വൈപ്പിന് സമീപം നായരമ്പലത്ത് ഒരു സിനിമാവീടുണ്ട്. അവിടെ ജനപ്രിയ സിനിമകളുടെ രചയിതാവുണ്ട്. നാടിനെ പേരിനൊപ്പം കൂട്ടിയ ബെന്നി പി നായരമ്പലം. ബെന്നിയുടെ വീട്ടിൽ ഇപ്പോൾ മറ്റൊരു താരവുമുണ്ട്. മകൾ അന്ന. കുമ്പളങ്ങി നൈറ്റ്‌സ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ അന്ന ബെൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈപ്പിന് സമീപം നായരമ്പലത്ത് ഒരു സിനിമാവീടുണ്ട്. അവിടെ ജനപ്രിയ സിനിമകളുടെ രചയിതാവുണ്ട്. നാടിനെ പേരിനൊപ്പം കൂട്ടിയ ബെന്നി പി നായരമ്പലം. ബെന്നിയുടെ വീട്ടിൽ ഇപ്പോൾ മറ്റൊരു താരവുമുണ്ട്. മകൾ അന്ന. കുമ്പളങ്ങി നൈറ്റ്‌സ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ അന്ന ബെൻ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു. 

house
ADVERTISEMENT

പപ്പയുടെ കൂട്ടുകുടുംബമായിരുന്നു. നാലുകെട്ട് മാതൃകയിൽ നടുമുറ്റമുള്ള ഒരു തറവാട്. പത്തുനാൽപത് വർഷം പഴക്കം വരും.  ഇളയ മകൻ ആയതുകൊണ്ട് തറവാട് പപ്പയുടെ പേരിലായി. പിന്നീട് ഞങ്ങൾ വീട് അതിന്റെ തനിമ ചോരാതെ ഒന്നു പുതുക്കിയെടുത്തു. അമ്മ ഫുൽജ വീട്ടമ്മയാണ്.  അനിയത്തി സൂസന്ന പ്ലസ് വണ്ണിൽ പഠിക്കുന്നു.

Benny P Nayarambalam

അമ്മയുടെ വീട് മാലിപ്പുറമാണ്. എന്റെ അവധിക്കാല ഓർമകളിൽ കൂടുതലും നിറഞ്ഞുനിൽക്കുന്നത് ആ വീടാണ്. അമ്മ മൂത്ത മകളാണ്. താഴെ രണ്ടു സഹോദരിമാർ. സ്‌കൂൾ അടയ്ക്കുമ്പോൾ ഞാനും അനിയത്തിയും കൂടി അവിടേക്ക് പോകും. പിന്നെ കസിൻസുമായി ഒരുമിച്ചുള്ള കുസൃതിയും കളിചിരികളുമായി ദിവസം പോകുന്നതേ അറിയില്ല.

Benny P Nayarambalam

ADVERTISEMENT

ഫേവറിറ്റ് കോർണർ...

നടുമുറ്റത്തെ കേന്ദ്രീകരിച്ചാണ് വീട്ടിലെ മുറികളുടെ ക്രമീകരണം. അഞ്ചു കിടപ്പുമുറികളുണ്ട്.  പപ്പ ഒരുപാട് വായിക്കും. മുകൾനിലയിലാണ് പപ്പയുടെ ലൈബ്രറിയും എഴുത്തുമുറിയും. നടുമുറ്റത്തിന്റെ ഒരു വശത്തായാണ് ഞങ്ങളുടെ ടിവി കാണൽ മുറി. സമീപം കംപ്യൂട്ടറുമുണ്ട്. വീട്ടിൽ ഉള്ളപ്പോൾ അവിടെ കിടന്നുകൊണ്ട് ടിവി കാണുന്നതാണ് പ്രധാന ഹോബി.

ചെറുപ്പം മുതൽ വീട്ടിൽ വളർന്നതുകൊണ്ട് എനിക്കും ഇഷ്ടം കേരളാശൈലിയിലുള്ള കാറ്റും വെളിച്ചവും നിറയുന്ന വീടുകളോടാണ്. ഭാവിയിൽ ഞാനും ചിലപ്പോൾ അത്തരമൊരു വീട് വയ്ക്കുമായിരിക്കും. 

ADVERTISEMENT

ഇഷ്ടവീടുകൾ... 

ഞാൻ ഫാഷൻ ഡിസൈനിങ് ആണ് പഠിച്ചത്. അതുകൊണ്ട് ഇന്റീരിയർ ഡിസൈനിങ്ങും ശ്രദ്ധിക്കാറുണ്ട്. പ്രിയപ്പെട്ട ഒന്നിലധികം വീടുകളുണ്ട്. സിദ്ദിഖ് അങ്കിളിന്റെ (സംവിധായകൻ സിദിഖ് ലാൽ) കാക്കനാടുള്ള വീടുമായി ചെറുപ്പം മുതൽ അടുപ്പമുണ്ട്. നാലുകെട്ട് മാതൃകയിലുള്ള ആ വീട്ടിൽ പപ്പയുടെ കൂടെ ഒരുപാട് തവണ പോയിട്ടുണ്ട്. ഏറ്റവും പ്രിയം എന്റെയൊരു ആർക്കിടെക്ട് സുഹൃത്തിന്റെ ഫ്ലാറ്റാണ്. വളരെ മിനിമൽ ശൈലിയിൽ ഒരുക്കിയ ഫ്ലാറ്റാണ് അത്. പിന്നെ അടുത്തിടെ ഷെയ്ൻ നിഗത്തിന്റെ എളമക്കരയിലുള്ള വില്ലയിൽ പോയിരുന്നു. നന്നായി ഇന്റീരിയർ ചെയ്തിട്ടുണ്ട്. കാണാൻ നല്ല ഭംഗിയാണ്.   

കുമ്പളങ്ങി നൈറ്റ്‌സിലെ വീട്... 

കുമ്പളങ്ങിയിലെ ആർക്കും വേണ്ടാത്ത ഒരു ചെറുദ്വീപിലാണ് നെപ്പോളിയന്റെ മക്കളുടെ വീട്. സിമന്റ് പൂശാത്ത, വാതിലുകളുടെ അടച്ചുറപ്പില്ലാത്ത, ചുവന്നിഷ്ടിക ചുമരുകളുളള ആ കൊച്ചുവീട് യഥാർഥത്തിൽ സിനിമയ്ക്കായി ഉണ്ടാക്കിയതാണ്. കലാസംവിധായകനായ ജോതിഷ് ശങ്കറിന്റെ നേതൃത്വത്തിലുള്ള ടീം ആണ് കുമ്പളങ്ങിയിലെ ആ വീടിന് പിന്നിൽ.

വീട് ഇഷ്ടമായി എന്ന് ഒരുപാട് പേർ പറഞ്ഞിരുന്നു.  കുമ്പളങ്ങിയിലെ ഒരു ഹോംസ്റ്റേ ആണ് എന്റെ വീടായി കാണിക്കുന്നത്. കുറച്ചൊക്കെ സെറ്റിട്ടുണ്ട്. എങ്കിലും അതും കാണാൻ നല്ല രസമുള്ള വീടാണ്.