ക്ലോസറ്റ് എവിടെ വേണം? ഏത് ദിക്കിൽ വേണം ? എങ്ങോട്ട് തിരിച്ച് വയ്ക്കണം? പലർക്കും ഇത്തരം സംശയങ്ങളുണ്ടെങ്കിലും ക്ലോസറ്റ് സ്ഥാപിക്കേണ്ടത് ടോയ്‌ലറ്റ് ഡോറിന് സമീപത്തായിരിക്കണം എന്ന ഒറ്റവാക്കിലാണ് എന്റെ ഉത്തരം. കുട്ടികൾക്ക്, മുതിർന്നവർക്ക്... അങ്ങനെ ആർക്കും ഏറ്റവും എളുപ്പത്തിൽ എത്താവുന്ന അനുയോജ്യമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്ലോസറ്റ് എവിടെ വേണം?

ഏത് ദിക്കിൽ വേണം ? 

ADVERTISEMENT

എങ്ങോട്ട് തിരിച്ച് വയ്ക്കണം?

പലർക്കും ഇത്തരം സംശയങ്ങളുണ്ടെങ്കിലും ക്ലോസറ്റ് സ്ഥാപിക്കേണ്ടത് ടോയ്‌ലറ്റ് ഡോറിന് സമീപത്തായിരിക്കണം എന്ന ഒറ്റവാക്കിലാണ് എന്റെ ഉത്തരം. കുട്ടികൾക്ക്, മുതിർന്നവർക്ക്... അങ്ങനെ ആർക്കും ഏറ്റവും എളുപ്പത്തിൽ എത്താവുന്ന അനുയോജ്യമായ സ്ഥാനമാണത്.

ADVERTISEMENT

കുളിക്കുന്നത് പക്ഷേ എവിടെയുമാകാം.  ക്ലോസറ്റിൽ നിന്ന് ഇത്തിരി അകലെയാണെങ്കിൽ നല്ലത്. അതിനടുത്തുതന്നെ വെന്റിലേറ്ററിന് പകരം ഒരു ജനാലയുമാവാം. അത് വേണ്ടെങ്കിൽ അടച്ചിടാം. ജനാലയുടെ മുകൾഭാഗം വെന്റിലേറ്ററായി ഉപയോഗിക്കുകയും ചെയ്യാം. ഓർക്കുക, നമ്മുടെ ബാത്റൂം ജനാല, അപ്പുറത്തെ വീടിന്റെ അടുക്കളയിലേക്കോ സിറ്റൗട്ടിലേക്കോ തുറക്കരുത്.

ഇനി ബാത്റൂമിന്റെ ഉയരം.

ADVERTISEMENT

ഏഴടിയിൽ നിന്ന് പരിണാമം വന്നിട്ട് എത്രയോ കാലമായി. പക്ഷേ ഇപ്പോഴും ഏഴടിയിൽ നിന്ന് മോചനം ലഭിക്കാത്ത ബാത്റൂമുകൾ എത്രയെണ്ണമെങ്കിലും കാണും. സ്ഥലം ഉപയുക്തമാക്കാൻ എന്നപേരിൽ സ്‌റ്റെയർ ലാൻഡിങ്ങിനു കീഴെ ഏത് വിധേനയും ബാത്റൂമിനെ ഒടിച്ചു മടക്കി ഒതുക്കുന്നത് ശരിയല്ല. ലാൻഡിങ്ങിനു താഴെ ഏഴടി ഉയരമുണ്ടെങ്കിൽ അവിടം ലൈബ്രറി/ റീഡിങ് കോർണറാക്കൂ.

ഇനി ബാത്റൂമുകളുടെ വലുപ്പം. 8 അടി x 10 അടി വലിപ്പമുള്ള ഒരു ബാത്റൂമെങ്കിലും വേണമെന്നാണ് എന്റെ അഭിപ്രായം. അതിലൊരു ഫാനാവാം. ഒരു കോർണറിൽ ചെറിയ ടേബിളും ചെയറുമാവാം. ഒന്നോ രണ്ടോ പുസ്തകങ്ങളാവാം. ഒരു ഭിത്തിയിൽ പെയിന്റിങ്ങാകാം. ഏത് ബാത്റൂമാണെങ്കിലും ക്ലോസറ്റും നിലവുമൊക്കെ വൃത്തിയാക്കാനുള്ള ഉപകരണങ്ങൾ, നമ്മുടെ കാഴ്ചയിൽ നിന്ന് മറഞ്ഞു നിൽക്കുന്ന രീതിയിലാവണം. ബാത്റൂമിനകത്ത് മങ്ങിയ വെളിച്ചമാണ് എനിക്കിഷ്ടം.

രണ്ട് നിറങ്ങളുടെ കലാപരമായ വിന്യാസങ്ങൾക്കനുസരിച്ച് ടൈൽസിടുന്നതാണ് നല്ലത്. വെള്ളം നനയാത്ത, ഏതെങ്കിലും ഭിത്തിയിൽ ആറടി ഉയരത്തിൽ ഒരു കണ്ണാടിയുമാവാം. നമ്മുടെ വീട്ടിൽ നമ്മെ മുഴുവനായി നന്നായി കാണാനാവുന്നത് ബാത്റൂമുകളായിരിക്കുമല്ലൊ. ഇത്രയൊക്കെയായാൽ എത്ര നേരം വേണമെങ്കിലും ബാത്റൂമിനകത്ത് ആർക്കും ചെലവഴിക്കാം.

ഓർക്കുക, മനുഷ്യർക്ക് ഏറ്റവും അധികം ശാന്തതയും ചിന്തയും സന്തോഷവും സംതൃപ്തിയും ഒക്കെ രൂപപ്പെടുന്ന ഇടങ്ങളാണ് ബാത്റൂമുകൾ. കേവല വിസർജ്ജനയിടങ്ങളല്ല, ആധുനികകാലത്തുള്ള ബാത്റൂമുകൾ എന്ന് സാരം.