന്നെ കോലും പാട്ടയും വെള്ളവും ഒക്കെയായി ക്യാഷും മുടക്കി ഇതിന്റെ പിന്നാലെ നടക്കേണ്ടി വരുകയും വരും.

ADVERTISEMENT

6. ആവശ്യത്തിന് പോലും എടുക്കാതെ അത്യാവശ്യത്തിനു മാത്രം ലോൺ അല്ലെങ്കിൽ മറ്റു ബാധ്യതകൾ എടുക്കുക. ഇല്ലെങ്കിൽ വലിയ ബാധ്യത നിങ്ങളുടെ ഇപ്പോൾ ഉള്ള നല്ല ജീവിതത്തെ നശിപ്പിച്ചു കളയും. ഒന്നും ഇല്ലാത്തവരെ പോലെ ആക്കികളയും. അത്യാവശ്യം നല്ലപോലെ ജീവിക്കാൻ വേണ്ടിയുള്ള വീട് പണിയുക, അല്ലാതെ വീട് പണിയാൻ വേണ്ടി മാത്രം ഇപ്പോഴുള്ള മനോഹരമായ ജീവിതം ജീവിച്ചു തീർക്കാതിരിക്കുക.

7. നമുക്ക് വേണ്ടി നമ്മുടെ വീടുകൾ പണിതെടുക്കുക, മറ്റുള്ളവരെ കാണിക്കാൻ വേണ്ടി പണിയാതിരിക്കുക. വീട്ടിലുള്ളവരുടെ മാനസിക അടുപ്പവും സന്തോഷങ്ങളും സമാധാനവും ജീവിതരീതികളമാണ് വീടിനെ സ്വർഗ്ഗം പോലെ ആക്കുന്നതും അല്ലാതെ ആക്കുന്നതും. അതുകൊണ്ട് ഉള്ള വീട്ടിൽ സന്തോഷത്തോടെയും സമാധാനത്തോടെയും അടിച്ചുപൊളിച്ചു ഭംഗിയായി ജീവിക്കുക.

English Summary- 7 Tips for Building a Dream Home with Happiness