വീശിയടിക്കുന്ന തെക്കൻ കാറ്റിൽ ഇടവപ്പാതിയും തുലാവർഷവും ഉറഞ്ഞു പെയ്യുമ്പോൾ, തൊടിയിൽ മാമ്പഴം വീഴുന്നതും നാലാൾ വലുപ്പമുള്ള ഭീമൻ കിണറ്റിൽ വെള്ളം നിറയുന്നതും നോക്കി പേരറിയാത്ത അനേകം കിളികളുടെ പാട്ടും കേട്ട് തെക്കേ പറമ്പിലേക്ക് കണ്ണും നട്ട്, മച്ചിനുമുകളിൽ വീഴുന്ന മഴത്തുള്ളികൾക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീശിയടിക്കുന്ന തെക്കൻ കാറ്റിൽ ഇടവപ്പാതിയും തുലാവർഷവും ഉറഞ്ഞു പെയ്യുമ്പോൾ, തൊടിയിൽ മാമ്പഴം വീഴുന്നതും നാലാൾ വലുപ്പമുള്ള ഭീമൻ കിണറ്റിൽ വെള്ളം നിറയുന്നതും നോക്കി പേരറിയാത്ത അനേകം കിളികളുടെ പാട്ടും കേട്ട് തെക്കേ പറമ്പിലേക്ക് കണ്ണും നട്ട്, മച്ചിനുമുകളിൽ വീഴുന്ന മഴത്തുള്ളികൾക്ക് താളം പിടിച്ച ഒരു ചൂട് കട്ടൻ ചായയുടെ പിൻബലത്തിൽ മടി പിടിച്ചങ്ങ് ഇരിക്കുന്നതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? എന്നാൽ അത്തരത്തിൽ ഒരു അനുഭവമാണ് കോട്ടയം ജില്ലയിലെ കാനം കൊച്ചു കാഞ്ഞിരപ്പാറയ്ക്ക് അടുത്ത്  ഷണ്മുഖവിലാസം പങ്ങപ്പാട്ട് എന്ന തറവാട്ടിലേക്ക് ചെല്ലുമ്പോൾ.

ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ വീടിന്റെ ഐശ്വര്യവും സ്വാഭാവികതയും ഇക്കാലത്തും ഒരു തരിമ്പ് പോലും കുറയാതെ സംരക്ഷിക്കുകയാണ് വീട്ടുടമയായ പ്രഭാവതി രഘുനാഥും മക്കളായ ശബരീനാഥും ശങ്കർനാഥും. ഷണ്മുഖവിലാസം പങ്ങപ്പാട്ട് എന്നാണ് ഈ തറവാട് വീട് അറിയപ്പെടുന്നത്. ആധുനികതയുടെ ചുവടുപിടിച്ച് പഴയ മാതൃകയിലുള്ള വീടുകൾ പുതുക്കി പണിയുന്നവർക്ക് മുന്നിൽ വീടിന്റെ സ്വാഭാവികത അതേപോലെ നിലനിർത്തി വ്യത്യസ്തരാകുകയാണ് ഈ അമ്മയും മക്കളും.

വിശാലമായ ആറ് മുറികൾ, അടുക്കള, വീടിനു ചുറ്റും തിണ്ണ, നിലവറ, അറ, പത്തായം, പൂജാമുറി എന്നിവയാണ് പൂർണമായും തടിയിൽ നിർമിച്ച ഈ വീടിനുള്ളത്. പൂജാമുറി വീടിനു മുൻഭാഗത്താണ്. മൊത്തം നാലരയേക്കർ സ്ഥലത്താണ് വീട് സ്ഥിതി ചെയ്യുന്നത്. 

ADVERTISEMENT

ഏറെ വായു സഞ്ചാരമുള്ള ഈ വീട്ടിൽ 26 വാതിലുകൾ, 16 ജനലുകൾ എന്നിവയുമുണ്ട്. അതിനാൽ തൊടിയിൽ നിന്നും വിവിധതരത്തിലുള്ള മരങ്ങളെ തഴുകി എത്തുന്ന  കാറ്റ് വീടിനകം തണുപ്പിക്കുന്നു. ഏത് ചൂടുകാലത്തും ഇവിടെയിരിക്കാനും താമസിക്കാനും ഫാനിന്റെ  പോലും ആവശ്യമില്ല.

നിർമിച്ചിട്ട് നാളിതുവരെ യാതൊരു തരത്തിലുള്ള പുതുക്കിപ്പണിയും ഈ വീട്ടിൽ ചെയ്തിട്ടില്ല. വീട് നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത് തേക്ക്, മഹാഗണി തുടങ്ങിയ മുന്തിയ മരങ്ങൾ ആയതിനാൽ തന്നെ അതിന്റെ ഈടും ഉറപ്പും ഇപ്പോഴുമുണ്ട്. 20 നടകൾ ഇറങ്ങിയാണ് മുറ്റത്ത് എത്തുന്നത്, കാർ ഇറക്കാൻ വേറെ വഴിയും ഉണ്ട്. വീടിനു ചുറ്റുമുള്ള കൽത്തൂണുകളാണ് മറ്റൊരു പ്രധാന ആകർഷണം.

ADVERTISEMENT

കരിങ്കല്ലിൽ തീർത്ത അടുക്കള

വീടിന്റെ പ്രധാന ആകർഷണമാണ് കരിങ്കല്ലിൽ തീർത്ത വിശാലമായ അടുക്കള. വീടിന്റെ മറ്റെല്ലാഭാഗങ്ങളിലും മരത്തടികൾ മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്. എന്നാൽ അടുക്കളയിൽ പൂർണമായും കരിങ്കല്ലാണ് ഉപയോഗിച്ചിട്ടുള്ളത്. ഇപ്പോഴും പൗരാണികമായ രീതിയിൽ വിറകടുപ്പ് തന്നെയാണ് അടുക്കളയിൽ പാചകത്തിനായി ഉപയോഗിക്കുന്നത്. ആവശ്യമായ വിറക് പറമ്പിൽ നിന്നും ലഭിക്കും എന്നതിനാൽ തന്നെ പങ്ങപ്പാട്ട് വീട്ടിലെ പാചകവും അതിവിശിഷ്ടമാണ്.

വിശാലമായ തൊടി

നാലര ഏക്കറിൽ വീടിനു ചുറ്റും നിറയെ മരങ്ങളാണ്. മാവുകൾ, പ്ലാവുകൾ, ജാതി, ഇലഞ്ഞി, തേക്ക്, പൈൻ , ആഞ്ഞിലി, റബ്ബർ, മഹാഗണി തുടങ്ങി ഇവിടെയില്ലാത്ത മരങ്ങൾ ചുരുക്കം. മാത്രമല്ല സമീപത്തായി കൃഷിയിടവുമുണ്ട്. അത്യാവശ്യം പച്ചക്കറി കൃഷി നടക്കുന്നത് ഇവിടെയാണ്. തൊടിയിൽ രണ്ട് വലിയ കിണറുകളുണ്ട്. ഇതിൽ ഒരെണ്ണം അടുക്കളയിലെ ആവശ്യങ്ങൾക്കും മറ്റേത് തൊടിയിലെ ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്നു.

ADVERTISEMENT

English Summary- 100 year old House Kottyam Plan