ലോക്ഡൗൺ കാലത്ത് സെലിബ്രിറ്റികളും വീടിനുള്ളിലാണ്. ചിലർ സിറ്റിയിലെ ഫ്ലാറ്റിനുള്ളിൽ പെട്ടുപോയപ്പോൾ ചിലർ നാട്ടിലുള്ള വീട്ടിലേക്ക് രക്ഷപ്പെട്ടു. കൊറോണക്കാലം ക്രിയേറ്റീവ് ആയി ചെലവഴിക്കുന്നതിന്റെ അനുഭവങ്ങൾ നടൻ വിനുമോഹൻ പങ്കുവയ്ക്കുന്നു.. എറണാകുളത്താണ് താമസമെങ്കിലും ഞാനിപ്പോൾ കോട്ടയത്തുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്ഡൗൺ കാലത്ത് സെലിബ്രിറ്റികളും വീടിനുള്ളിലാണ്. ചിലർ സിറ്റിയിലെ ഫ്ലാറ്റിനുള്ളിൽ പെട്ടുപോയപ്പോൾ ചിലർ നാട്ടിലുള്ള വീട്ടിലേക്ക് രക്ഷപ്പെട്ടു. കൊറോണക്കാലം ക്രിയേറ്റീവ് ആയി ചെലവഴിക്കുന്നതിന്റെ അനുഭവങ്ങൾ നടൻ വിനുമോഹൻ പങ്കുവയ്ക്കുന്നു..

എറണാകുളത്താണ് താമസമെങ്കിലും ഞാനിപ്പോൾ കോട്ടയത്തുള്ള ഭാര്യവീട്ടിലാണുള്ളത്.  ഒരു ഷൂട്ടിനായി തിരുവനന്തപുരത്തേക്ക്  പോകുന്ന വഴിക്ക് ഇവിടെ എത്തിയപ്പോഴാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്.പിന്നെ ഇവിടെ തുടർന്നു. ധാരാളം പറമ്പും റബർ കൃഷിയുമൊക്കെയുള്ള വീടാണിവിടെ.

ADVERTISEMENT

എനിക്കും ഭാര്യ വിദ്യയ്ക്കും ക്ളീനിങ് ഇഷ്ടമുള്ള പണിയാണ്. അങ്ങനെ  ആദ്യ ദിവസങ്ങളിൽ വീടും മുറ്റവും വൃത്തിയാക്കി. പറമ്പിലെ കരിയില  വാരി തീയിട്ടു. അതിന്റെ വിഡിയോ ഫെയ്‌സ്ബുക്കിലിട്ടപ്പോൾ നിരവധി പേർ നല്ല രീതിയിൽ പ്രതികരിച്ചു. ചടഞ്ഞു കൂടിയിരിക്കാതെ പറമ്പിലേക്കിറങ്ങാനും എന്തെങ്കിലും ചെയ്യാനും തങ്ങൾക്കും പ്രചോദനമായി എന്ന് പലരും മെസേജ് അയച്ചു.

കലാപരിപാടികൾ തുടങ്ങുന്നു...

ഏപ്രിൽ 12 നായിരുന്നു വിദ്യയുടെ പിറന്നാൾ. എല്ലാ വർഷവും എന്തെങ്കിലും സർപ്രൈസ് ഗിഫ്റ്റ് നൽകാറുണ്ട്. ഇത്തവണ വീട്ടിൽ തന്നെ ലോക്കായി ഇരിക്കുകയാണ്. അങ്ങനെയാണ് സ്വന്തമായി എന്തെങ്കിലും ഉണ്ടാക്കി നൽകാം എന്ന് തീരുമാനിച്ചത്.

ഇവിടെ വീടിനോട് ചേർന്ന് ചെറിയൊരു ഔട്ട് ഹൗസുണ്ട്. അവിടം ഞാനെന്റെ പണിപ്പുരയാക്കി. ഹാക്‌സോ ബ്ലേഡും കട്ടറും ഉളിയുമൊക്കെ വീട്ടിലുണ്ടായിരുന്നു. പറമ്പിൽ കിടന്ന ചിരട്ടയിലാണ് ആദ്യം പരീക്ഷണം തുടങ്ങിയത്. അതിൽ ഭാര്യയുടെ പേര് കട്ട് ചെയ്തെടുത്ത് ഒരു തടികഷണത്തിൽ ഒട്ടിച്ചെടുത്തു. അങ്ങനെ ഹോം മെയ്ഡ് നെയിം ബോർഡ് ഭാര്യയ്ക്കുള്ള ബർത്ഡേ ഗിഫ്റ്റായി നൽകി.

ADVERTISEMENT

അടുത്തതായി പറമ്പിലുള്ള മുളയുടെ തടി കൊണ്ട് ഒരു കപ്പ് ഉണ്ടാക്കിയെടുത്തു. പിന്നെ അൽപം തടിപ്പണിയും ചെയ്തു. പറമ്പിൽ കിടന്ന പട്ടികയിൽ ഒരു കത്തിയുടെ രൂപവും കൊത്തിയെടുത്തു.

വിഡിയോ ഹിറ്റ്...

ADVERTISEMENT

ആദ്യം ചെയ്ത പണിയുടെ ഫോട്ടോ  ഫെയ്‌സ്ബുക്കിൽ ഇട്ടപ്പോൾ നിരവധി സുഹൃത്തുക്കൾ എങ്ങനെ ഉണ്ടാക്കി എന്നുള്ള വിഡിയോ ചോദിച്ചു. എല്ലാര്ക്കും വാട്സാപ്പിൽ അയയ്ക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് ഞാൻ വിഡിയോ യുട്യൂബിൽ അപ്ലോഡ് ചെയ്തു. അതിനു നല്ല പ്രതികരണം ലഭിച്ചപ്പോൾ ബാക്കിയുള്ള കലാപരീക്ഷണങ്ങളുടെയും വിഡിയോ യുട്യൂബിലിട്ടു.

എന്തായാലും സമയം ക്രിയേറ്റീവ് ആയി വിനിയോഗിക്കാൻ കഴിഞ്ഞതിന്റെ ത്രില്ലിലാണ് ഞാൻ.

English Summary- Vinu Mohan Lockdown Craft