ആമസോണിന്റെ സ്ഥാപകനായ ജെഫ് ബെസോസ്സ് ഫ്ലോറിഡയിൽ പുതിയ ബംഗ്ലാവ് സ്വന്തമാക്കിയതായി റിപ്പോർട്ട്. 79 മില്യൺ ഡോളറാണ് (657 കോടി രൂപ) പുതിയ വസതിക്കായി അദ്ദേഹം മുടക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ മെയ്യിൽ വില്പനയ്ക്കായി പരസ്യപ്പെടുത്തിയിരുന്ന ബംഗ്ലാവിന് 85 മില്യൺ ഡോളറാണ് (707 കോടി രൂപ) വിലയായി ഉടമസ്ഥർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആമസോണിന്റെ സ്ഥാപകനായ ജെഫ് ബെസോസ് ഫ്ലോറിഡയിൽ പുതിയ ബംഗ്ലാവ് സ്വന്തമാക്കിയതായി റിപ്പോർട്ട്. 79 മില്യൻ  ഡോളറാണ് (657 കോടി രൂപ) പുതിയ വസതിക്കായി അദ്ദേഹം മുടക്കിയിരിക്കുന്നത്. അടുത്തിടെ  വില്പനയ്ക്കായി പരസ്യപ്പെടുത്തിയിരുന്ന ബംഗ്ലാവിന് 85 മില്യൻ  ഡോളറാണ് (707 കോടി രൂപ) വിലയായി ഉടമസ്ഥർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇതിൽ നിന്നും 7.1 ശതമാനം വിലക്കുറവിലാണ് ഇപ്പോൾ ജെഫ് ബെസോസ് വീട് സ്വന്തമാക്കിയിരിക്കുന്നത്. ഏഴു കിടപ്പുമുറികൾ ഇവിടെയുണ്ട്. 

രണ്ടു മാസങ്ങൾക്കു മുൻപ് 68 മില്യൻ  ഡോളർ (566 കോടി രൂപ) ചിലവിട്ട് ഇതിന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന മറ്റൊരു ബംഗ്ലാവും അദ്ദേഹം സ്വന്തമാക്കിയിരുന്നു. 

ADVERTISEMENT

ഏറ്റവും ഒടുവിൽ വാങ്ങിയ 19,064 ചതുരശ്ര അടി വിതരണത്തിൽ വ്യാപിച്ചുകിടക്കുന്ന വിശാലമായ ബംഗ്ലാവ് 2000ലാണ് നിർമിക്കപ്പെട്ടത്. ഇന്ത്യൻ ക്രീക്കിലെ 1.84 ഏക്കർ വിസ്തൃതമായ എസ്റ്റേറ്റിലാണ് വീട് സ്ഥിതി ചെയ്യുന്നത്. ഏഴ് കിടപ്പുമുറികളും 14 ബാത്റൂമുകളും ഇവിടെയുണ്ട്. സ്വിമ്മിങ് പൂൾ, തിയറ്റർ, ലൈബ്രറി, വൈൻ നിലവറ, വീട്ടുജോലിക്കാർക്കുള്ള ക്വാർട്ടേഴ്സ്, സോന, ആറ് കാറുകൾ പാർക്ക് ചെയ്യാനാവുന്ന ഗാരിജ്  എന്നീ സൗകര്യങ്ങളെല്ലാം ബെസോസ്സിന്റെ പുതിയ ബംഗ്ലാവിലുണ്ട്. 

ഓഗസ്റ്റ് മാസത്തിൽ അദ്ദേഹം സ്വന്തമാക്കിയ സമീപത്തെ ബംഗ്ലാവിൽ മൂന്നു കിടപ്പുമുറികളും മൂന്നു ബാത്റൂമുകളുമാണ് ഉള്ളത്. നേരിട്ടുള്ള ഇടപാടിലൂടെയായിരുന്നു വിൽപന . എന്നാൽ ഈ വീട് പൊളിച്ചു നീക്കിയതിനു ശേഷം കൊട്ടാരസമാനമായ മറ്റൊരു ബംഗ്ലാവ് ഇവിടെ നിർമ്മിക്കാൻ അദ്ദേഹത്തിന് പദ്ധതിയുള്ളതായും റിപ്പോർട്ടുകളുണ്ട്. അതേസമയം ഇതേ കാര്യത്തിനായാണോ രണ്ടാമത്തെ ബംഗ്ലാവും സ്വന്തമാക്കിയിരിക്കുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇന്ത്യൻ ക്രീക്കിന് മാത്രമായി പ്രത്യേകം മുൻസിപ്പാലിറ്റിയും മേയറും പോലീസ് സേനയും ഉണ്ടെന്നത് ഈ മേഖലയുടെ പ്രൗഡി വെളിവാക്കുന്നു.

ADVERTISEMENT

ജലാശയത്തിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന 40 പ്രോപ്പർട്ടികളാണ് ഇന്ത്യൻ ക്രീക്കിൽ ഉള്ളത്. 294 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഒരു 18 ഹോൾ ഗോൾഫ് കോഴ്സും ഇവിടെയുണ്ട്. 2021ലെ സെൻസസ് പ്രകാരം 81 പേർ മാത്രമാണ് ഈ ദ്വീപിൽ താമസക്കാരായി ഉള്ളത്. ടോം ബ്രാഡി, ഇവാൻക ട്രംപ് തുടങ്ങി അനേകം  പ്രശസ്തരായ വ്യക്തികൾ ജെഫ് ബെസോസ്സിന് പുറമേ ഇന്ത്യൻ ക്രീക്കിൽ വസതികൾ സ്വന്തമാക്കിയിട്ടുണ്ട്. പത്രപ്രവർത്തകയും അവതാരകയുമായ ലോറൻ സാഞ്ചസുമായുള്ള വിവാഹനിശ്ചയത്തിനു ശേഷം ബെസോസ്സ് നടത്തുന്ന രണ്ടാമത്തെ റിയൽ എസ്റ്റേറ്റ് നിക്ഷേപമാണിത്.

ബ്ലുംബർഗിന്റെ രേഖകൾ പ്രകാരം 160 ബില്യൺ ഡോളറിന് അടുത്താണ് ജെഫ് ബെസോസ്സിന്റെ ആസ്തി. ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് അദ്ദേഹം ഇടം നേടിയിട്ടുണ്ട്. 1998 ലും 2005ലുമായി വാഷിങ്ടനിൽ രണ്ടു വീടുകൾ ബെസോസ്സ് സ്വന്തമാക്കിയിരുന്നു കണ്ടു. ഇവയ്ക്ക് രണ്ടിനും ചേർത്ത് 60 മില്യൻ ഡോളറാണ് ( 499 കോടി രൂപ) അദ്ദേഹം മുടക്കിയിരുന്നത്. എന്നാൽ ഇവയ്ക്ക്  രൂപമാറ്റം വരുത്തി ഒന്നാക്കി ചേർത്ത് 25,000 ചതുരശ്ര അടി വിസ്തീർണത്തിൽ ടുഡോർ ശൈലിയിലുള്ള ഒരു ബംഗ്ലാവ് അദ്ദേഹം നിർമ്മിച്ചിരുന്നു.  കൊറോണ വ്യാപനത്തിന് മുൻപായി ബെവെർലി ഹിൽസിൽ 165 മില്യൺ ഡോളറിന്റെ മറ്റൊരു ബംഗ്ലാവും അദ്ദേഹം സ്വന്തമാക്കി. ന്യൂയോർക്കിലെ ഫിഫ്ത്ത് അവന്യൂവിൽ സ്ഥിതി ചെയ്യുന്ന അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ 21 മുതൽ 24ാം നിലവരെ വ്യാപിച്ചുകിടക്കുന്ന ഒരു അപ്പാർട്ട്മെന്റും ജഫ് ബെസോസ്സിനുണ്ട്. 

English Summary:

Jeff Bezos buys neighbor’s Florida mansion- Celebrity Real Estate News