വ്യത്യസ്ത ആകൃതികളിൽ ഒരു പ്രദേശമാകെ നിറഞ്ഞുനിൽക്കുന്ന നൂറുകണക്കിന് ടവറുകൾ. അവ നിർമ്മിച്ചത് എന്തിനെന്നോ ആരെന്നോ അറിയാതെ ഇപ്പോഴും അന്വേഷണം തുടരുകയാണ് ഗവേഷകർ. ചൈനയിലെ പടിഞ്ഞാറൻ സിഷ്വാൻ പ്രവിശ്യയിലാണ് ഹിമാലയൻ ടവറുകൾ എന്നറിയപ്പെടുന്ന ഈ ഗോപുരങ്ങൾ സ്ഥിതിചെയ്യുന്നത്. കല്ലിൽ നിർമ്മിച്ച ഇവയ്ക്ക് സ്റ്റോൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യത്യസ്ത ആകൃതികളിൽ  ഒരു പ്രദേശമാകെ നിറഞ്ഞുനിൽക്കുന്ന നൂറുകണക്കിന് ടവറുകൾ. അവ നിർമിച്ചത് എന്തിനെന്നോ ആരെന്നോ അറിയാതെ ഇപ്പോഴും അന്വേഷണം തുടരുകയാണ് ഗവേഷകർ. ചൈനയിലെ പടിഞ്ഞാറൻ സിഷ്വാൻ പ്രവിശ്യയിലാണ് ഹിമാലയൻ ടവറുകൾ എന്നറിയപ്പെടുന്ന ഈ ഗോപുരങ്ങൾ സ്ഥിതിചെയ്യുന്നത്. കല്ലിൽ നിർമിച്ച ഇവയ്ക്ക് സ്റ്റോൺ സ്റ്റാർ ഷേപ്പ്ഡ് ടവറുകൾ എന്നും പേരുണ്ട്. 

മധ്യ ചൈനയ്ക്കും ടിബറ്റൻ സ്വയംഭരണ പ്രദേശമായ ഖാമിനും ഇടയിലായാണ് 200 അടി വരെ ഉയരത്തിലുള്ള നൂറുകണക്കിന് ശിലാഗോപുരങ്ങൾ ഉള്ളത്. ഹിമാലയത്തിന്റെ താഴ്വരകളിലും ഇവ കാണാം. ഗ്രാമങ്ങളോട് ചേർന്ന് കിടക്കുന്ന പ്രദേശത്ത് കൂട്ടമായാണ് ഗോപുരങ്ങൾ കാണപ്പെടുന്നത്. ഉപയോഗശൂന്യമായ ഇവയിൽ ചിലത് ഗ്രാമവാസികൾ യാക്കുകളെയും പോണികളെയും വളർത്താനുള്ള തൊഴുത്തുകളായി ഉപയോഗിക്കുന്നുണ്ട്. മറ്റുള്ളവയാകട്ടെ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. അവയ്ക്കുള്ളിലെ തടിയിൽ നിർമ്മിച്ച പടവുകളെല്ലാം നാശമായി. മേൽക്കൂരയും തകർന്ന നിലയിലാണ്.

ADVERTISEMENT

നൂറ്റാണ്ടുകളായി ഗോപുരങ്ങൾ ഇതേപടി നിൽക്കുന്നുണ്ടെങ്കിലും അവയുടെ ഉത്ഭവത്തെക്കുറിച്ചോ നിർമിക്കപ്പെട്ടതിനു പിന്നിലെ ഉദ്ദേശത്തെക്കുറിച്ചോ പ്രദേശവാസികൾക്കു പോലും അറിവില്ല.1998ൽ ഹിമപ്പുലികളെക്കുറിച്ച് ഗവേഷണം നടത്താൻ ടിബറ്റിലേക്ക് പോയ ഫ്രഞ്ച് പര്യവേക്ഷകയായ ഫ്രെഡറിക് ഡാരഗണാണ് ടവറുകൾ ആദ്യമായി പുറംലോകത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.  ടവറുകളെക്കുറിച്ച് മനസ്സിലാക്കിയതോടെ ഹിമപ്പുലി ഗവേഷണം നിർത്തിവച്ച് അഞ്ചു വർഷങ്ങൾ അവർ ടവറുകളുടെ ചരിത്രം പഠിക്കാനായി ചിലവഴിച്ചു.  ടവറുകൾക്ക് സമീപത്ത് താമസിക്കുന്ന പഴയ തലമുറക്കാർക്ക് പോലും ഇവയെക്കുറിച്ച് ഒന്നുമറിയില്ല എന്നതായിരുന്നു വസ്തുത. പഴയ പുസ്തകങ്ങൾ പരതിയിട്ടും ഫലം ഉണ്ടായില്ല.

ഇഷ്ടികയും കല്ലും തടിയുമാണ് ഗോപുരങ്ങളുടെ നിർമ്മാണത്തിനായി പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. ചതുരം, നക്ഷത്രം, ബഹുഭുജം എന്നിങ്ങനെ വ്യത്യസ്ത ആകൃതികളാണ് ടവറുകൾക്ക് ഉള്ളത്. 60 അടി മുതൽ 200 അടി വരെ ഉയരത്തിലുള്ളവയാണ് ഗോപുരങ്ങൾ. നിർമ്മിതികളിൽ മോർട്ടാറിന്റെ ഉപയോഗം നന്നേ കുറവാണ്. കനത്ത ഭൂകമ്പങ്ങളെ പോലും ചെറുത്തുനിൽക്കാനുള്ളത്ര ബലം ഇവയ്ക്കുണ്ടെന്നും പറയപ്പെടുന്നു. ടവറുകളിലെ  മരത്തടികളുടെ സാമ്പിളുകൾ റേഡിയോ കാർബൺ ഡേറ്റിങ്ങിന് വിധേയമാക്കിയതിലൂടെ അവയ്ക്ക് 600 മുതൽ 1000 വർഷങ്ങൾ വരെ പഴക്കമുണ്ടെന്നും ഫ്രെഡറിക് കണ്ടെത്തിയിരുന്നു. 

ADVERTISEMENT

നഗരത്തിന്റെ സംരക്ഷണത്തിനു വേണ്ടിയാവാം ടവറുകൾ നിർമിച്ചത് എന്നാണ് പൊതുവേയുള്ള അഭിപ്രായം. എന്നാൽ ഇത് വ്യക്തമാകുന്ന തെളിവുകൾ ഒന്നും ലഭ്യമല്ല. ഇവയുടെ നിർമാണത്തിനു പിന്നിലെ ഉദ്ദേശത്തെക്കുറിച്ചുള്ള വിവരങ്ങൾ വാമൊഴിയായി മാത്രം കൈമാറ്റം ചെയ്യപ്പെട്ടതാകാമെന്നും തലമുറകൾ കടന്നുപോയതോടെ ആളുകൾ അത് മറന്നുപോയതാകാമെന്നുമാണ് ഫ്രെഡറിക്കിൻ്റെ അനുമാനം.

English Summary:

Ancient Himalayan Towers- Architectural Wonder News