നടൻ മണികണ്ഠൻ ആചാരിയുടെ പുതിയ വീടിന്റെ വിശേഷങ്ങൾ സ്വപ്നവീടിലൂടെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയിരുന്നു. അന്ന് മണികണ്ഠൻ പറഞ്ഞ ഒരു ആഗ്രഹം ഇന്ന് സാഫല്യത്തിലേക്ക് എത്തുകയാണ്. ഇന്ന് പുതിയ വീട്ടിലേക്ക് നവവധുവിന്റെ കൈപിടിച്ചു കൊണ്ട് കയറുമ്പോൾ, കഷ്ടപ്പാടിന്റെ കാലങ്ങൾക്കൊടുവിൽ വീട്, വിവാഹം എന്നീ രണ്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടൻ മണികണ്ഠൻ ആചാരിയുടെ പുതിയ വീടിന്റെ വിശേഷങ്ങൾ സ്വപ്നവീടിലൂടെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയിരുന്നു. അന്ന് മണികണ്ഠൻ പറഞ്ഞ ഒരു ആഗ്രഹം ഇന്ന് സാഫല്യത്തിലേക്ക് എത്തുകയാണ്. ഇന്ന് പുതിയ വീട്ടിലേക്ക് നവവധുവിന്റെ കൈപിടിച്ചു കൊണ്ട് കയറുമ്പോൾ, കഷ്ടപ്പാടിന്റെ കാലങ്ങൾക്കൊടുവിൽ വീട്, വിവാഹം എന്നീ രണ്ടു സ്വപ്നങ്ങൾ പൂവണിഞ്ഞതിൽ മണിയുടെ മനസ്സ് നിറയുന്നുണ്ടാകും. 

മരട് സ്വദേശിനി അഞ്ജലിയെയാണ് മണികണ്ഠൻ വിവാഹം ചെയ്തത്. ലളിതമായായിരുന്നു ചടങ്ങുകൾ. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിവാഹസല്‍ക്കാരത്തിനായി മാറ്റിവെച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. 

ADVERTISEMENT

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് മണികണ്ഠൻ തൃപ്പൂണിത്തുറ ഏരൂരിൽ പുതിയ വീട് സഫലമാക്കിയത്. ഉള്ളത് കൊണ്ട് ഓണം പോലെ എന്നുപറയുംപോലെ വെറും 3.5 സെന്റിൽ ഒരു സാധാരണക്കാരന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. പോർച്ച്, സിറ്റൗട്ട്, ലിവിങ്-ഡൈനിങ് ഹാൾ, കിച്ചൻ, കിടപ്പുമുറികൾ, ബാൽക്കണി, ടെറസ് എന്നിവയാണ് 1500 ചതുരശ്രയടിയിൽ  ഒരുക്കിയിരിക്കുന്നത്. ഒരിഞ്ചു സ്ഥലം പോലും പാഴാക്കാതെ ഉപയുക്തമാക്കി എന്നതാണ് വീടിന്റെ ഹൈലൈറ്റ്. മുല്ലയ്ക്കൽ എന്നാണ് വീടിനു പേര് നൽകിയത്.

English Summary- Manikandan Achari Ties Knot